ടി20 ലോകകപ്പില്‍ ഹാട്രിക് നേടിയ ബൗളര്‍മാരെ അറിയാമോ?, ഇന്ത്യക്കാരാരുമില്ല!, അഞ്ച് പേരിതാ

Spread the love

ബ്രെറ്റ് ലീ

ഓസീസ് സൂപ്പര്‍ പേസര്‍ ബ്രെറ്റ് ലീയാണ് ഈ നേട്ടത്തിലെത്തിയ ആദ്യ ബൗളര്‍. അതിവേഗത്തില്‍ പന്തെറിയുന്ന ലീ മികച്ച ലൈനും ലെങ്തും കാത്ത് പന്തെറിയാനും മിടുക്കനാണ്. എല്ലാ ഫോര്‍മാറ്റിലും മികച്ച റെക്കോഡുള്ള ബ്രെറ്റ് ലീ 2007ലെ ടി20 ലോകകപ്പിലാണ് ഹാട്രിക് നേടിയെടുത്തത്. ബംഗ്ലാദേശിനെതിരെയായിരുന്നു അദ്ദേഹത്തിന്റെ ഈ നേട്ടം. ഷക്കീബ് അല്‍ ഹസന്‍, മഷറഫെ മൊര്‍ത്താസ, അലോക് കപാലി എന്നിവരെ പുറത്താക്കിയാണ് ലീ ഹാട്രിക് നേടിയെടുത്തത്. ഒരു കാലത്ത് ബാറ്റ്‌സ്മാന്‍മാരുടെ പേടി സ്വപ്‌നമായിരുന്ന ബൗളര്‍മാരിലൊരാളാണ് ബ്രെറ്റ് ലീ.

Also Read : 2022ല്‍ ഇന്ത്യക്കായി ഏകദിനം അരങ്ങേറ്റം കുറിച്ച അഞ്ച് പേര്‍, രണ്ട് പേര്‍ക്ക് വലിയ ഭാവിയില്ല!

കുര്‍ട്ടിസ് കാംഫെര്‍

ടി20 ലോകകപ്പില്‍ തുടര്‍ച്ചയായി നാല് പന്തുകളില്‍ വിക്കറ്റ് നേടിയ ഏക താരം അയര്‍ലന്‍ഡിന്റെ കുര്‍ട്ടിസ് കാംഫെറാണ്. 2021ല്‍ നെതര്‍ലന്‍ഡ്‌സിനെതിരെയായിരുന്നു കാംഫെറിന്റെ നേട്ടം. കോളിന്‍ അക്കര്‍മാന്‍, റ്യാന്‍ ടെന്‍ ഡോയ്‌ഹേറ്റ്, സ്‌കോട്ട് എഡ്വാര്‍ഡ്‌സ്, റൊളോഫ് വാന്‍ ഡെര്‍ മെര്‍വി എന്നിവരെ തുടര്‍ച്ചയായി നാല് പന്തുകളില്‍ പുറത്താക്കിയാണ് കാംഫെര്‍ കൈയടി നേടിയത്. ഈ നേട്ടത്തിനൊപ്പമെത്താന്‍ ഇതുവരെ മറ്റൊരു താരത്തിനും സാധിച്ചിട്ടില്ല.

വനിന്‍ഡു ഹസരങ്ക

ശ്രീലങ്കയുടെ മാജിക്കല്‍ സ്പിന്നറാണ് വനിന്‍ഡു ഹസരങ്ക. ടി20 ഫോര്‍മാറ്റില്‍ ബാറ്റ്‌സ്മാനെ കുഴക്കാന്‍ മിടുക്കനായ ഹസരങ്ക 2021ലെ ടി20 ലോകകപ്പില്‍ സൂപ്പര്‍ 12ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് ഹാട്രിക് നേട്ടം സ്വന്തമാക്കിയത്. എയ്ഡന്‍ മാര്‍ക്രം, ടെംബ ബാവുമ, ഡ്വെയ്ന്‍ പ്രിട്ടോറിയസ് എന്നീ മൂന്ന് വമ്പന്മാരെ പുറത്താക്കിയാണ് ഹസരങ്ക ഈ നേട്ടത്തിലെത്തിയത്. ഇത്തവണയും ശ്രീലങ്കയ്‌ക്കൊപ്പം കരുത്ത് പകരാന്‍ ഹസരങ്കയുണ്ട്.

കഗിസോ റബാഡ

2021ലെ ടി20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയുടെ സൂപ്പര്‍ പേസര്‍ കഗിസോ റബാഡയും ഹാട്രിക് നേടിയിരുന്നു. ഇംഗ്ലണ്ടിനെതിരേയായിരുന്നു റബാഡയുടെ ഹാട്രിക് വിക്കറ്റ് നേട്ടം. ക്രിസ് വോക്‌സ്, ഓയിന്‍ മോര്‍ഗന്‍, ക്രിസ് ജോര്‍ദാന്‍ എന്നിവരെ പുറത്താക്കിയാണ് റബാഡ ഹാട്രിക് നേടിയത്. ഇത്തവണയും ദക്ഷിണാഫ്രിക്കയ്‌ക്കൊപ്പം കരുത്ത് പകരാന്‍ റബാഡയുണ്ട്. സമീപകാലത്തെ ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ പ്രകടനം അത്ര മികച്ചതല്ലെങ്കിലും ഇത്തവണയും ടൂര്‍ണമെന്റിലെ കരുത്ത കുതിരകളാണ് റബാഡ.

Also Read : T20 World Cup 2022 : കരുത്തുകൊണ്ട് ഞെട്ടിക്കാന്‍ ഇവര്‍, ഏറ്റവും ഫിറ്റ്‌നസുള്ള അഞ്ച് പേരിതാ

പളനിയപ്പന്‍ മെയ്യപ്പന്‍

ഇത്തവണത്തെ ടി20 ലോകകപ്പിലെ ക്വാളിഫയറില്‍ ശ്രീലങ്കയ്‌ക്കെതിരെയാണ് യുഎഇയുടെ പളനിയപ്പന്‍ മെയ്യപ്പന്റെ ഹാട്രിക് നേട്ടം. ഇന്ത്യന്‍ വംശജനായ സ്പിന്നര്‍ ശ്രീലങ്കയുടെ ബനുക രാജപക്‌സെ, ചരിത് അസലങ്ക, ദസുന്‍ ഷണക എന്നിവരെ തുടര്‍ച്ചയായി പുറത്താക്കിയാണ് ