എന്തുകൊണ്ട് പ്രാധാന്യം ?
സാധാരണ ഗതിയില്‍ വിദേശ നിക്ഷേപകരേക്കാള്‍ വളരെ ദീര്‍ഘകാലയളവിലേക്കായിരിക്കും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ ഒരു കമ്പനിയില്‍ നിക്ഷേപിക്കുന്നത്. അതുകൊണ്ട് ഓഹരി വിലയിലും അത് സ്ഥിരത നല്‍കുന്ന ഘടകമാണ്. അതിനാല്‍ തന്നെ, ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങളുടെ ഓഹരി പങ്കാളിത്തം ഒരു കമ്പനിയില്‍ വര്‍ധിക്കുന്നത് പോസിറ്റീവ് ഘടകമായാണ് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നത്.
അതുപോലെ ഒരു കമ്പനിയെ അടിസ്ഥാനപരമായും ശാസ്ത്രീയമായും വിലയിരുത്തിട്ടാകും ഇക്കൂട്ടര്‍ നിക്ഷേപത്തിനുള്ള തീരുമാനമെടുക്കുക. അതുകൊണ്ട് ഒരു ഓഹരിയിലെ ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങളുടെ പങ്കാളിത്തം പരിശോധിക്കുന്നത് റീട്ടെയില്‍ നിക്ഷേപകര്‍ക്ക് ആ ഓഹരിയെ കുറിച്ചുള്ള വ്യക്തത ലഭിക്കാന്‍ സഹായകമാകും.
മ്യൂച്ചല്‍ ഫണ്ടുകളുടെ ഫേവറിറ്റ്
രാജ്യത്തെ വന്‍കിട ബാങ്കിംഗ് സ്ഥാപനമായ ഐസിഐസിഐ ബാങ്കിന്റെ ഓഹരികളാണ് മ്യൂച്ചല്‍ ഫണ്ടുകളുടെ ഇഷ്ടതാരമായി മാറുന്നത്. ഇതിനോടകം 32 മ്യൂച്ചല്‍ ഫണ്ടുകളുടെ വിവിധ സ്‌കീമുകളിലൂടെയായി 1.44 ലക്ഷം കോടി രൂപ ഈ ബാങ്കിംഗ് ഓഹരിയിലേക്ക് ഒഴുകിയെത്തിയിട്ടുണ്ട്. ഇതില്‍ തന്നെ രാജ്യത്തെ ഏറ്റവും വലിയ 3 മ്യൂച്ചല്‍ ഫണ്ടുകളായ എസ്ബിഐ മ്യൂച്ചല്‍ ഫണ്ട്, ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ എഎംസി, എച്ച്ഡിഎഫ്‌സി എഎംസി തുടങ്ങിയവര്‍ ഐസിഐസിഐ ബാങ്ക് ഓഹരികള്‍ വാങ്ങിയിട്ടുണ്ട്.
രാജ്യത്തെ മ്യൂച്ചല്‍ ഫണ്ടുകളുടെ ഓഹരി ആസ്തികളിന്മേലുള്ള ആകെ നിക്ഷേപത്തിന്റെ 6.65 ശതമാനവും ഐസിഐസിഐ ബാങ്ക് ഓഹരികളിലാണെന്ന് സെപ്റ്റംബര്‍ പാദത്തിലെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. രാജ്യത്തെ ഏറ്റവും വലിയ 10 മ്യൂച്ചല്‍ ഫണ്ട് ഹൗസുകളില്‍ ആക്‌സിസ് മ്യൂച്ചല്‍ ഫണ്ട് ഒഴികെ ബാക്കിയുള്ള എല്ലാവരും ഐസിഐസിഐ ബാങ്ക് ഓഹരികളില്‍ നിക്ഷേപിച്ചിട്ടുണ്ട്.
എസ്ബിഐ എംഎഫിന്റെ 7.69 ശതമാനവും ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ എഎംസിയുടെ 7.5 ശതമാനവും എച്ച്ഡിഎഫ്‌സി എഎംസിയുടെ 6.4 ശതമാനവും യുടിഐയുടെ 6.86 ശതമാനവും കൊട്ടകിന്റെ 6.86 ശതമാനവും ആദിത്യ ബിര്‍ളായുടെ 7.7 ശതമാനം നിക്ഷേപവും ഐസിഐസിഐ ബാങ്ക് ഓഹരിയിലാണ്.
ഐസിഐസിഐ ബാങ്ക്
രാജ്യത്തെ രണ്ടാമത്തെ വലിയ വാണിജ്യ ബാങ്കാണ് ഐസിഐസിഐ ബാങ്ക് ലിമിറ്റഡ്. 1994-ല്‍ ഗുജറാത്തിലെ വഡോദര ആസ്ഥാനമായാണ് തുടക്കം. വന്‍കിട- ഇടത്തരം കോര്‍പ്പറേറ്റ് ലോണുകള്‍, എംഎസ്എംഇ വിഭാഗം, കാര്‍ഷിക, ചെറുകിട സംരംഭങ്ങള്‍ക്ക് ഉള്‍പ്പെടെ എല്ലാവിധ ബാങ്കിംഗ് സേവനങ്ങളും നല്‍കി വരുന്നു. ഇതിനോടൊപ്പം ഇന്‍വസ്റ്റ്മെന്റ് ബാങ്കിംഗ്, ഇന്‍ഷുറന്‍സ്, വെഞ്ച്വര്‍ കാപ്പിറ്റല്‍, അസറ്റ് മാനേജ്മെന്റ് തുടങ്ങിയ മേഖലകളില്‍ പ്രത്യേക ഉപകമ്പനികളിലൂടെയും പ്രവര്‍ത്തിക്കുന്നു. 5,200-ലേറെ ശാഖകളും 17 വിദേശ രാജ്യങ്ങളിലും ഇതുവരെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
ലക്ഷ്യവില 980/ 1,225
കഴിഞ്ഞയാഴ്ച 870 രൂപയിലായിരുന്നു ഐസിഐസിഐ ബാങ്ക് ഓഹരിയുടെ ക്ലോസിങ്. 52 ആഴ്ച കാലയളവിലെ ഉയര്‍ന്ന നിലവാരത്തില്‍ നിന്നും 6 ശതമാനവും താഴ്ന്ന നിലവാരത്തില്‍ നിന്നും 37 ശതമാനവും അകലെയാണ്. നിലവില്‍ പ്രമുഖരായ 39 അനലിസ്റ്റുകള്‍ ഐസിഐസിഐ ബാങ്ക് ഓഹരിക്ക് ബൈ റേറ്റിങ് നല്‍കിയിട്ടുണ്ട്. ഇതില്‍ 980 രൂപയാണ് സമീപ ഭാവിയിലേക്ക് ഐഐഎഫ്എല്‍ സെക്യൂരിറ്റീസ് നിര്‍ദേശിച്ചിരിക്കുന്നത്. അതേസമയം ഐസിഐസി ബാങ്ക് ഓഹരിയില്‍ വിവിധ അനലിസ്റ്റുകള്‍ നല്‍കിയ ലക്ഷ്യവിലയുടെ ശരാശരി 1,015 രൂപയാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.