സമരകലുഷിതമായ കാലത്തിലൂടെ ശ്രദ്ധേയനായ കേരള സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. ജെ വി വിളനിലം അന്തരിച്ചു

Spread the love


  • Last Updated :
തിരുവനന്തപുരം: കേരള സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. ജെ വി വിളനിലം (ഡോ. ജോൺ വർഗീസ് വിളനിലം) അന്തരിച്ചു. 87 വയസായിരുന്നു. സംസ്കാരം അമേരിക്കയിലുള്ള മക്കൾ വന്നശേഷം പിന്നീട്.

ഇംഗ്ലീഷിലും മലയാളത്തിലും എഴുത്തുകാരനായ വിളനിലം അരനൂറ്റാണ്ടോളം നീണ്ട അധ്യാപന, ഭരണ, ഗവേഷണ ജീവിതം നയിച്ചു. കേരള സർവകലാശാലയിൽ അധ്യാപകനായി ആരംഭിച്ച ഡോ. വിളനിലം, ഇന്ത്യയിലും അമേരിക്കയിലും വർഷങ്ങളോളം അധ്യാപനം നടത്തിയതിന് ശേഷം അതേ സർവ്വകലാശാലയുടെ വൈസ് ചാൻസലർ സ്ഥാനത്തേക്ക് ഉയർന്നു. 1992- 1996 കാലഘട്ടത്തിലാണ് അദ്ദേഹം വൈസ് ചാൻസലറായി പ്രവർത്തിച്ചത്.

1998-ൽ, യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യുജിസി) അദ്ദേഹത്തെ കമ്മ്യൂണിക്കേഷനിൽ പ്രൊഫസർ എമറിറ്റസ് അവാർഡ് നൽകി ആദരിച്ചു. ഇന്ത്യയിലെ വിവിധ സർവകലാശാലകള്‍ക്ക് ഗവേഷണ മാർഗ്ഗനിർദ്ദേശങ്ങൾ നൽകി. മംഗലാപുരം യൂണിവേഴ്സിറ്റി, ധാർവാർ യൂണിവേഴ്സിറ്റി, കർണാടക, MLC യൂണിവേഴ്സിറ്റി ഓഫ് ജേണലിസം, ഭോപ്പാലിലും ഭുവനേശ്വറിലെ NISWASS ലും വിസിറ്റിംഗ് പ്രൊഫസറായും പ്രവർത്തിച്ചു.

Published by:Rajesh V

First published:



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!