IND vs AUS: ടെസ്റ്റില്‍ റിഷഭിനു പകരമാര്? ഇന്ത്യക്കു നെഞ്ചിടിപ്പ്, ഓസീസിന് ആശ്വാസം

Spread the love
Thank you for reading this post, don't forget to subscribe!

കെഎസ് ഭരത്

ആന്ധ്രാ പ്രദേശില്‍ നിന്നുള്ള വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെഎസ് ഭരതാണ് നിലവില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ റിഷഭ് പന്തിന്റെ ബാക്കപ്പ്. സമീപകാലത്തു നടന്ന പരമ്പരകളില്‍ അദ്ദേഹം ഈ റോളില്‍ ടീമിന്‍െ ഭാഗമായിരുന്നു. പക്ഷെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഭരത് ഇനിയും അരങ്ങേറിയിട്ടില്ല. ഓസ്‌ട്രേലിയ പോലെ കടുപ്പമേറിയ ഒരു എതിരാളികള്‍ക്കെതിരേ അരങ്ങേറ്റത്തിനു അവസരം നല്‍കിയാല്‍ താരത്തിനു തിളങ്ങാന്‍ സാധിക്കുമോയെന്നതാണ് ചോദ്യം.

ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനമാണ് ഭരത് കാഴ്ചവച്ചിട്ടുള്ളത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 79 മല്‍സരങ്ങളില്‍ നിന്നും 36.65 ശരാശരിയില്‍ 4289 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. ഒമ്പതു സെഞ്ച്വറികളും 23 ഫിഫ്റ്റികളും ഇതിലുള്‍പ്പെടും. ഉയര്‍ന്ന സ്‌കോര്‍ 308 റണ്‍സാണ്.

Also Read: ഈ വര്‍ഷം 1000ത്തിന് മുകളില്‍ റണ്‍സ്- ഇതാ ഇന്ത്യന്‍ റണ്‍ മെഷീന്‍സ്, ലിസ്റ്റില്‍ പന്തും!

കൂടാതെ 274 ക്യാച്ചുകളെടുത്ത ഭരത് 31 സ്റ്റംപിങുകളും നടത്തിയിട്ടുണ്ട്. ഈ പ്രകടനം ടീം മാനേജ്‌മെന്റിനു തീര്‍ച്ചയായും വലിയ പ്രതീക്ഷ നല്‍കുന്ന ഘടകമാണ്.

ഇഷാന്‍ കിഷന്‍

യുവ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷനാണ് റിഷഭ് പന്തിനു പകരം ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്കു പരിഗണിക്കാവുന്ന രണ്ടാമത്തെ താരം. ദേശീയ ടീമിനായി ടി20, ഏകദിനം എന്നിവയില്‍ നിരവധി മല്‍സരങ്ങളില്‍ കളിച്ചു കഴിഞ്ഞെങ്കിലും ടെസ്റ്റില്‍ ഇഷാന്‍ ഇനിയും അരങ്ങേറിയിട്ടില്ല.

റിഷഭ് പന്തിന്റെ അഭാവത്തില്‍ ഏകദിനം, ടി20 എന്നിവയില്‍ ഇഷാന്‍ തന്നെയായിരിക്കും ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍. പക്ഷെ ടെസ്റ്റില്‍ അനുഭവസമ്പത്തില്ലെന്നത് ഓസ്‌ട്രേലിയക്കെതിരേ താരത്തിന്റെ പോരായ്മയാണ്.

Also Read: ടി20യില്‍ കോലിയെയും രാഹുലിനെയും കളിപ്പിക്കണോ? വഴി ഉപദേശിച്ച് ഗംഭീര്‍

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ മോശമല്ലാത്ത റെക്കോര്‍ഡാണ് ഇഷാന്റേത്. ജാര്‍ഖണ്ഡിനായി 46 മല്‍സരങ്ങളില്‍ കളിച്ചിട്ടുള്ള അദ്ദേഹം 38.42 ശരാശിയില്‍ നേടിയത് 2805 റണ്‍സാണ്. അഞ്ചു സെഞ്ച്വറികളും 16 ഫിഫ്റ്റികളുമടക്കമാണിത്. 276 റണ്‍സാണ് ഫസ്റ്റ് ക്ലാസില്‍ ഇഷാന്റെ ഉയര്‍ന്ന സ്‌കോര്‍. 96 ക്യാച്ചുകളെടുത്ത താരം 11 സ്റ്റംപിങുകളും നടത്തി.

സഞ്ജു സാംസണ്‍

ഓസ്‌ട്രേലിയക്കെതിരേ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യക്കു വിക്കറ്റ് കീപ്പറായി കൊണ്ടു വരാവുന്ന മൂന്നാമത്തെ താരമാണ് സഞ്ജു സാംസണ്‍. പക്ഷെ കെഎസ് ഭരത്, ഇഷാന്‍ കിഷന്‍ എന്നിവരെപ്പോലെ സഞ്ജുവും റെഡ് ബോള്‍ ഫോര്‍മാറ്റില്‍ ഇന്ത്യക്കു വേണ്ടി ഇനിയും അരങ്ങേറിയിട്ടില്ലെന്നത് പോരായ്മയാണ്.

പക്ഷെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഭരത് കഴിഞ്ഞാല്‍ ഇഷാനേക്കാള്‍ കൂടുതല്‍ മല്‍സരങ്ങളില്‍ അദ്ദേഹം കളിച്ചിട്ടുണ്ട്. കേരളത്തിനായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ സഞ്ജു ഇതുവരെ കളിച്ചത് 55 മല്‍സരങ്ങളാണ്. ഇവയില്‍ നിന്നും 3612 റണ്‍സും നേടി. 37.64 ആണ് ശരാശരി. 10 സെഞ്ച്വറികളും 12 ഫിഫ്റ്റികളും സഞ്ജു തന്റെ പേരില്‍ കുറിച്ചിട്ടുണ്ട്.

ഇതു കൂടാതെ 73 ക്യാച്ചുകളെടുത്ത അദ്ദേഹം ഏഴു സ്റ്റംപിങുകളും തന്റെ പേരിലാക്കിക്കഴിഞ്ഞു. മൂന്നു വര്‍ഷത്തിനു ശേഷം ഇത്തവണത്തെ രഞ്ജി ട്രോഫിയില്‍ കേരളത്തിനായി കളിക്കുന്ന സഞ്ജു മികച്ച ഫോമിലാണ്. മൂന്നു മല്‍സരങ്ങളില്‍ നിന്നും 56.80 ശരാശരിയില്‍ മൂന്നു ഫിഫ്റ്റികളടക്കം 284 റണ്‍സ് താരം നേടിക്കഴിഞ്ഞു.



Source by [author_name]

Facebook Comments Box
error: Content is protected !!