ശങ്കര ബില്‍ഡിങ് പ്രോഡക്ട്‌സ്
ഭവന നിര്‍മാണത്തിനും നവീകരണത്തിനും ആവശ്യമായ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതും റീട്ടെയില്‍ വിപണനക്കാരുമായ മുന്‍നിര കമ്പനിയാണ് ശങ്കര ബില്‍ഡിങ് പ്രോഡക്ട്‌സ്. പശ്ചിമ, ദക്ഷിണ മേഖലയിലെ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് 90-ലധികം ഷോറൂമുകളും നടത്തുന്നു. അതേസമയം സെപ്റ്റംബര്‍ പാദത്തിനിടെ ശങ്കര ബില്‍ഡിങ് പ്രോഡക്ട്‌സിന്റെ 4,51,140 ഓഹരികള്‍ ആശിഷ് കഛോലിയ പുതിയതായി വാങ്ങിക്കൂട്ടി. ഇത് കമ്പനിയുടെ 1.97 ശതമാനം ഓഹരി വിഹിതത്തിന് തുല്യമാണ്. 33 കോടിയോളം രൂപയുടെ നിക്ഷേപമാണിത്.
ഇന്ന് 710.50 രൂപയിലായിരുന്നു ശങ്കര ബില്‍ഡിങ് പ്രോഡക്ട്‌സ് (BSE: 540425, NSE : SHANKARA) ഓഹരിയുടെ ക്ലോസിങ്. 52 ആഴ്ച കാലയളവില്‍ ഓഹരിയുടെ ഉയര്‍ന്ന വില 844 രൂപയും താഴ്ന്ന വില 478 രൂപയുമാണ്. ഒരു മാസത്തിനിടെ 7 ശതമാനം തിരുത്തല്‍ നേരിട്ടു. ഈ വര്‍ഷം ഇതുവരെയുള്ള കാലയളവില്‍ 34 ശതമാനം നേട്ടമാണ് ശങ്കര ബില്‍ഡിങ് പ്രോഡക്ട്‌സ് ഓഹരികള്‍ നിക്ഷേപകര്‍ക്ക് സമ്മാനിച്ചത്.
നിലവില്‍ 1,650 കോടിയാണ് കമ്പനിയുടെ വിപണി മൂല്യം. ശങ്കര ബില്‍ഡിങ് പ്രോഡക്ട്‌സ് ഓഹരിയുടെ ബുക്ക് വാല്യൂ 243 രൂപ നിരക്കിലും പിഇ അനുപാതം 41 മടങ്ങിലുമാണുള്ളത്.
മെഗാസ്റ്റാര്‍ ഫൂഡ്‌സ്
ഗോതമ്പ് പൊടിയുടേയും അനുബന്ധ ഉത്പന്നങ്ങളുടേയും നിര്‍മാണത്തിലും വിപണനത്തിലും ശ്രദ്ധയൂന്നീയിരിക്കുന്ന പ്രമുഖ കമ്പനിയാണ് മെഗാസ്റ്റാര്‍ ഫൂഡ്‌സ്. കമ്പനിയുടെ നിര്‍മാണകേന്ദ്രം ഗോതമ്പിന്റെ ഈറ്റില്ലമായ പഞ്ചാബിലാണ്. അതേസമയം ജൂലൈ- സെപ്റ്റംബര്‍ ത്രൈമാസ കാലയളവിനിടെ മെഗാസ്റ്റാര്‍ ഫൂഡ്‌സിന്റെ 1,03,66 ഓഹരികള്‍ ആശിഷ് കഛോലിയ പുതിയതായി വാങ്ങിക്കൂട്ടി. ഇത് കമ്പനിയുടെ 1.04 ശതമാനം ഓഹരി വിഹിതത്തിന് തുല്യമാണ്. 2 കോടിയിലധികം രൂപയുടെ നിക്ഷേപമാണിത്.
ഇന്ന് 249 രൂപയിലായിരുന്നു മെഗാസ്റ്റാര്‍ ഫൂഡ്‌സ് (BSE: 541352, NSE : MEGASTAR) ഓഹരിയുടെ ക്ലോസിങ്. 52 ആഴ്ച കാലയളവില്‍ ഓഹരിയുടെ ഉയര്‍ന്ന വില 260 രൂപയും താഴ്ന്ന വില 39 രൂപയുമാണ്. ഒരാഴ്ചയ്ക്കിടെ 28 ശതമാനവും മൂന്ന് മാസത്തിനിടെ 56 ശതമാനം നേട്ടവും കരസ്ഥമാക്കി. ഈ വര്‍ഷം ഇതുവരെയുള്ള കാലയളവില്‍ 453 ശതമാനം നേട്ടമാണ് മെഗാസ്റ്റാര്‍ ഫൂഡ്‌സ് ഓഹരികള്‍ നിക്ഷേപകര്‍ക്ക് സമ്മാനിച്ചത്.
നിലവില്‍ 238 കോടിയാണ് കമ്പനിയുടെ വിപണി മൂല്യം. മെഗാസ്റ്റാര്‍ ഫൂഡ്‌സ് ഓഹരിയുടെ ബുക്ക് വാല്യൂ 36 രൂപ നിരക്കിലും പിഇ അനുപാതം 45 മടങ്ങിലുമാണുള്ളത്.
ഒഴിവാക്കിയ ഓഹരി
സെപ്റ്റംബര്‍ പാദത്തിനിടെ വിആര്‍എല്‍ ലോജിസ്റ്റിക്‌സ് ഓഹരികള്‍ ആശിഷ് കഛോലിയ ഒഴിവാക്കി. ജൂണ്‍ പാദത്തിനൊടുവില്‍ ഈ സ്‌മോള്‍ കാപ് കമ്പനിയുടെ 1.37 ശതമാനം വിഹിതം അഥവാ 12,07,632 ഓഹരികള്‍ അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്നു. എന്നാല്‍ സെപ്റ്റംബര്‍ പാദത്തില്‍ പുറത്തുവന്ന വിആര്‍എല്‍ ലോജിസ്റ്റിക്‌സിന്റെ റിപ്പോര്‍ട്ടില്‍ ആശിഷ് കഛോലിയയുടെ പേര് കാണാനില്ല. അതായത് ഈ ഓഹരികള്‍ പൂര്‍ണമായി ഒഴിവാക്കുകയോ അല്ലെങ്കില്‍ 1 ശതമാനം വിഹിതത്തിനു താഴേക്ക് കുറച്ചു കൊണ്ടുവരികയോ ചെയ്തുവെന്ന് സാരം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.