ക്രിക്കറ്റിലെ വെറുക്കപ്പെട്ടവരുടെ പ്ലേയിങ് 11 ഇതാ, ഒരു മലയാളി താരവും! അറിയാം

Spread the love
Thank you for reading this post, don't forget to subscribe!

റിക്കി പോണ്ടിങ്-ഗ്രെഗ് ചാപ്പല്‍

ഓസ്‌ട്രേലിയയുടെ റിക്കി പോണ്ടിങ്ങും ഗ്രെഗ് ചാപ്പലുമാണ് ഈ പ്ലേയിങ് 11ലെ രണ്ട് പ്രധാനികള്‍. പോണ്ടിങ് ഓസീസ് ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച നായകനാണ്. രണ്ട് ലോകകപ്പ് കിരീടം ഓസ്‌ട്രേലിയക്ക് നേടിക്കൊടുത്ത പോണ്ടിങ് ബാറ്റുകൊണ്ടും തകര്‍പ്പന്‍ റെക്കോഡുള്ള താരമാണ്.

എന്നാല്‍ പലപ്പോഴും നല്ല പെരുമാറ്റം കൊണ്ട് പേരെടുക്കാന്‍ പോണ്ടിങ്ങിനായിട്ടില്ല. പോണ്ടിങ്ങിന്റെ പല പെരുമാറ്റങ്ങളും വലിയ വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്. പോണ്ടിങ് കരിയറില്‍ നിരവധി വിരോധികളെ സൃഷ്ടിച്ച താരമാണെന്ന് പറയാം.

മുന്‍ ഓസീസ് ഓള്‍റൗണ്ടര്‍ ഗ്രെഗ് ചാപ്പലും വെറുക്കപ്പെട്ട താരങ്ങളിലൊരാളാണ്. ദേഷ്യ സ്വഭാവംകൊണ്ട് വിമര്‍ശനം നേരിട്ട ചാപ്പല്‍ ഇന്ത്യയുടെ പരിശീലകനായിരുന്ന സമയത്ത് സൗരവ് ഗാംഗുലിയുമായുണ്ടായ അഭിപ്രായ ഭിന്നതകൊണ്ടും വലിയ വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു.

Also Read: IPL 2023: ദേശീയ ടീം വിളിക്ക് തൊട്ടരികെ, തിളങ്ങിയാല്‍ അവസരം ഉറപ്പ്! മൂന്ന് പേര്‍ക്ക് നിര്‍ണ്ണായകം

ഷെയ്ന്‍ വോണ്‍, സല്‍മാന്‍ ബട്ട്, മുഹമ്മദ് ആസിഫ്

ഓസീസ് സ്പിന്‍ ഇതിഹാസമാണ് ഷെയ്ന്‍ വോണ്‍. കഴിഞ്ഞിടെ മരണപ്പെട്ട വോണ്‍ കളിച്ചിരുന്ന സമയത്ത് പ്രകടനം കൊണ്ട് മികച്ചവനെന്ന് പേരെടുത്തെങ്കിലും സ്വഭാവംകൊണ്ട് വലിയ വിമര്‍ശനം നേരിട്ടു.

അനാവശ്യമായി കയര്‍ത്ത് നിരവധി തവണ വോണ്‍ വിവാദത്തില്‍ പെട്ടു. ഓസീസ് ടീമിലടക്കം വോണിന്റെ പെരുമാറ്റത്തെത്തുടര്‍ന്ന് പ്രശ്‌നങ്ങളുണ്ടായിരുന്നു.

പാകിസ്താന്‍ മുന്‍ ഓപ്പണര്‍ സല്‍മാന്‍ ബട്ടാണ് ഈ 11 മറ്റൊരാള്‍. ഒത്തുകളി വിവാദത്തില്‍പ്പെട്ട് വിലക്ക് നേരിട്ട താരമാണ് ബട്ട്. ഇപ്പോള്‍ ക്രിക്കറ്റ് നിരൂപകനായും അവതാരകനായുമെല്ലാമാണ് ബട്ട് തുടരുന്നത്.

