ഹവായ് ചെരുപ്പ്
എളിമയുടെ പര്യായമായ ഹവായ് ചെരുപ്പ് ഇന്ത്യയില്‍ കൊണ്ടു വന്നതിന് ബാറ്റയോടാണ് ആദ്യം നന്ദി പറയേണ്ടത്. 1950ലാണ് ഈ റബ്ബര്‍ ചെരുപ്പ് ബാറ്റ ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. ഹവായ് എന്ന ബ്രാന്‍ഡ് നെയിമിലാണ് ബാറ്റ ഈ ചെരുപ്പുകള്‍ മാര്‍ക്കറ്റിലെത്തിച്ചത്. പിന്നീട് റിലാകസോ കമ്പനിയാണ് ഹവായ് ചെരുപ്പിന്റെ കുത്തക ഏറ്റെടുത്തു. ദിവസത്തിൽ 10 ലക്ഷം ഹവായ് ചെരുപ്പുകള്‍ നിർമിക്കാൻ ശേഷിയുള്ള റിലാക്സോ രാജ്യത്തെ ചെരുപ്പ് നിര്‍മാണത്തിൽ 13 ശതമാനം വഹിക്കുന്ന കമ്പനിയാണ്.
റിലാക്സോ തുടങ്ങുന്നു
റിലാക്‌സോ കമ്പനിയുടെ നിലവിലെ പ്രമോട്ടര്‍മാരായ ദുവാ കുടുംബം പാരമ്പര്യമായി സൈക്കിള്‍ പാര്‍ട്‌സും പാദരക്ഷകളും നിര്‍മിക്കുന്ന ബിസിനസ് നടത്തിയവരായിരുന്നു. 1970 കളില്‍ കമ്പനി കടത്തിലേക്ക് പോയപ്പോഴാണ് ഇന്നത്തെ മാനേജിംഗ് ഡയറക്ടറായ രമേശ് കുമാർ ദുവ കമ്പനിയുടെ ചുമതല ഏറ്റെടുക്കുന്നത്. ഡോക്ടറാകണമെന്ന് ആഗ്രഹിച്ച 17കാരന്‍ പയ്യനാണ് കമ്പനിയുടെ കാര്യങ്ങളെറ്റെടുക്കുന്നത്. സൈക്കിള്‍ പാര്‍ട്‌സില്‍ വളര്‍ച്ചയില്ലെന്ന് മനസിലാക്കിയ രമേശ് റബര്‍ ചെരുപ്പുകളില്‍ ശ്രദ്ധിക്കാന്‍ തീരുമാനിച്ചു.
അടിയന്തരാവസ്ഥ കണ്ടെത്തിയ ബ്രാൻഡ്
1975 ല്‍ രാജ്യത്ത് അടിയന്തരവാസ്ഥ പ്രഖ്യാപിച്ചതോടെ ബിസിനസുകളുടെ സ്ഥിതിയും പരുങ്ങലിലായി. എന്നാൽ ഇതിനെയൊന്നും കൂസാതെ ഡല്‍ഹിയില്‍ തുറന്ന ഒരെയൊരു കട ബാറ്റ ഷോറൂ ആയിരുന്നു. ഈ ധൈര്യത്തിനുള്ള ഉത്തരം തേടി രമേശിന് കിട്ടി മറുപടി ബ്രാന്‍ഡ് വാല്യു എന്നായിരുന്നു. ഇതോടെയാണ് ദുവാ കുടുംബം തങ്ങളുടെ ബ്രാന്‍ഡ് ആയി 1976 ൽ റിലാക്‌സോ ആരംഭിക്കുന്നത്. എതിരാളി ബാറ്റയായിരുന്നു എങ്കിലും ബാറ്റയിൽ നിന്ന് വ്യത്യസ്തമായ രീതികളായിരുന്നു റിലാക്സോയെ മുന്നിലെത്തിച്ചത്.
