5,000 രൂപയുടെ100 മാസ ചിട്ടി
100 മാസ കാലാവധിയുള്ള 5 ലക്ഷം രൂപയുടെ സാധാരണ ചിട്ടിയിൽ പരമാവധി 5,000 രൂപയാണ് അടവ് വരുന്നത്. ചിട്ടി പരമാവധി ലേല കിഴിവായ 30 ശതമാനത്തിൽ ലേലം പോകുന്ന മാസങ്ങളിൽ 3,750 രൂപയാണ് അടയ്ക്കേണ്ടത്. 40 മുതൽ 45 മാസം സാധാരണ ഗതിയിൽ ചിട്ടി 30 ശതമാനം താഴ്ന്ന് പോകാനാണ് സാധ്യത.
ചിട്ടി പരമാവധി ലേല കിഴിവിൽ പോകുമ്പോൾ 3.50 ലക്ഷം രൂപയാണ് ലഭിക്കുക. ഒരാൾക്ക് ലഭിക്കുന്ന പരമാവധി ലേല കിഴിവ് 1,250 രൂപയാണ്. സാധരണ ഗതിയിൽ 50-55 മാസത്തിന് ശേഷം ലേലം വിളിച്ചെടുക്കുന്നൊരാൾക്ക് 4 ലക്ഷം രൂപ മുതൽ 4.25 ലക്ഷം രൂപ വരെ ലഭിക്കുന്ന ചിട്ടിയാണിത്.
10,000 രൂപയുടെ 50 മാസ ചിട്ടി
കാലാവധി കുറഞ്ഞ ചിട്ടികളെ അപേക്ഷിച്ച് ലാഭകരമാണ് 50 മാസ ചിട്ടികള്‍. വലിയ ചിട്ടികളെ അപേക്ഷിച്ച് വിളിച്ചെടുക്കാനുള്ള സാധ്യത കൂടുതലാണ് എന്നതും 50 മാസ ചിട്ടികളുടെ പ്രത്യേകതയാണ്. 50 മാസ കാലാവധിയുള്ള 5 ലക്ഷത്തിന്റെ ചിട്ടിയിൽ പരമാവധി മാസ തവണ വരുന്നത് 10,000 രൂപയാണ്. പിന്നീടുള്ള മാസങ്ങളിൽ ലാഭ വിഹിതം കിഴിച്ചുള്ള തുക അടച്ചാല്‍ മതിയാകും. 30 ശതമാനമാണ് പരമാവധി ലേല കിഴിവ്.
1.50 ലക്ഷം രൂപ വരെയാണ് പരമാവധി താഴ്ത്തി വിളിക്കാൻ സാധിക്കുന്നത്. പരമാവധി ലേല കിഴിവിൽ ചിട്ടി വിളിച്ചെടുത്തൊരാൾക്ക് 3.50 ലക്ഷം രൂപയാണ് ലഭിക്കുക. 1.50 ലക്ഷം രൂപയിൽ ഫോർമാൻസ് കമ്മീഷൻ കിഴിച്ചുള്ള തുക ചിട്ടി അംഗങ്ങൾക്കിടയിൽ വീതിച്ച് നൽകും.
1.50 ലക്ഷം രൂപയിൽ നിന്ന് ഫോർമാൻസ് കമ്മീഷനായ 25000 രൂപ കിഴിച്ചാൽ ലഭിക്കുന്ന് 1.25 ലക്ഷം രൂപ 50 പേർക്കായി വീതിക്കും. ഒരാൾക്ക് ലാഭ വിഹിതമായി 2,500 രൂപ ലഭിക്കും. ഈ മാസങ്ങളിൽ 7,500 രൂപ അടച്ചാൽ മതിയാകും.
ഒന്നിലധികം പേർക്ക് ചിട്ടി ആവശ്യമായി വരുന്ന മാസങ്ങളിൽ നറുക്കിലൂടെയാണ് ചിട്ടി പണം നൽകുന്നത്. 4 വര്‍ഷവും 2 മാസവുമാണ് ചിട്ടിയുടെ കാലാവധി. മാസത്തില്‍ ഒരാള്‍ക്കാണ് ചിട്ടി ലഭിക്കുന്നത്. കാലാവധിയിൽ ചിട്ടി പണം വാങ്ങുന്നവർക്ക് ഫോർമാൻസ് കമ്മീഷൻ കിഴിച്ചുള്ള തുക ലഭിക്കും. ഫോര്‍മാന്‍ കമ്മീഷൻ കിഴിച്ചാൽ 4.75 ലക്ഷം രൂപ ലഭിക്കും. ഇതിനൊപ്പം ജിഎസ്ടി, ഡോക്യുമെന്റേഷൻ ചാർജ് എന്നിവ കിഴിച്ച് ഏകദേശം 4,70,264 രൂപ ലഭിക്കും.