പണവും സിനിമയും ഇല്ലാതെ പൊളിഞ്ഞു, കൂട്ടാകുമെന്ന് കരുതിയവള്‍ ഇട്ടിട്ട് പോയി; ഹന്‍സികയെക്കുറിച്ച് ചിമ്പു

Spread the love


Thank you for reading this post, don't forget to subscribe!

എന്തുകൊണ്ടാണ് തങ്ങള്‍ പിരിഞ്ഞതെന്ന് ഹന്‍സികയും ചിമ്പുവും വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ പിന്നീടൊരിക്കല്‍ ഒരു പരിപാടിയില്‍ വച്ച് താന്‍ കടന്നു വന്ന പ്രതിസന്ധികളെക്കുറിച്ച് ചിമ്പു മനസ് തുറന്നിരുന്നു. സിനിമയില്‍ നിന്നും ഇടവേളയെടുത്തിരുന്ന കാലത്തായിരുന്നു ചിമ്പുവിന്റെ ഈ പ്രതികരണം വന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

Also Read: നാന് പൃഥിരാജ് ട്രോൾ കൈവിട്ട് പോയി; പെട്ടെന്ന് കോമഡി പറയാൻ പറഞ്ഞാൽ പറ്റില്ലെന്ന് പറയും; രമേശ് പിഷാരടി

”എന്റെ സിനിമ റിലീസ് ചെയ്തിട്ട് രണ്ട് വര്‍ഷമായി. ഈ സമയം കൊണ്ട് ഞാന്‍ ഒരുപാട് പഠിച്ചു. ജീവിതത്തില്‍ പ്രതിസന്ധികളെ നേരിടുന്നത് ഞാന്‍ മാത്രമല്ല. എല്ലാവര്‍ക്കും അവരവരുടേതായ പ്രശ്‌നങ്ങളുണ്ട്. ഞാന്‍ ജനിച്ചത് വായില്‍ വെള്ളിക്കരണ്ടിയുമായിട്ടാണെന്നാണ് എല്ലാവരും പറയുന്നത്. പക്ഷെ രണ്ട് വര്‍ഷത്തിനുള്ളില്‍ ഏതൊരു സാധാരണക്കാരനും നേരിടുന്ന പ്രശ്‌നങ്ങളത്രയും ഞാന്‍ നേരിട്ടു” എന്നാണ് ചിമ്പു പറഞ്ഞത്.

”ഞാന്‍ സമ്പാദിച്ച പണമത്രയും അമ്മയ്ക്ക് നല്‍കി. രണ്ട് വര്‍ഷത്തിനിടെ ഒരു സിനിമ പോലുമില്ലായിരുന്നു. ഞാനാകെ തകര്‍ന്നു പോയി. അമ്മയോട് പണം ചോദിക്കാന്‍ ബുദ്ധിമുട്ടായിരുന്നു. എനിക്ക് എല്ലാം നഷ്ടമായി. ഓഫറുകള്‍ നഷ്ടമായി. സിനിമകള്‍ റിലീസായില്ല. ഒന്നും എനിക്ക് അനുകൂലമായിരുന്നില്ല. ഞാന്‍ കരുതിയത് എന്റെ കാമുകി എന്റെ കൂടെയുണ്ടാകുമെന്നായിുരന്നു. പക്ഷെ ഞാന്‍ കഷ്ടത്തിലായപ്പോള്‍ അവള്‍ എന്നെ ഉപേക്ഷിച്ചു” എന്നാണ് താരം പറയുന്നത്.

”കല്യാണം കഴിച്ച് എന്റെ കുട്ടിയുടെ മുഖത്ത് നോക്കി എന്റെ വേദന മറക്കാം എന്നായിരുന്നു കരുതിയിരുന്നത്. പക്ഷെ അത് നടന്നില്ല. എനിക്ക് തോന്നുന്നത് ദൈവം എന്നെ പരീക്ഷിക്കുകയാണെന്നാണ്. എല്ലാം പോയി, എനിക്കുള്ളത് ഈ ജീവിതം മാത്രമാണ്. അതിനാല്‍ ഞാന്‍ ജീവിച്ചിരിക്കുന്നതില്‍ എന്തോ കാരണമുണ്ടെന്ന് എനിക്ക് തോന്നി. എല്ലാ ഉയര്‍ച്ച താഴ്ചകളിലും ആരാധകര്‍ എനിക്കൊപ്പമുണ്ടായിരുന്നു” എന്നും ചിമ്പു പറഞ്ഞിരുന്നു.

2013 ലായിരുന്നു ചിമ്പുവും ഹന്‍സികയും തങ്ങള്‍ പ്രണയത്തിലാണെന്ന് ആരാധകരെ അറിയിക്കുന്നത്. വിവാഹത്തിനായി തയ്യാറെടുക്കുന്നതിനിടെയാണ് ഇരുവരും പിരിയുന്നത്. എന്നാല്‍ എന്തുകൊണ്ടാണ് തങ്ങള്‍ പിരിയാന്‍ തീരുമാനിച്ചതെന്ന് ഇരുവരും വെളിപ്പെടുത്തിയിട്ടില്ല. ഇതിനിടെ ഇപ്പോഴിതാ ഹന്‍സിക വിവാഹിതയാകാന്‍ പോകുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ബിസിനസുകരാനെയാണ് ഹന്‍സിക വിവാഹം കഴിക്കുന്നതെന്നും രാജസ്ഥാനിലെ പാലസില്‍ വച്ചാണ് വിവാഹമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

അതേസമയം ചിമ്പുവും പ്രണയത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നടി നിധി അഗര്‍വാളും ചിമ്പുവും പ്രണയത്തിലാണെന്നും ഇരുവരും ഉടനെ വിവാഹം കഴിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇരുവരും ഇപ്പോള്‍ ലിവിംഗ് ടുഗദറിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്ത വെന്ത് തണിന്തതു കാട് ആണ് ചിമ്പുവിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. പത്തു തലയാണ് ഇനി പുറത്തിറങ്ങാനുള്ള സിനിമ.Source link

Facebook Comments Box
error: Content is protected !!