Artist Kitho: പരസ്യകലാകാരൻ കിത്തോ വിട പറഞ്ഞു

Spread the love


കൊച്ചി: സിനിമയിൽ പിന്നണി പ്രവർത്തകരുടെ പേരിനൊപ്പം എഴുതിയിരുന്ന പരസ്യകല: കിത്തോ എന്ന പേര് ഇനിയില്ല. ചലച്ചിത്ര പരസ്യകലാകാരൻ കിത്തോ (82) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വൃക്ക സംബന്ധമായ രോഗത്തിൽ ചികിത്സയിലായിരുന്നു അദ്ദേഹം. ഭാര്യ: ലില്ലി, മക്കൾ: കമൽ കിത്തോ, അനിൽ 

കുറ്റിക്കാട്ട് പൈലിയുടേയും വെറോണിയ ദമ്പതികളുടെ മകനായി കൊച്ചിയിലാണ് കിത്തോയുടെ ജനനം. സ്കൂൾ പഠനകാലത്ത് തന്നെ കൊച്ചിൻ ബ്ലോക്ക്സ് എന്ന സ്ഥാപനത്തിലേക്ക് പ്രിൻ്റിംഗിനായുള്ള ചിത്രങ്ങൾ വരച്ച് നൽകിയിരുന്നു. മഹാരാജാസ് കോളേജിൽ പ്രീയൂണിവേഴ്സിറ്റി തലത്തിൽ  മികച്ച ആർട്ടിസ്റ്റിനുള്ള ഗോൾഡ് മെഡലായ കോന്നോത്ത് ഗോവിന്ദമേനോൻ അവാർഡ് കരസ്ഥമാക്കിയിട്ടുണ്ട്. 

പ്രൊഫഷണൽ ആർട്ടിസ്റ്റാവുക എന്ന ലക്ഷ്യത്തോടെ പ്രീയൂണിവേഴ്സിറ്റി പഠനം ഉപേക്ഷിച്ച കിത്തോ ബന്ധുവും പോർട്രൈറ്റ് ആർട്ടിസ്റ്റിന്റുമായിരുന്ന സേവ്യർ അത്തിപ്പറമ്പന്റെ സഹായത്തോടെ കൊച്ചിൻ ആർട്സിൽ പഠിക്കുവാൻ തുടങ്ങി. ഏകദേശം നാലു വർഷക്കാലത്തെ എക്സ്പീരിയൻസ് നേടിയെടുത്ത ശേഷം കൊച്ചിയിൽ എം ജി റോഡിൽ “ഇല്ലസ്ട്രേഷൻ&ഗ്രാഫിക്സ്” എന്ന സ്ഥാപനമാരംഭിച്ചു.  സുഹൃത്തും പിൽക്കാലത്തെ പ്രഗൽഭ തിരക്കഥാകൃത്തുമായ കലൂർ ഡെന്നിസ് ചിത്രകൗമുദി എന്ന സിനിമാ മാസികയിൽ എഴുതിയിരുന്ന നീണ്ട കഥകൾക്ക് ചിത്രം വരച്ച് കൊടുത്തു കൊണ്ടായിരുന്നു തുടക്കം.

കിത്തോയുടെ വരകൾ ശ്രദ്ധേയമായതിനേത്തുടർന്ന് മറ്റ് പ്രമുഖ മാധ്യമങ്ങളിലും ആനുകാലികങ്ങളുമൊക്കെ ഇദ്ദേഹം വരച്ച ചിത്രങ്ങൾ സ്ഥിരമായിത്തുടങ്ങി. സിനിമാ മാഗസിനുകളിലൂടെ സിനിമാ പരിചയങ്ങളുമുണ്ടായി.  ജേസി, ഐ.വി. ശശി എന്നീ സംവിധായകരുടെ ചിത്രങ്ങളിലൂടെ സിനിമാമേഖലയിൽ സജീവമായ കിത്തോയുടെ പരസ്യങ്ങൾ പിന്നീട് മലയാള ചലച്ചിത്രലോകത്ത്  ട്രെൻഡ് സെറ്ററുകളായി.
കലാസംവിധാനവും പരസ്യകലയും ഒരുപോലെ കൈകാര്യം ചെയ്ത കിത്തോ തിരക്കുള്ള ചലച്ചിത്രപ്രവർത്തകരിൽ ഒരാളായി മാറി. 

“കിത്തോസ് ആർട്ട് ” എന്ന സ്ഥാപനവുമായി കൊച്ചിയിൽ പ്രവർത്തിക്കുന്ന ഇദ്ദേഹത്തിൻ്റെ ഇളയ മകൻ കമൽ കിത്തോ കലാരംഗത്ത് പിൻഗാമിയായി പിതാവിനോടൊപ്പമുണ്ട്. മൂത്ത മകൻ അനിൽ ദുബായിൽ ജോലി ചെയ്യുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്…  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ…

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!