ബി​ഗ് ബി പരാജയപ്പെട്ടു, ഇന്ന് കൾട്ട് സിനിമയെന്ന് പറയുന്നു; പരാജയത്തിന് കാരണം ഉണ്ടെന്ന് മമ്മൂട്ടി

Spread the love


Thank you for reading this post, don't forget to subscribe!

2005 ലെ ഹോളിവുഡ് സിനിമയായ ഫോർ ബ്രദേഴ്സിൽ നിന്നും പ്രചോദം ഉൾക്കൊണ്ട് നിർമ്മിച്ച സിനിമയുമാണിത്. മലയാളത്തിൽ മേക്കിം​ഗിൽ പുതിയ രീതി അവലംബിച്ച ആദ്യ സിനിമയെന്ന ഖ്യാതിയും ബി​ഗ് ബിക്കുണ്ട്.

ഇപ്പോഴിതാ ബി​ഗ് ബിയെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് മമ്മൂട്ടി. പരാജയ സിനിമകളെക്കുറിച്ച് സംസാരിക്കവെ ആണ് മമ്മൂട്ടി ബി​ഗ് ബിയെക്കുറിച്ച് സംസാരിച്ചത്. സിനിമയുടെ വിജയവും പരാജയവും പ്രവചനാതീതമാണ്. പക്ഷെ പരാജയങ്ങൾക്ക് കാരണമുണ്ടാവുമെന്ന് മമ്മൂട്ടി ചൂണ്ടിക്കാട്ടി.

Also Read: അവളുടേത് നല്ല മനസ്, ഞങ്ങളുടെ ബന്ധം കയ്‌പ്പേറിയതല്ല ഇന്ന്; നയന്‍സുമായുള്ള പ്രണയതകര്‍ച്ചയെക്കുറിച്ച് ചിമ്പു

‘സിനിമയുടെ കാതൽ സിനിമ തന്നെയാണ്. എല്ലാം കൂടെ ഒത്തു ചേർന്നാലോ സിനിമ ആവൂ. ഏതെങ്കിലും ഒരു ഘടകം മാത്രം നന്നായാൽ സിനിമ നന്നാവാൻ വലിയ പാടാണ്. കണക്കുകൂട്ടലുകൾ തെറ്റിപ്പോവുന്നതാണ് സിനിമ പരാജയപ്പെടുന്നതിന് കാരണം. പല തരത്തിലുളള കണക്കുകൂട്ടലുണ്ട്. പ്രേക്ഷകനെ പറ്റിയുള്ള കണക്കുകൂട്ടലുകൾ, കഥകളെ പറ്റിയുള്ള കണക്കുകൂട്ടൽ‍. എവിടെയോ തെറ്റിപോവുന്നുണ്ട് അതുകൊണ്ടാണ് ആളുകൾക്ക് ഇഷ്ടപ്പെടാത്തത്’

‘കാലം തെറ്റി സിനിമ വരും. കാലം മാറുന്നതനുസരിച്ച് സിനിമയുടെ ആസ്വാദന രീതി മാറും. പ്രേക്ഷകൻ‌ മാറും, സിനിമയുടെ കഥ പറയുന്ന രീതി മാറും, സാങ്കേതികത മാറും. അതനുസരിച്ച് കഥയും കഥാപാത്രങ്ങളും മാറും. ചിലത് നേരത്തെ വരും. ബി​ഗ് ബിയൊക്കെ അന്ന് വലിയ പരാജയം ആയി. ഇപ്പോൾ വലിയ കൾട്ട് ആണെന്നും ക്ലാസിക് ആണെന്നും പറയുന്നു,’ മമ്മൂട്ടി പറഞ്ഞു. മാതൃഭൂമിയോടാണ് പ്രതികരണം.

Also Read: ആരോട് എങ്ങനെ പെരുമാറണമെന്ന് അറിയാത്ത ആളായിരുന്നു ശോഭന; സെറ്റിലെ അനുഭവം പങ്കുവച്ച് കവിയൂർ പൊന്നമ്മ

റോഷാക്ക് ആണ് മമ്മൂട്ടിയുടെ ഏറ്റവും പുതിയ സിനിമ. സൈക്കോ ത്രില്ലർ ആയ സിനിമയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണം ആണ് ലഭിക്കുന്നത്.
മമ്മൂട്ടിയെക്കൂടാതെ ജ​ഗദീഷ്, ബിന്ദു പണിക്കർ, ​ഗ്രേസ് ആന്റണി, ഷറഫുദീൻ, കോട്ടയം നസീർ തുടങ്ങിയവർ സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ലൂക്ക് ആന്റണി എന്നാണ് മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്. കെട്ട്യോളാണ് എന്റെ മാലാഖ എന്ന സിനിമയ്ക്ക് ശേഷം നിസാം ബഷീർ സംവിധാനം ചെയ്ത് സിനിമയുമാണ് റോഷാക്ക്.

ഒക്ടോബർ ഏഴിനാണ് റോഷാക്ക് റിലീസ് ചെയ്തത്. മമ്മൂട്ടിയുടെ നിർമാണ കമ്പനി ആയ മമ്മൂട്ടി കമ്പനി ആണ് റോഷാക്ക് നിർമ്മിച്ചത്. നൻപകൽ നേരത്ത് മയക്കം ഉൾപ്പെടെ ഒരുപിടി സിനിമകളാണ് മമ്മൂട്ടിയുടേതായി റിലീസ് ചെയ്യാനുള്ളത്.



Source link

Facebook Comments Box
error: Content is protected !!