വണ്ണപ്പുറത്ത് യുവാവ് വീട്ടില്‍ വെട്ടേറ്റു മരിച്ച നിലയില്‍

Spread the love


Lijin K | Lipi | Updated: 17 Oct 2022, 12:21 pm

ഇന്ന് രാവിലെ അയൽവാസിയാണ് ജോബിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞദിവസം ഇയാളും സുഹൃത്തും മദ്യപിച്ച് തർക്കത്തിലേർപ്പെട്ടിരുന്നെന്ന് റിപ്പോർട്ടുണ്ട് .

 

മരിച്ച ജോബിൻ

ഹൈലൈറ്റ്:

  • യുവാവ് വെട്ടേറ്റു മരിച്ച നിലയില്‍
  • സംഭവം ഇടുക്കി വണ്ണപ്പുറത്ത്
  • കൊല്ലപ്പെട്ടത് മീനാംകുടിയില്‍ ജോബിൻ
തൊടുപുഴ: തനിച്ച് താമസിച്ചിരുന്ന യുവാവിനെ വീട്ടിനുള്ളില്‍ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. വണ്ണപ്പുറം ചീങ്കല്‍ സിറ്റി മീനാംകുടിയില്‍ ജോബിനെ (44) ആണ് വീട്ടില്‍ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. തടിപ്പണി തൊഴിലാളിയായിരുന്നു.

ഭാര്യ പിണങ്ങിപ്പോയതിനെ തുടര്‍ന്ന് ജോബിന്‍ വീട്ടില്‍ തനിച്ചായിരുന്നു താമസം. ഇന്നു രാവിലെ ജോബിനെ അന്വേഷിച്ച് വീട്ടിലെത്തിയ അയല്‍വാസിയാണ് വെട്ടേറ്റു രക്തത്തില്‍ കുളിച്ച നിലയില്‍ മൃതദേഹം കണ്ടത്. ഉടന്‍ തന്നെ പോലീസിനെ വിവരമറിയിച്ചു. കാളിയാര്‍ സി.ഐ എച്ച്.എല്‍.ഹണിയുടെ നേതൃത്വത്തില്‍ പോലീസ് ഉടന്‍ തന്നെ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Also Read : അത് കൊലപാതകം തന്നെ; കാവനാട്ടെ ഗൃഹനാഥന്‍റെ മരണത്തിൽ മരുമക്കൾ അറസ്റ്റിൽ; നിർണായകമായത് പോസ്റ്റ് മോർട്ടം റിപ്പോർട്ട്

ഇന്നലെ ജോലിയ്ക്കു ശേഷം ജോബിനും സുഹൃത്തുമായി മദ്യപിച്ചതിനു ശേഷം വാക്കേറ്റമുണ്ടായതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഇയാളെ പോലീസ് അന്വേഷിച്ചു വരികയാണ്.

Also Read : സ്ത്രീയുടെ കാൻസർ മാറ്റാൻ 4 ലക്ഷത്തിന്‍റെ പൂജ; പണം തിരികെ ചോദിച്ചപ്പോൾ ശരീരം തളർത്തിക്കളയുമെന്ന് ഭീഷണി; മന്ത്രവാദി പിടിയിൽ

തൊടുപുഴ ഡിവൈ.എസ്.പി എം.ആര്‍. മധുബാബു ഉള്‍പ്പെടെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. വിശദമായ പരിശോധനയ്ക്കു ശേഷം മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി മാറ്റും. ഡോഗ് സ്‌ക്വാഡും ഫിംഗര്‍ പ്രിന്‍റ് വിദഗ്ധരും എത്തി തെളിവുകള്‍ ശേഖരിക്കും.

Read Latest Local News and Malayalam News

വ്യാജ സഹകരണ സംഘമുണ്ടാക്കി സ്ത്രീകൾ പണം തട്ടി .. വഞ്ചിതരായത് നിരവധിപേർ | co-operative society

സമീപ നഗരങ്ങളിലെ വാര്‍ത്ത

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുകSource link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!