ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെതിരെ പ്രമേയം പാസാക്കി തമിഴ്‌നാട് നിയമസഭ | M. K. Stalin

Spread the love



ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ തമിഴ്‌നാട് നിയമസഭ പ്രമേയം പാസാക്കി.എല്ലാ ഭാഷകളെയും തുല്യമായി കാണണമെന്ന് കേന്ദ്ര സർക്കാറിനോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി എം.കെ സ്റ്റാലിനാണ് പ്രമേയം അവതരിപ്പിച്ചത്. ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കാനുള്ള നീക്കങ്ങളിൽനിന്ന് പിൻമാറണമെന്ന് ആവശ്യപ്പെട്ട് സ്റ്റാലിൻ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിയമസഭ പ്രമേയം പാസാക്കിയത്. ഹിന്ദി പ്രോത്സാഹിപ്പിക്കാനുള്ള തുടർച്ചയായ ശ്രമങ്ങൾ വിവിധ ഭാഷയും സംസ്‌കാരവുമുള്ള ആളുകളുടെ സാഹോദര്യ വികാരത്തെ ഇല്ലാതാക്കുമെന്നും രാജ്യത്തിന്റെ അഖണ്ഡതക്ക് ഹാനികരമാണെന്നും സ്റ്റാലിൻ ചൂണ്ടിക്കാട്ടി. ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമം […]



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!