ചിട്ടയായ നിക്ഷേപം വഴി 28.50 ലക്ഷം കയ്യിലെത്തും; പ്രതിദിനം 180 രൂപ കരുതിയാൽ ലക്ഷാധിപതിയാകാം; നോക്കുന്നോ

Spread the love


Thank you for reading this post, don't forget to subscribe!

അലമാരയിൽ സൂക്ഷിച്ചു വെച്ചാൽ പണം വളരില്ല. ഇവ കൃത്യമായ ഇടത്തേക്ക് നിക്ഷേപിച്ചാൽ മാത്രമെ പണം ഓരോ വർഷം കൂടുന്തോറും വളരുകയുള്ളൂ. നിക്ഷേപിക്കാൻ വലിയ തുക ആവ‌ശ്യമാണെന്ന തെറ്റിദ്ധാരണയുമായി മുന്നോട്ട് പോകുന്നവരാണ് ഭൂരിഭാ​ഗവും. നിത്യേന കയ്യിൽ മിച്ചം പിടിക്കുന്ന തുക കൊണ്ട് തന്നെ മികച്ച പദ്ധതികളിൽ നിക്ഷേപിക്കാനും കാലാവധിയിൽ നല്ലൊരു തുക വരുമാനം നേടാനും സാധിക്കും. ദിവസത്തിൽ 180 രൂപ മാറ്റിവെയ്ക്കാൻ സാധിക്കുന്നൊരാൾക്ക് 28.50 ലക്ഷം രൂപ നേടാൻ സാധിക്കുന്നൊരു ലൈഫ് ഇൻഷൂറൻസ് കോർപ്പറേഷന്റെ പദ്ധതിയാണ് ചുവടെ വിശദമാക്കുന്നത്.

എൽഐസി ജീവൻ ലക്ഷ്യ

മൂലധന സുരക്ഷയോടൊപ്പം സ്ഥിരമായ ആദായവും ലഭിക്കുന്ന പദ്ധതിയാണ് എല്‍ഐസി ജീവന്‍ ലക്ഷ്യ പോളിസി. ഇത് ഒരു നോൺ-ലിങ്ക്ഡ്, പാർട്ടിസിപ്പേറ്റിം​ഗ്, വ്യക്തിഗത, ലൈഫ് അഷ്വറൻസ് പ്ലാൻ ആണ്. ഈ പ്ലാൻ പ്രകാരം, പോളിസി ഉടമയ്ക്ക് മെച്യൂരിറ്റി ആനുകൂല്യം ലഭിക്കും. കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് എപ്പോഴെങ്കിലും പോളിസി ഉടമ നിർഭാഗ്യവശാൽ മരണമടഞ്ഞാൽ, പോളിസി ഉടമയുടെ നോമിനിക്കോ നിയമപരമായ അവകാശിക്കോ ഒറ്റത്തവണ തുക ലഭിക്കുകയും ചെയ്യും.

Also Read: എഴുത്തും വരയും കറൻസികളിൽ വേണ്ട; എഴുത്തുള്ള കറൻസി നോട്ടുകൾ അസാധുവോ? ആർബിഐ പറയുന്നതെന്ത്

പോളിസി പ്രത്യേകതകൾ

എൽഐസി ജീവൻ ലക്ഷ്യ പോളിസി വാങ്ങിക്കുവാനുള്ള ഏറ്റവും കുറഞ്ഞ പ്രായം 18 വയസാണ്. ഉയര്‍ന്ന പ്രായം 50 വയസും. എൽഐസി ജീവൻ ലക്ഷ്യ പോളിസിയിൽ പരമാവധി മെച്യുരിറ്റി പ്രായം 65 വയസാണ്. കുറഞ്ഞ സം അഷ്വേഡ് 1 ലക്ഷം രൂപയാണ്.

പരമാവധി സം അഷ്വേഡിന് പരിധിയില്ല. 13 വര്‍ഷം മുതല്‍ 25 വര്‍ഷം വരെ് പോളിസി കാലാവധി തിരഞ്ഞെടുക്കാം. പോളിസി കാലാവധിയില്‍ നിന്ന് 3 വര്‍ഷം കുറച്ച് പ്രീമിയം അടച്ചാല്‍ മതിയാകും. അതായത് 13 വര്‍ഷ പോളിസി തിരഞ്ഞെടുത്താല്‍ 10 വര്‍ഷം മാത്രമെ പ്രീമിയം അടയ്‌ക്കേണ്ടതുള്ളൂ.

