മുൻമന്ത്രിയും എംഎൽഎയുമായ കടന്നപ്പള്ളി രാമചന്ദ്രൻ റെയിൽവേ സ്റ്റേഷനില്‍ കുഴഞ്ഞുവീണു

Spread the love


Thank you for reading this post, don't forget to subscribe!
  • Last Updated :
ന്യൂഡൽഹി: മുൻമന്ത്രിയും കേരള കോൺഗ്രസ് എസ് നേതാവുമായ കടന്നപ്പള്ളി രാമചന്ദ്രൻ എംഎൽഎ ഡൽഹി റെയിൽവേ സ്റ്റേഷനിൽ കുഴഞ്ഞു വീണു. രക്തത്തിലെ പ‍ഞ്ചസാരയുടെ അളവിലുണ്ടായ മാറ്റത്തെ തുടർന്നാണ് കുഴഞ്ഞു വീണത്. ചികിത്സയിലുള്ള കടന്നപ്പള്ളിയുടെ ആരോഗ്യനിലയിൽ ആശങ്കപെടാനില്ലെന്ന് ആർഎംഎൽ ആശുപത്രി അധികൃതർ അറിയിച്ചു.

വയോജന ക്ഷേമം സംബന്ധിച്ച നിയമസഭ സമിതിയില്‍ അംഗമായ കടന്നപ്പള്ളി ഇതിന്റെ ഭാഗമായി ഭോപ്പാലിലേക്ക് പോകാനായാണ് ഡൽഹി റെയിൽവേ സ്റ്റേഷ‌നിൽ എത്തിയത്. കടന്നപ്പള്ളിക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടായ സാഹചര്യത്തിൽ എംഎൽഎമാരുടെ സമിതിയുടെ യാത്ര റദ്ദാക്കി.

Published by:Rajesh V

First published:Source link

Facebook Comments Box
error: Content is protected !!