ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ച ഭര്‍ത്താവ് പിടിയില്‍

Spread the love



തിരുവനന്തപുരം> മലയിന്കീഴില് ഭാര്യയെ ക്രൂരമായി മര്ദിച്ച ഭര്ത്താവ് പിടിയില്. മലയിന്കീഴ് മേപ്പുക്കട സ്വദേശി ദിലീപാണ് പിടിയിലായത്. നിരന്തരമായി മദ്യപിച്ചു എത്തുന്ന ദിലീപ് ഭാര്യ ആതിരയെ മര്ദിക്കുന്നത് പതിവായതിനാല് ഇവര് താമസിക്കുന്ന വാടക വീടുകളില് നിന്ന് വീട്ടുടമകള് ഇവരെ മാറ്റുക പതിവായിരുന്നു. ഇത്തരത്തില് നാലോളം വീടാണ് ഇവര് ആറുമാസത്തിനിടെ മാറിയത്.

പ്രണയിച്ച് വിവാഹം കഴിച്ചവരാണ് ആതിരയും ദിലീപും. ആതിര ജോലിക്ക് പോകുന്നതുകൊണ്ടാണ് നാലും രണ്ടും വയസ്സുള്ള രണ്ട് കുട്ടികളെ പോറ്റാന് കഴിയുന്നത്. കഴിഞ്ഞ പതിനാറാം തീയതി രാത്രി മദ്യപിച്ച് എത്തിയ ദിലീപ് അതിക്രൂരമായി ആതിരയെ മര്ദിക്കുകയും അതിന്റെ വീഡിയോ സ്വയം ചിത്രീകരിക്കുകയും ചെയ്തു. മര്ദനത്തില് ആതിരയുടെ മുഖത്തും തലയ്ക്കുമൊക്കെ മുറിവേറ്റു.

സഹികെട്ട് ആതിര 17ന് രാവിലെ മലയിന്കീഴ് പോലീസ് സ്റ്റേഷനില് എത്തി പരാതി നല്കി. തുടര്ന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയില് ഹാജരാക്കും.



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!