ഒന്ന്, ലാഭവിഹിതത്തിലൂടെ പലിശയ്ക്ക് സമാനമായ നേട്ടം കിട്ടും. രണ്ടാമതായി, ഉയര്‍ന്ന നിലവാരത്തിലേക്ക് ഓഹരിയുടെ വിലയെത്തിയാല്‍ വിറ്റ് ലാഭം എടുക്കുകയുമാകാം. ലഭിക്കുന്ന ലാഭവിഹിതം അതേ ഓഹരിയില്‍ തന്നെ വീണ്ടും നിക്ഷേപിച്ച് ദീര്‍ഘകാലം കാത്തിരുന്നാല്‍ മികച്ച നേട്ടം നിക്ഷേപകന് സ്വന്തമാക്കാനുള്ള സാധ്യതകളുമുണ്ട്. ഇത്തരത്തില്‍ വരുന്നയാഴ്ച ലാഭവിഹിതം വിതരണം ചെയ്യുന്ന ഓഹരികളെയാണ് ഈ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
എന്താണ് പ്രസക്തി ?
ഒരു കമ്പനി എത്രത്തോളം ലാഭവിഹിതം ഏത് സമയത്ത് നല്‍കുന്നു എന്നതിനെ അടിസ്ഥാനമാക്കി കമ്പിനയുടെ നേതൃത്വത്തിന് ഓഹരി ഉടമകളോടുള്ള സമീപനം എങ്ങനെയെന്ന് മനസ്സിലാക്കാനാവും. മാത്രവുമല്ല മാനേജ്‌മെന്റിന്റെ കമ്പനിയോടുള്ള പ്രതിബദ്ധത സംബന്ധിച്ച കാഴചപ്പാടും മെച്ചപ്പെടുന്നതിനും സഹായിക്കാറുണ്ട്. ലാഭവിഹിതം നല്‍കാനുള്ള തീരുമാനം പൊതുയോഗത്തില്‍ അംഗീകരിക്കുമ്പോഴോ അല്ലെങ്കില്‍ പ്രഖ്യാപനത്തിന്റെ 30 ദിവസത്തിനുള്ളിലോ പണം കൈമാറുകയാണ് പതിവ്.
ടിസിഎസ്- ഓഹരിയൊന്നിന് 8.00 രൂപ വീതം നിക്ഷേപകര്‍ക്ക് ഇടക്കാല ലാഭവിഹിതമായി നല്‍കുമെന്ന് ടാറ്റ ഗ്രൂപ്പ് കമ്പനി അറിയിച്ചു. ഇതിനുള്ള എക്സ് ഡിവിഡന്റ് തീയതി ഒക്ടോബര്‍ 17-നും റെക്കോഡ് തീയതി 18-നും തീരുമാനിച്ചു.
എച്ച്‌സിഎല്‍ ടെക്- പ്രതിയോഹരി 10.00 രൂപ വീതം നിക്ഷേപകര്‍ക്ക് ഇടക്കാല ലാഭവിഹിതമായി നല്‍കുമെന്ന് കമ്പനി നേതൃത്വം പ്രഖ്യാപിച്ചു. ഇതിനുള്ള എക്സ് ഡിവിഡന്റ് തീയതി ഒക്ടോബര്‍ 19-നും റെക്കോഡ് തീയതി 20-നും തീരുമാനിച്ചു.
ജെയ് കോര്‍പ്- ഓഹരിയൊന്നിന് 0.50 രൂപ വീതം നിക്ഷേപകര്‍ക്ക് അന്തിമ ലാഭവിഹിതമായി നല്‍കുമെന്ന് കമ്പനി ഡയറക്ടര്‍ ബോര്‍ഡ് അറിയിച്ചു. ഇതിനുള്ള എക്സ് ഡിവിഡന്റ് തീയതി ഒക്ടോബര്‍ 20-ന് നിശ്ചയിച്ചു.
ആനന്ദ് രാത്തി വെല്‍ത്ത്- പ്രതിയോഹരി 5.00 രൂപ വീതം നിക്ഷേപകര്‍ക്ക് ഇടക്കാല ലാഭവിഹിതമായി നല്‍കുമെന്ന് കമ്പനി നേതൃത്വം പ്രഖ്യാപിച്ചു. ഇതിനുള്ള എക്സ് ഡിവിഡന്റ് തീയതി ഒക്ടോബര്‍ 20-നും റെക്കോഡ് തീയതി 21-നും തീരുമാനിച്ചു.
ഏഞ്ചല്‍ വണ്‍- ഓഹരിയൊന്നിന് 9.00 രൂപ വീതം നിക്ഷേപകര്‍ക്ക് ഇടക്കാല ലാഭവിഹിതമായി നല്‍കുമെന്ന് കമ്പനി അറിയിച്ചു. ഇതിനുള്ള എക്സ് ഡിവിഡന്റ് തീയതി ഒക്ടോബര്‍ 20-നും റെക്കോഡ് തീയതി 21 ആയും തീരുമാനിച്ചു.
യൂണിവേര്‍സസ് ഫോട്ടോ ഇമേജിങ്‌സ്- പ്രതിയോഹരി 10.00 രൂപ വീതം നിക്ഷേപകര്‍ക്ക് സവിശേഷ ലാഭവിഹിതമായി നല്‍കുമെന്ന് കമ്പനി നേതൃത്വം പ്രഖ്യാപിച്ചു. ഇതിനുള്ള എക്സ് ഡിവിഡന്റ് തീയതി ഒക്ടോബര്‍ 21-നും റെക്കോഡ് തീയതി 25-നും തീരുമാനിച്ചു.
ശ്രദ്ധിക്കുക
ഡിവിഡന്റ് കിട്ടുമെന്ന് കരുതി ഓഹരി വാങ്ങുന്നതിന് മുമ്പെ അവയുടെ സാമ്പത്തിക സ്ഥിതിയും പരിശോധിക്കേണ്ടതുണ്ട്. പറയത്തക്ക കടബാധ്യതകള്‍ ഇല്ലാത്തതിനൊപ്പം മുടങ്ങാതെ ലാഭിവിഹിതം നല്‍കുന്ന ചരിത്രവുമുണ്ടോ എന്നു പരിശോധിക്കേണ്ടതും പ്രധാനമാണ്. അതേസമയം ഡിവിഡന്റ് എന്നത് നിക്ഷേപകര്‍ക്ക് ലഭിക്കുന്ന അധിക നേട്ടമാണ്. അതിനാല്‍ ഉയര്‍ന്ന നിലവാരമുള്ളതും കൃത്യമായി ലാഭവിഹിതം നല്‍കുന്നതുമായ കമ്പനികളെ തെരഞ്ഞെടുക്കുന്നത് മികച്ച നിക്ഷേപ തന്ത്രമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.