മൂന്ന് വ്യത്യസ്ത തരം സൂര്യഗ്രഹണങ്ങളാണ് ഉള്ളത്. സമ്പൂര്‍ണ സൂര്യഗ്രഹണം, ഭാഗിക സൂര്യഗ്രഹണം, വാര്‍ഷിക സൂര്യഗ്രഹണം. ഇതില്‍ ഭാഗിക സൂര്യഗ്രഹണമാണ് ഒക്ടോബര്‍ 25 ന് വരാനിരിക്കുന്നത്. സൂര്യന്‍, ചന്ദ്രന്‍, ഭൂമി എന്നിവ കൃത്യമായി വിന്യസിക്കാതിരിക്കുകയും സൂര്യന്റെ ഉപരിതലത്തിന്റെ ഒരു ചെറിയ ഭാഗത്ത് ഇരുണ്ട നിഴല്‍ ഉള്ളതായി തോന്നുകയും ചെയ്യുമ്പോഴണ് ഭാഗിക സൂര്യഗ്രഹണം സംഭവിക്കുന്നത്.
ഒക്ടോബര്‍ 25 ന് നടക്കുന്ന ഭാഗിക സൂര്യഗ്രഹണം രാവിലെ 8:58 ന് ആരംഭിച്ച് ഉച്ചയ്ക്ക് 1:02 ന് അവസാനിക്കും എന്നാണ് വാനനിരീക്ഷകര്‍ പറയുന്നത്. യൂറോപ്പ്, മിഡില്‍-ഈസ്റ്റ്, വടക്ക്-കിഴക്കന്‍ ആഫ്രിക്ക, പടിഞ്ഞാറന്‍ ഏഷ്യ, വടക്കന്‍ അറ്റ്‌ലാന്റിക് സമുദ്രം, പടിഞ്ഞാറന്‍ ചൈന, ഇന്ത്യ, വടക്കേ ഇന്ത്യന്‍ മഹാസമുദ്രം എന്നിവിടങ്ങളില്‍ സൂര്യഗ്രഹണം കാണാനാകും.
അടുത്ത ഭാഗിക സൂര്യഗ്രഹണം 2025 മാര്‍ച്ച് 29 ന് സംഭവിക്കും എന്നാണ് വാനനിരീക്ഷകര്‍ പറയുന്നത്. എന്നാല്‍ ഇന്ത്യയില്‍ ഇത് ദൃശ്യമാകില്ല. ഇന്ത്യയില്‍ നിന്ന് ദൃശ്യമാകുന്ന ഏക ഭാഗിക സൂര്യഗ്രഹണം 2032 നവംബര്‍ 3 ന് ആണ് സംഭവിക്കുക.
അതിന് മുന്‍പ് 2031 മെയ് 21 ന് വലയ ഗ്രഹണം ഇന്ത്യയില്‍ നിന്ന് കാണാം. 2034 മാര്‍ച്ച് 20 ന്, അടുത്ത സമ്പൂര്‍ണ സൂര്യഗ്രഹണം ഇന്ത്യയില്‍ ദൃശ്യമാകും. 2030 ജൂണ്‍ 1 ന് ഇന്ത്യയുടെ വടക്കന്‍ ഭാഗത്ത് മറ്റൊരു ഭാഗിക ഗ്രഹണവും കാണാം.