പോളിസി കാലയളവ്

തിരഞ്ഞെടുത്ത സം അഷ്വേഡിനും പോളിസി കാലയളവിനും അനുസരിച്ചാണ് പ്രീമിയം കണക്കാക്കുന്നത്. പ്രീമിയം അടയ്ക്കാനുള്ള കാലയളവ് പോളിസി ഉടമയ്ക്ക് തിരഞ്ഞെടുക്കാം. ഇത് പ്രകാരം മാസത്തിലോ ത്രൈമാസത്തിലോ അർധ വർഷത്തിലോ വർഷത്തിലോ പ്രീമിയം അടയ്ക്കാം. രണ്ട് വര്‍ഷം പൂര്‍ത്തിയായ പോളിസി ഈട് നൽകി വായ്പാ ലഭിക്കും.

Also Read: ക്രെ‍ഡിറ്റ് കാർഡിനെ പൊന്നു പോലെ സൂക്ഷിക്കാം; നഷ്ടപ്പെട്ടാൽ ശ്രദ്ധിക്കേണ്ട 4 കാര്യങ്ങളിതാ

ആദായ നികുതി നിയമത്തിലെ വകുപ്പ് 80സി പ്രകാരം പ്രീമിയമായി അടയ്ക്കുന്ന തുകയിൽ 1.50 ലക്ഷം രൂപ വരെ നികുതി ഇളവും എല്‍ഐസി ജീവന്‍ ലക്ഷ്യ പോളിസിക്ക് ലഭിക്കും. വകുപ്പ് 10 ഡി പ്രകാരം മെച്യൂരിറ്റി തുകയ്ക്ക് നികുതി ഇളവ് ലഭിക്കും.

കാല്‍ക്കുലേറ്റര്‍

എൽഐസി ജീലൻ ലക്ഷ്യ പോളിസി വഴി 180 രൂപ ദിവസം അടവിലൂടെ എങ്ങനെ കാലാവധിയിൽ 28.50 ലക്ഷം രൂപ നേടാമെന്ന് നോക്കാം. 29 വയസുകാരന്‍ 15 ലക്ഷം രൂപ അഷ്വേഡ് തുകയ്ക്ക് 25 വര്‍ഷ കാല പോളിസി വാങ്ങിയെന്ന് ഉദാഹരണമായി കണക്കാക്കാം. 23 വര്‍ഷത്തേക്കാണ് പ്രീമിയം അടയ്ക്കേണ്ടി വരുന്നത്. ഇവിടെ വാര്‍ഷിക പ്രീമിയം വരുന്നത് 63,426 രൂപയാണ്.

മാസത്തില്‍ പ്രീമിയം അടയ്ക്കുന്നൊരാൾക്ക് 5,402 രൂപ വരും. ഇതു പ്രകാരം ദിവസത്തില്‍ കരുതേണ്ടത് 180 രൂപയയാണ്. കാലാവധി പൂര്‍ത്തിയാക്കിയാല്‍ പോളിസി ഉടമയക്ക് സം അഷ്വേഡിനൊപ്പം സിമ്പിള്‍ ബോണസും ഫൈനല്‍ അഡിഷന്‍ ബോണസും ലഭിക്കും. ഇതടക്കം 28.50 ലക്ഷം രൂപയാണ് ലഭിക്കുക.

Also Read: നിക്ഷേപത്തിന് 9 ശതമാനം മുതല്‍ 10.30 ശതമാനം വരെ ആദായം; സ്ഥിര വരുമാനം നല്‍കുന്ന 2 നിക്ഷേപങ്ങള്‍ ഇതാ

എവിടെ നിന്ന് വാങ്ങാം

എൽഐസി പോളിസികൾ ഓൺലൈനായി എൽഐസി വെബ്സൈറ്റ് വഴിയോ ഓഫ്‍ലൈനായി എൽഐസി ഓഫീസുകൾ വഴിയോ ഏജന്റുമാർ വഴിയോ വാങ്ങാനാകും. പോളിസി വാങ്ങിക്കുന്നതിനായി ആധാര്‍ കാര്‍ഡ്, വരുമാന സര്‍ട്ടിഫിക്കറ്റ്, ഏതെങ്കിലുമൊരു തിരിച്ചറിയല്‍ രേഖ, വിലാസം തെളിയിക്കുന്ന രേഖ, ജനന സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ വേണം.

Get Latest News alerts.

Allow Notifications

You have already subscribed

English summary

LIC Jeevan Lakshya Policy; Save 180 Rs Daily And Get 28.50 Lakhs Rs After Maturity; Details

LIC Jeevan Lakshya Policy; Save 180 Rs Daily And Get 28.50 Lakhs Rs After Maturity; Details, Read In Malayalam

Story first published: Monday, January 9, 2023, 18:12 [IST]



Source link

Facebook Comments Box
error: Content is protected !!