പലിശ രഹിത വായ്പ നിയമവിരുദ്ധം
ചെലവ് രഹിത ഇഎംഐകൾ സത്യമല്ലെന്ന് വ്യക്തമാക്കുന്ന റിസർവ് ബാങ്ക് സർക്കുലർ തന്നെയുണ്ട്. 2013 ല്‍ റിസര്‍വ് ബാങ്ക് പുറത്തിറക്കിയ സര്‍ക്കുലര്‍ പ്രകാരം ചെലവ് രഹിത ഇഎംഐകൾ സത്യമല്ലെന്നും പലിശ മറച്ചു വെച്ച് പ്രോസസിംഗ് ഫീ ആയും മറ്റും ഉപഭോക്താവിൽ നിന്ന് പലിശ ഈടാക്കുന്നതായും വ്യക്തമാക്കിയിരുന്നു.
കൂടാതെ പലിശയില്ലാതെ വായ്പ നൽകുന്നത് ( 0% ഇഎംഐ സ്കീമുകൾ) റിസർവ് ബാങ്ക് നിരോധിച്ചിട്ടുണ്ട്. ഇതിനാൽ തന്നെ രാജ്യത്ത് പലിശയില്ലാതെ വായ്പ നൽകാൻ സാധിക്കില്ലെന്ന് വ്യക്തം.
എങ്ങനെയാണ് പ്രവർത്തനം
പലിശയില്ലാത്ത വായ്പ നിയമ വിരുദ്ധമാകുമ്പോൾ നോ കോസ്റ്റ് ഇഎംഐകൾ നടത്താൻ സാധിക്കില്ല. ഇവിടെ നടക്കുന്ന രീതി എങ്ങനെയെന്ന് വിലയിരുത്താം. പ്രധാന ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ റീട്ടെയിലര്‍മാര്‍ ധനകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് ഉപഭോക്താക്കള്‍ക്ക് സാധനങ്ങള്‍ വാങ്ങുന്നതിനുള്ള വായ്പ അനുവദിക്കുന്നത്.
മൊബൈല്‍, ടിവി, മറ്റ് ഇലക്ട്രോണിക്‌സ് ഉത്പ്പന്നങ്ങള്‍ തുടങ്ങി നിരവധി ഉത്പ്പന്നങ്ങള്‍ ഇത്തരത്തില്‍ വിലപ്‌ന നടത്തുന്നു. ഇവ സീറോ കോസ്റ്റ് ലോണ്‍ എന്ന പേരില്‍ അവതരിപ്പി്ക്കുന്നുണ്ടെങ്കിലും 16-24 ശതമാനം വരെ പലിശ ഇത്തരം വായ്പകള്‍ക്കുണ്ട്. രണ്ട് തരത്തിൽ, ഉത്പ്പന്ന്തിന് മുകളിലോ ഡിസക്കൗണ്ട് ഒഴിവാക്കിയോ ആണ് പലിശ ഈടാക്കുന്നത്.
ഡിസ്കൗണ്ട് കട്ട് ചെയ്യുന്നത്
രൊക്കം പണം നൽകി സാധനം വാങ്ങുന്നൊരാൾക്ക് ലഭിക്കുന്ന ഡിസ്ക്കൗണ്ട് നോ കോസ്റ്റ് ഇഎംഐ ഉപഭോക്താവിന് ലഭിക്കില്ല. ഉദാഹരണമായി 15000 രൂപയുടെ മൊബൈൽ രൊക്കം പണം നൽകി വാങ്ങുന്നൊരാൾക്ക് 12750 രൂപ ഡിസ്ക്കൗണ്ടിൽ ലഭിക്കുന്നിടത്ത് ചെലവ് രഹിത ഇഎംഐ പ്രവർത്തിക്കുന്നത് എങ്ങനെ എന്ന് നോക്കാം.
ഇവിടെ 3 മാസ ഇഎംഐ പ്ലാന്‍ വഴി വാങ്ങുമ്പോള്‍ 15 ശതമാനം പലിശ പ്രകാരം 2,250 രൂപ അടയ്‌ക്കേണ്ടി വരും. 15000 രൂപ പൂർണമായും അടച്ച് മൊബൈൽ വാങ്ങണം. എന്നാൽ 3 മാസമായി ഈ തുക അടച്ചാൽ മതിയെന്നതാണ് ഇവിടുത്തെ ഗുണം. ഇഎംഐ ചെയ്യുമ്പോള്‍ പലിശയായി ലഭിക്കുന്ന തുക ബാങ്കിനും ബാക്കി തുക കച്ചവടക്കാരനും ലഭിക്കും.
ഉത്പ്പന്നത്തിന് മുകളിൽ അധിക തുക
ഉത്പ്പന്നത്തിന് മുകളില്‍ പലിശ ഈടാക്കുന്നതാണ് മറ്റൊരു മാര്‍ഗം. 15000 രൂപയുടെ ടെലിവിഷൻ ചെലവ് രഹിത ഇഎംഐ യായി വാങ്ങുമ്പോൾ പലിശയായി 2250 രൂപ കൂടി ഈടാക്കി 17,250 രൂപയ്ക്ക് വില്ക്കുന്നതാണ് ഇവിടെ പ്രയോഗിക്കുന്ന തന്ത്രം.. 15 ശതമാനം പലിശ നിരക്കിനുള്ള 2,250 രൂപ പലിശ ഉത്പ്പന്നത്തിന് മുകളിൽ ഈടാക്കി ഉപഭോക്താവിൽ നിന്ന് തന്നെ വാങ്ങും. മാസത്തില്‍ 5,750 രൂപ അടയ്‌ക്കേണ്ടി വരും.