T20 World Cup 2022: പാകിസ്താനെതിരേ ഇന്ത്യന്‍ ‘വാട്ടര്‍ ബോയ്‌സ്’, പ്ലെയിങ് 11ല്‍ പ്രതീക്ഷ വേണ്ട!

Spread the love

കഴിഞ്ഞ തവണയേറ്റ തോല്‍വി

കഴിഞ്ഞ തവണയേറ്റ തോല്‍വി

കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പിലെ നടുക്കുന്ന ഓര്‍മകളും പേറിയാവും ടീം ഇന്ത്യ പാഡണിയുന്നത്. അന്നു ദുബായില്‍ നടന്ന മല്‍സരത്തില്‍ ഇന്ത്യയെ പത്തു വിക്കറ്റിനു പാക് പട നാണംകെടുത്തിയിരുന്നു. ലോകകപ്പിന്റെ ചരിത്രത്തില്‍ ഇന്ത്യക്കെതിരേ അവരുടെ ആദ്യ വിജയം കൂടിയായിരുന്നു ഇത്. ഇത്തവണ കൂടുതല്‍ മികച്ച തയ്യാറെടുപ്പുകളോടെയായിരിക്കും ഇന്ത്യ അങ്കത്തട്ടിലെത്തുക. ഈ മല്‍സരത്തിനുള്ള പ്ലെയിങ് ഇലവനെ ഏറെക്കുറെ തീരുമാനിച്ചു കഴിഞ്ഞെന്നാണ് രോഹിത് വെളിപ്പെടുത്തിയിരിക്കുന്നത്. ഇലവില്‍ ഇടം ലഭിക്കാന്‍ സാധ്യത കുറവുള്ള കളിക്കാര്‍ ആരൊക്കെയാവുമെന്നു പരിശോധിക്കാം.

ഹര്‍ഷല്‍ പട്ടേല്‍

ഹര്‍ഷല്‍ പട്ടേല്‍

തല്ലുകൊള്ളിയായി മാറിയ മീഡിയം പേസര്‍ ഹര്‍ഷല്‍ പട്ടേലിനെ പാകിസ്താനെതിരേ ഇന്ത്യ പുറത്തിരുത്തിയേക്കും. മൂന്നു ഫാസ്റ്റ് ബൗളര്‍മാരും ഫാസ്റ്റ് ബൗളിങ് ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുമുള്‍പ്പെട്ടതായിരിക്കും ഇന്ത്യയുടെ പേസ് കോമ്പിനേഷന്‍. പവര്‍പ്ലേ സ്‌പെഷ്യലിസ്റ്റ് ഭുവനേശ്വര്‍ കുമാര്‍, ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റ് അര്‍ഷ്ദീപ് സിങ്, പവര്‍പ്ലേയിലും അവസാന ഓവറുകളിലും ഒരുപോലെ തിളങ്ങാന്‍ സാധിക്കുന്ന മുഹമ്മദ് ഷമി എന്നിവരായിരിക്കും ഇലവനിലെ മൂന്നു ഫാസ്റ്റ് ബൗളര്‍മാര്‍. ഓസീസിനെതിരായ സന്നാഹത്തില്‍ 20ാം ഓവര്‍ ബൗള്‍ ചെയ്ത ഷമി നാലു റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റുകളുമായി കസറിയിരുന്നു.

Also Read: T20 World Cup 2022: ഏഴാം നമ്പര്‍ ജഴ്‌സിക്കാരെ അറിയാമോ? ഇന്ത്യക്കാരനുണ്ട്, പക്ഷെ ഇന്ത്യന്‍ ടീമിലില്ല!

റിഷഭ് പന്ത്

റിഷഭ് പന്ത്

അടുത്തിടെ ലഭിച്ച അവസരങ്ങളൊന്നും വിനിയോഗിക്കാനാവാതെ ബാറ്റിങില്‍ ഫ്‌ളോപ്പായി മാറിയ റിഷഭ് പന്തിനു പാകിസ്താനെതിരേ സൈഡ് ബെഞ്ചിലായിരിക്കും സ്ഥാനം. മധ്യനിരയില്‍ റണ്ണെടുക്കാനാവാതെ തപ്പിത്തടഞ്ഞ റിഷഭിനെ കുറച്ചു മല്‍സരങ്ങളില്‍ ഓപ്പണിങില്‍ പരീക്ഷിച്ചെങ്കിലും അവിടെയും ദയനീയമായി പരാജയപ്പെട്ടു. അതിനാല്‍ അദ്ദേഹത്തിനു പകരം ദിനേശ് കാര്‍ത്തികായിരിക്കും വിക്കറ്റ് കാക്കുക. മോശം ഫോം മാത്രമല്ല റിഷഭിന്റെ കാല്‍മുട്ടില്‍ പരിക്കേറ്റിട്ടുണ്ടോയെന്നും സംശയങ്ങളുണ്ട്. ഓസീസിനെതിരായ സന്നാഹത്തിനിടെ കാലില്‍ കെട്ടുമായി ഇരിക്കുന്ന താരത്തെ കാണാമായിരുന്നു.

ദീപക് ഹൂഡ

ദീപക് ഹൂഡ

ലോകകപ്പില്‍ ഇന്ത്യയുടെ ബാറ്റിങ് ലൈനപ്പ് സെറ്റായിക്കഴിഞ്ഞു. ഇനി അതില്‍ അഴിച്ചുപണിയൊന്നും പ്രതീക്ഷിക്കേണ്ടതില്ല. രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക് എന്നിവരായിരിക്കും ടോപ്പ് സിക്‌സിലുണ്ടാവുക. അതുകൊണ്ടു തന്നെ ഓള്‍റൗണ്ടര്‍ ദീപക് ഹൂഡയ്ക്കു പുറത്തിരിക്കേണ്ടി വരുമെന്നുറപ്പാണ്. അപ്രതീക്ഷിതമായി ആര്‍ക്കെങ്കിലും പരിക്കേറ്റാല്‍ മാത്രമേ ഇനി അദ്ദേഹം കളിക്കാന്‍ സാധ്യതയുള്ളൂ.

Also Read: T20 World Cup 2022: രോഹിത് ഒരു കാര്യം ശ്രദ്ധിക്കണം!, മുന്നറിയിപ്പുമായി ലാന്‍സ് ക്ലൂസ്‌നര്‍

ആര്‍ അശ്വിന്‍

ആര്‍ അശ്വിന്‍

പരിചയസമ്പന്നനായ ഓഫ് സ്പിന്നറും ഓള്‍റൗണ്ടറുമായ ആര്‍ അശ്വിനാണ് പാകിസ്താനെതിരേ അവസരം ലഭിക്കാന്‍ സാധ്യത കുറവുള്ള നാലാമത്തെ താരം. സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറുടെ റോളിലേക്കു അശ്വിനും അക്ഷര്‍ പട്ടേലുമാണ് രംഗത്തുള്ളത്. ഇവരിലൊരാള്‍ക്കായിരിക്കും പ്ലെയിങ് ഇലവനില്‍ അവസരം ലഭിക്കുക. അവിടെ അക്ഷറിനാണ് നേരിയ മുന്‍തൂക്കമുള്ളത്. ഏതു വെല്ലുവിളിയുയര്‍ത്തുന്ന ഘട്ടത്തിലും വിക്കറ്റെുക്കാനുള്ള ശേഷി താരത്തെ കൂടുതല്‍ അപകടകാരിയാക്കി മാറ്റുന്നു.



Source by [author_name]

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!