പാകിസ്താന്റെ മുഹമ്മദ് ആസിഫാണ് മറ്റൊരു താരം. ഒത്തുകളി വിവാദത്തില്‍ ഉള്‍പ്പെട്ട് കരിയര്‍ നശിച്ച താരമാണ് ആസിഫും. സ്വിങ് ബൗളിങ്ങുകൊണ്ട് മൂന്ന് ഫോര്‍മാറ്റിലും തിളങ്ങിയെങ്കിലും താരത്തിന്റെ സ്വഭാവവും ഒത്തുകളിയും വെറുക്കപ്പെടാന്‍ കാരണമായി.

അബ്ദുല്‍ റസാഖ്, മുഷ്ഫിഖര്‍ റഹിം, ജെസി റൈഡര്‍

പാകിസ്താന്‍ പേസ് ഓള്‍റൗണ്ടര്‍ അബ്ദുല്‍ റസാഖാണ് വെറുക്കപ്പെടുന്ന മറ്റൊരു താരം. ഇന്ത്യന്‍ താരങ്ങളുടെ മികവിനെ കുറച്ച് കാണുന്ന തരത്തില്‍ പല തവണ പ്രസ്താവനകള്‍ ഇറക്കിയ റസാഖ് വലിയ വിമര്‍ശനവും ഏറ്റുവാങ്ങി.

ബംഗ്ലാദേശിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് മുഷ്ഫിഖര്‍ റഹിം. സഹതാരത്തെ കളത്തില്‍വെച്ച് ഇടിക്കാന്‍ ശ്രമിച്ചതുള്‍പ്പെടെ നിരവധി മോശം പെരുമാറ്റം മുഷ്ഫിഖറിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ട്. എതിര്‍ താരങ്ങളെ പരിഹസിക്കുന്നതിലും മടി കാട്ടാത്ത താരമാണ് മുഷ്ഫിഖര്‍ റഹിം.

ജെസി റൈഡറാണ് മറ്റൊരു താരം. കിവീസ് ഓപ്പണര്‍ക്ക് വലിയ ഭാവി പ്രതീക്ഷിച്ചിരുന്നെങ്കിലും കൈയിലിരുപ്പ് കാരണം വലിയ കരിയര്‍ സൃഷ്ടിക്കാനായില്ല. മദ്യപാനത്തിന്റെ പേരിലാണ് റൈഡര്‍ക്ക് കരിയര്‍ നഷ്ടമായത്.

Also Read: IND vs SL: ഇന്ത്യക്ക് 2023ലെ ലോകകപ്പ് നേടണോ? ഗംഭീറിന്റെ നിര്‍ണ്ണായക ഉപദേശം! അറിയാം

മുഹമ്മദ് അസ്ഹറുദ്ദീന്‍, ആര്‍ അശ്വിന്‍, എസ് ശ്രീശാന്ത്

മുന്‍ ഇന്ത്യന്‍ നായകനും സൂപ്പര്‍ ബാറ്റ്‌സ്മാനുമായ മുഹമ്മദ് അസ്ഹറുദ്ദീനും ഈ പ്ലേയിങ് 11 ഉള്‍പ്പെടും. ഒരു കാലത്ത് ഹീറോയായിരുന്ന താരം ഒത്തുകളി വിവാദത്തില്‍ ഉള്‍പ്പെട്ടതോടെയാണ് വില്ലനായി മാറിയത്.

ആര്‍ അശ്വിനാണ് മറ്റൊരു താരം. മങ്കാദിങ്ങിലൂടെയാണ് അശ്വിന്‍ വെറുക്കപ്പെട്ടവനായി മാറിയത്. ജോസ് ബട്‌ലറെ മങ്കാദിങ്ങിലൂടെ പുറത്താക്കിയ അശ്വിന്‍ വലിയ വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു.

മലയാളി താരവും മുന്‍ ഇന്ത്യന്‍ പേസറുമായ എസ് ശ്രീശാന്താണ് ഈ പ്ലേയിങ് 11 മറ്റൊരാള്‍. കളത്തിലെ മോശം സ്വഭാവംകൊണ്ട് പല തവണ വിമര്‍ശനം നേരിട്ട താരമാണ് ശ്രീശാന്ത്.



Source by [author_name]

Facebook Comments Box
error: Content is protected !!