സാധാരണക്കാരുമായി ചേർന്ന് നിൽക്കുന്ന വില
വിലയുടെ കാര്യത്തില്‍ ഉപഭോക്താക്കളുമായി ചേര്‍ന്ന് നില്‍ക്കുന്നതാണ് റിലാക്‌സോ ചെരുപ്പുകള്‍. എല്ലാവര്‍ക്കും ചെരുപ്പ് കുറഞ്ഞ നിരക്കില്‍ ആവശ്യമാണ്. ഇവിടെ റിലോക്‌സോയുടെ ഹവായ് സ്ലീപ്പർ ചെരുപ്പകൾക്ക് ശരാശരി വില 135 രൂപയാണ് വില വരുന്നത്. ഇതുപ്രകാരം ഓരോരുത്തരുടെയും വരുമാനത്തിന്റെ ചെറിയൊരു ഭാഗം മാത്രാണ് റിലോക്‌സോ എടുക്കുന്നത്.
ഇത് കമ്പനിക്ക് വലിയ വളർച്ചയും നൽകി 2020 ലും 2021ലുമായി കോവിഡ് കാലത്ത് ബാറ്റയ്ക്ക് 44 ശതമാനവും മെട്രോ ഷൂസിന് 38 ശതമാനവും വിപണി ഇടിവുണ്ടായ സമയത്ത് റിലാക്‌സോ യുടെ വില്പന 2 ശതമാനം മാത്രമാണ് ഇടിഞ്ഞത്.
ഉത്പാദനം
ഉത്പാദനവും വിതരണവും എടുത്താല്‍ അവിടെയും റിലാക്‌സോയ്ക്ക് കുത്തകയാണ്. ബാറ്റ 50 ശതമാനം ഉത്പാദനവും ഔട്ട്‌സോഴ്‌സിംഗ് നടത്തുനപോള്‍ 95 ശതമാനം റിലാക്‌സോ ചെരുപ്പുകളും കമ്പനി സ്വന്തം ഫാക്ടറിയിലൂടെയാളാണ് നിര്‍മിക്കുന്നത്. ബാറ്റ സ്വന്തം റീട്ടെയില്‍ ഔട്ടലേറ്റില്‍ ശ്രദ്ധിച്ചപ്പോള്‍ റിലാക്‌സോ റീട്ടെയിൽ വിപണിയിലൂടെ വലിയ നേട്ടം സ്വന്തമാക്കി. നിലവിൽ സ്വന്തം ഔട്ട്ലേറ്റുകലും റിലാക്സോ ആരംഭിക്കുന്നുണ്ട്
വിപണി
ഇതോടൊപ്പം ബോളിവുഡ് താരങ്ഹളായ സല്‍മാന്‍ ഖാന്‍, കത്രിന രൈഫ എന്നിവരെ ഉപയോഗപ്പെടുത്തിയുള്ള പരസ്യവും കമ്പനക്ക് ഗുണം ചെയ്തു. ഈ തന്ത്രങ്ങൾ ഒരുമിച്ചചോടെ ചെരുപ്പ് വിപണിയിൽ റിലാക്‌സോ കുത്തകയായി മാറി. വർഷത്തിൽ 18 കോടി ചെരുപ്പാണ് കമ്പനി വില്പന നടത്തുന്നത്. വോളിയത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ ഏറ്റവും വലിയ പാദരക്ഷ കമ്പനിയാണ് റിലാക്സോ.
രണ്ട് പതിറ്റാണ്ടിനിടെ കമ്പനി വരുമാനത്തിൽ വലിയ മുന്നേറ്റമുണ്ടാക്കി. 2003 സാമ്പത്തിക വര്‍ഷത്തിലെ വരുമാനം 150 കോടിയായിരുന്നത് 2013 ല്‍ 1,010 കോടിയായി ഉയർത്തി. 2022 ആയപ്പോഴേക്കും ഇത് 2,600 കോടി രൂപയായി ഉയർത്താൻ കമ്പനിക്കായി. ഇതോടൊപ്പം സ്പാര്‍ക്‌സ്, ഫ്‌ളിറ്റ്, ബാമാസ്, ബോസ്റ്റന്‍, മേരി ജാന്‍, കിഡ്‌സ് ഫണ്‍ എന്നി ബ്രാന്‍ഡുകളും റിലാക്‌സോ പുറത്തിറക്കുന്നു.
ചിത്രത്തിന് കടപ്പാട്- ബാറ്റ, റിലാക്സോ ഫെയ്സ്ബുക്ക് പേജ്.