‘തെക്കും വടക്കും ഒന്നാണ്’; ഭർത്താവ് സച്ചിൻ ദേവിനൊപ്പമുള്ള ചിത്രവുമായി ആര്യ രാജേന്ദ്രൻ

Spread the love


  • Last Updated :
കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ തെക്കൻ-മലബാർ പരാമർശം വിവാദമായതോടെ ഫെയ്സ്ബുക്ക് പോസ്റ്റുമായി മേയർ ആര്യ രാജേന്ദ്രൻ. ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയ്ക്കൊപ്പമുള്ള ഫോട്ടോയ്ക്കൊപ്പം പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമായത്. ‘തെക്കും വടക്കും ഒന്നാണ്’ എന്നായിരുന്നു മേയറുടെ കുറിപ്പ്.

തിരുവനന്തപുരം സ്വദേശിയായ ആര്യ രാജേന്ദ്രനും കോഴിക്കോട് സ്വദേശിയായ സച്ചിൻ ദേവും കഴിഞ്ഞ മാസമാണ് വിവാഹിതരായത്.


ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിൽ കെ സുധാകരൻ പറഞ്ഞ പരാമർശങ്ങളാണ് വിവാദമായത്. മലബാറിലെയും തെക്കൻ കേരളത്തിലെയും രാഷ്ട്രീയ നേതാക്കളെയാണ് സുധാകരൻ താരതമ്യപ്പെടുത്തിയത്. രാമന്റെയും ലക്ഷ്മണനെയും കഥയോടാണ് നേതാക്കളെ സുധാകരൻ ഉപമിച്ചത്. തെക്കൻ കേരളത്തിലെ നേതാക്കളെ അപമാനിക്കുന്ന തരത്തിലാണ് സുധകാരന്റെ പരമാർശം എന്നാണ് പൊതുവിൽ ഉയരുന്ന വിമർശനം.

Also Read- വിഷമമായെങ്കിൽ പിൻവലിക്കുന്നു; ശശി തരൂരിന് ‘പരിചയക്കുറവ്’ ഉണ്ടെന്ന് പറഞ്ഞു; ‘ട്രെയിനി’ എന്ന് പറഞ്ഞിട്ടില്ല: കെ.സുധാകരൻ

തെക്കൻ കേരളത്തിലെയും മലബാറിലെയും രാഷ്ട്രീയക്കാർ എത്രകണ്ട് വ്യത്യസ്തരാണ് എന്ന ചോദ്യത്തിനു സുധാകരൻ നൽകിയ ഉത്തരമാണ് വിവാദത്തിന് തിരികൊളുത്തിയത്. മലബാറിലെയും വടക്കൻ കേരളത്തിലെയും നേതാക്കൾ വ്യത്യസ്തർ ആണെന്നും അതിന് ചരിത്രപരമായ കാരണങ്ങൾ ഉണ്ടെന്നും പറഞ്ഞായിരുന്നു സുധാകരന്റെ പരാമർശങ്ങൾ.

Also Read- വിവാദ അഭിമുഖം; ‘കോൺഗ്രസ് എന്ന പുഷ്പക വിമാനത്തിലെ ആരെയൊക്കെയാണ് ഉദ്ദേശിച്ചതെന്ന് കെ സുധാകരൻ വ്യക്തമാക്കണം:’ ജോൺ ബ്രിട്ടാസ്

പരാമർശം വിവാദമായതോടെ കുട്ടിക്കാലത്ത് കേട്ട, മലബാറില്‍ പ്രചാരത്തിലുള്ള കഥയാണ് പറഞ്ഞതെന്ന് സുധാകരൻ വിശദീകരിച്ചു. തുടര്‍ന്ന് പരാമര്‍ശം പിന്‍വലിക്കുന്നതായി പ്രതികരിച്ചു.

Published by:Naseeba TC

First published:Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!