വ്യാജ സഹകരണസംഘം രൂപീകരിച്ച് തട്ടിപ്പ്; വീട്ടമ്മമാരിൽ നിന്നും തട്ടിയെടുത്തത് ലക്ഷങ്ങൾ, 200ലധികം പേർക്ക് പണം നഷ്ടമായി

Spread the loveകട്ടപ്പന: വ്യാജ സഹകരണ സംഘമുണ്ടാക്കി വീട്ടമ്മമാരുടെ കൈയ്യിൽ നിന്നും കാഞ്ചിയാർ സ്വദേശിനികളടങ്ങുന്ന സംഘം ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതി. കോവിൽ മലയിലുള്ള 200 ഓളം വനിതകൾ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് വിവരം. ഒരു ലക്ഷം രൂപ വീതം വായ്പ തരപ്പെടുത്തി നൽകാമെന്ന് വിശ്വസിപ്പിച്ച് ഒരാളുടെ പക്കൽ നിന്നും 2000 രൂപ വീതം സംഘം തട്ടിയെടുത്തെന്നാണ് ആക്ഷേപം. കോവിൽമലയ്ക്ക് പുറമേ മറ്റിടങ്ങളിലും ഇവർ സമാന രീതിയിൽ തട്ടിപ്പ് നടത്തിയിട്ടുണ്ട് എന്നാണ് പുറത്ത് വരുന്ന വിവരം. എന്നാൽ പോലീസിന്റെ ഭാഗത്ത് നിന്ന് ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല. അതേ സമയം കബളിപ്പിക്കപ്പെട്ട 30 ഓളം വീട്ടമ്മമാരുടെ പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഇടുക്കി ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം

മൂന്നാറിൽ നിന്നും പിടികൂടി തുറന്നുവിട്ട കടുവ ചത്ത നിലയിൽ; ജഡം ജലാശയത്തിൽ

മൂന്നു മാസങ്ങൾക്ക് മുൻപാണ് വണ്ടിപ്പെരിയാർ സ്വദേശിനിയായ യുവതിയും കാഞ്ചിയാർ കോവിൽമല സ്വദേശിനികളായ വനിതകളും ചേർന്ന് വായ്പ നൽകാമെന്ന പേരിൽ കോവിൽമല ഭാഗത്ത് വീട്ടമ്മമാരെ ഉൾപ്പെടുത്തി സ്വയം സഹായ സംഘ ഗ്രൂപ്പുകൾ തുടങ്ങിയത്. കൊല്ലം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹരിത കേരള സർവ്വീസസ് സൊസൈറ്റിയുടെ കീഴിലാണ് ഗ്രൂപ്പുകളുടെ പ്രവർത്തനമെന്നും ഈ സ്ത്രീകൾ വീട്ടമ്മമാരെ പറഞ്ഞ് വിശ്വസിപ്പിച്ചു. 20 മുതൽ 30 പേർ ഉൾപ്പെടുന്ന ഗ്രൂപ്പിലെ അംഗങ്ങൾ 2000 രൂപ വീതം സൊസൈറ്റിയിൽ നിക്ഷേപിക്കുകയാണെങ്കിൽ 3 മാസത്തിനുള്ളിൽ 1 ലക്ഷം രൂപ വീതം വായ്പ നൽകാമെന്നും എല്ലാ മാസവും പലചരക്ക് കിറ്റുകൾ നൽകാമെന്നുമായിരുന്നു വാഗ്ദാനം. തുടർന്ന് കോവിൽമല ഭാഗത്ത് മാത്രമായി 200 ഓളം വീട്ടമ്മമാർ പണവും തിരിച്ചറിയൽ രേഖകളുടെ പകർപ്പും സംഘത്തിന് നൽകി. എന്നാൽ പറഞ്ഞ സമയം കഴിഞ്ഞിട്ടും വായ്പയോ മറ്റ് ആനുകൂല്യങ്ങളോ ലഭിക്കാതെ വന്നതോടെയാണ് വീട്ടമ്മമാർ തട്ടിപ്പിനിരയായതായി സംശയമുന്നയിക്കുന്നത്.

Read Latest Local News and Malayalam News

പണം നഷ്ടപ്പെട്ട വീട്ടമ്മമാർ കാഞ്ചിയാർ സ്വദേശിനികളോട് പണം തിരിച്ചാവശ്യപ്പെടെങ്കിലും തങ്ങൾക്ക് അറിയില്ലെന്ന വിചിത്ര മറുപടിയാണ് ലഭിച്ചത്. ഇതിനിടെ സംഘത്തിലെ ഒരു സ്ത്രീ മുങ്ങിയതായും സൂചനയുണ്ട്. അതേ സമയം വീട്ടമ്മമാർ കട്ടപ്പന ഡിവൈ.എസ്പിയ്ക്ക് നൽകിയ പരാതിയെ തുടർന്ന് ആരോപണവിധേയരായ രണ്ടു സ്ത്രീകളെ വിളിച്ചു വരുത്തിയെങ്കിലും നാടുവിട്ട വനിതയുടെ കൈയ്യിലാണ് പണമെന്നാണ് വിശദീകരണം നൽകിയത്. പരാതി നൽകിയിട്ടും പോലീസ് കൃത്യമായ അന്വേഷണം നടത്തുവാൻ തയ്യാറാകുന്നില്ലെന്നും ആക്ഷേപമുണ്ട്.Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!