കൊടികളും ബാനറുകളും നീക്കിയില്ല; വിമർശനവുമായി ഹൈക്കോടതി

Spread the love


Thank you for reading this post, don't forget to subscribe!

കൊച്ചി ∙ അനധികൃതമായി സ്ഥാപിച്ച കൊടികളും തോരണങ്ങളും ബാനറുകളും നീക്കം ചെയ്യാൻ സർക്കാർ ഇച്ഛാശക്തി കാട്ടാത്തതിനു ഹൈക്കോടതിയുടെ വിമർശനം. കഴിഞ്ഞ നാലു വർഷമായി ഹൈക്കോടതി പല നിർദേശങ്ങളും നൽകിയെങ്കിലും ഫലപ്രദമായി നടപ്പാക്കിയില്ലെന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കുറ്റപ്പെടുത്തി. 

നടപടിയെടുക്കണ്ടെന്നും പഴയതുപോലെ തുടരണമെന്നുമാണു സർക്കാരിനു തോന്നുന്നതെങ്കിൽ നവകേരള സൃഷ്ടിയെന്നുള്ള അവകാശവാദങ്ങൾ ഉപേക്ഷിക്കണം. കോടതി ഉത്തരവു നടപ്പാക്കേണ്ടത‌ു സർക്കാരാണ്. 

നടപടിയെടുക്കാൻ താൽപര്യമില്ലെങ്കിൽ ഒളിച്ചുകളിക്കാതെ സർക്കാർ തുറന്നുപറയണം. ഉത്തരവുകൾ ഫലപ്രദമായി നടപ്പാക്കാനായില്ലെങ്കിൽ കോടതിക്ക് ശക്തിയില്ലാതാകുമെന്നും കോടതി പറഞ്ഞു. ഹർജികൾ നാളെ വീണ്ടും പരിഗണിക്കും.

നവകേരളം എന്ന് എപ്പോഴും പറഞ്ഞിട്ടു കാര്യമില്ല. അതു കാണിച്ചുതരണമെന്നു കോടതി പറഞ്ഞു. സർക്കാർ നടപടിയെടുക്കാത്തതിനാൽ ഹൈക്കോടതിയെയാണു ജനങ്ങൾ കളിയാക്കുന്നത്. തദ്ദേശഭരണ സെക്രട്ടറിമാർക്കും പൊലീസിനും നടപടിയെടുക്കാൻ ഭയമാണെന്നും കോടതി പറഞ്ഞു. ഹൈക്കോടതി പറഞ്ഞ കാര്യം ചെയ്യുമ്പോൾ സ്ഥലംമാറ്റുകയാണെന്നാണു പൊലീസുകാർ പറയുന്നത്. ന്യൂമാഹിയിൽ പൊതുസ്ഥലത്തു സ്ഥാപിച്ച ചില ബോർഡുകൾ നീക്കം ചെയ്ത പൊലീസ് ഉദ്യോഗസ്ഥനെ കണ്ണൂരിലേക്കു സ്ഥലം മാറ്റിയ നടപടിയിൽ അഡീഷനൽ അഡ്വക്കറ്റ് ജനറൽ കൃത്യമായ വിവരം നൽകണമെന്നും കോടതി നിർദേശിച്ചു. 

കളമശേരി, ആലുവ നഗരസഭകളിലെ ചില ഭാഗങ്ങളിൽ പാതയോരങ്ങളിലും റോഡിലെ മീഡിയനിലും അനധികൃതമായി കൊടിതോരണങ്ങളും ബാനറുകളും സ്ഥാപിച്ചവർക്കെതിരെ നടപടിയെടുത്തില്ലെന്ന ആക്ഷേപത്തിൽ ഇരു നഗരസഭാ സെക്രട്ടറിമാരും ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരും നാളെ നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി നിർദേശിച്ചു. 

സ്ക്രാപ്പുകൾ വിൽക്കുന്നവരുടെ അസോസിയേഷന്റെയും ഭരണത്തിലുള്ള രാഷ്ട്രീയപാർട്ടിയുടെയും കൊടിതോരണങ്ങൾ നിരത്തിലുണ്ടെന്ന് അമിക്കസ് ക്യൂറി അറിയിച്ചിരുന്നു. ഹർജിയിൽ ദേശീയപാത അതോറിറ്റിയെയും കക്ഷിചേർത്തു.

English Summary: High Court statement against Government of Kerala





Source link

Facebook Comments Box
error: Content is protected !!