എസ്ബിഐ ഉത്സവ്
ഹ്രസ്വകാലത്തേക്ക് ഉയര്‍ന്ന പലിശ ലഭിക്കുന്ന എസ്ബിഐയുടെ പ്രത്യേക നിക്ഷേപ പദ്ധതിയാണ് എസ്ബിഐ ഉത്സവ്. 1000 ദിവസ കാലാവധിയുള്ള പദ്ധതി ഒക്ടോബര്‍ 28ന് അവസാനിക്കും. 1000 ദിവസത്തേക്കുള്ള നിക്ഷേപത്തിന് 6.10 ശതമാനം വാര്‍ഷിക പലിശ ലഭിക്കും. മുതിര്‍ന്ന പൗരന്മാര്‍ക്ക് 0.50 ശതമാനം അധിക നിരക്കും ലഭിക്കും.
എസ്ബിഐ ഈയിടെ നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയര്‍ത്തിയിരുന്നു. 7 ദിവസം മുതല്‍ 10 വര്‍ഷം കാലാവധിയുള്ള 2 കോടിയുടെ നിക്ഷേപങ്ങള്‍ക്കാണ് പലിശ നിരക്ക് ഉയര്‍ത്തിയത്. 60 വയസ് കഴിഞ്ഞ നിക്ഷേപകര്‍ക്ക് 3.50 ശതമാനം മുതല്‍ 6.65 ശതമാനം വരെ പലിശ ലഭിക്കും. 60 വയസിന് താഴെ പ്രായമുള്ളവര്‍ക്ക് 3 ശതമാനം മുതല്‍ 5.85 ശതമാനം വരെ പലിശ ലഭിക്കും.
എച്ച്ഡിഎഫ്‌സി ബാങ്ക്
എച്ച്ഡിഎഫ്‌സി ബാങ്ക് 2 കോടി രൂപ വരെയുള്ള സ്ഥിര നിക്ഷേപത്തിന്റെ പലിശ നിരക്കാണ് ഉയര്‍ത്തിയത്. 7 ദിവസം മുതില്‍ 10 വര്‍ഷത്തേക്ക് സാധാരണ നിക്ഷേപകര്‍ക്ക് 3 ശതമാനം മുതല്‍ 6 ശതമാനം പലിശ ലഭിക്കും. മുതിര്‍ന്ന പൗരന്മാര്‍ക്ക് 3.50 ശതമാനം മുതല്‍ 6.75 ശതമാനം വരെ പലിശ ലഭിക്കും.
എച്ച്ഡിഎഫ്സി ലിമിറ്റഡ്
ബാങ്കിതര ധനകാര്യ സ്ഥാപനമായ എച്ച്ഡിഎഫ്‌സി ലിമിറ്റഡ് നല്‍കുന്ന സഫയര്‍ ഡെപ്പോസിറ്റ് പദ്ധതിക്ക് 7.75 ശതമാനം വരെ പലിശ ലഭിക്കും. 45 മാസ നിക്ഷേപ പദ്ധതിയില്‍ കുമുലേറ്റീവ്, നോണ്‍ കുമുലേറ്റീവ് രീതിയില്‍ നിക്ഷേപം നടത്താന്‍ സാധിക്കും. നോണ്‍ കുമുലേറ്റീവ് രീതിയില്‍ മാന്ത്‌ലി ഇന്‍കം പ്ലാനില്‍ 7.25 ശതമാനം പലിശ ലഭിക്കും. വാര്‍ഷിക പ്ലാനില്‍ 7.50 ശതമാനവും പലിശ ലഭിക്കും.
കുമുലേറ്റീവ് നിക്ഷേപത്തിനും 7.50 ശതമാനമാണ് പലിശ നിരക്ക്. 60 വയസ് കഴിഞ്ഞവര്‍ക്ക് 0.25 ശതമാനം അധിക നിരക്കും ലഭിക്കും. 7.75 ശതമാനം വരെ പലിശ നേടാം.
നിക്ഷേപത്തിന് ഉയർന്ന സുരക്ഷ നൽകുന്ന സ്ഥാപനമാണ് എച്ച്ഡിഎഫ്‌സി ലിമിറ്റഡ്. ക്രിസില്‍ FAAA റേറ്റിംഗും ഐസിആര്‍എ MAAA റേറ്റിംഗും നല്‍കിയ നിക്ഷേപമാണ് എച്ച്ഡിഎഫ്‌സി ലിമിറ്റഡിലേത്. ഇതിനാല്‍ പലിശയ്ക്കും മുതലിനും സുരക്ഷ ഉറപ്പാണ്. 10 ലക്ഷം രൂപ വരെ നിക്ഷേപിക്കാന്‍ സാധിക്കും. ഒക്ടോബര്‍ 31നുള്ളില്‍ പദ്ധതയില്‍ നിക്ഷേപിക്കണം.
കാനറാ ബാങ്ക്
2 കോടി രൂപയ്ക്ക് താഴെയുള്ള നിക്ഷേപങ്ങള്‍ക്ക് ഒക്ടോബര്‍ 7 മുതലാണ് കാനറ ബാങ്ക് പലിശ നിരക്കുയര്‍ത്തിയത്. പൊതുജനത്തിന് 7 ശതമാനം വരെ പലിശ ലഭിക്കും. മുതിര്‍ന്ന പൗരന്മാര്‍ക്കാണ് 7.5 ശതമാനം പലിശ ലഭിക്കുക. 666 ദിവസത്തേക്കുള്ള നിക്ഷേപത്തിനാണ് കാനറാ ബാങ്ക് 7.50 ശതമാനം പലിശ നല്‍കുന്നത്. 5 വർഷത്തിന് മുകളിലും ഇതേ നിരക്ക് ലഭിക്കും.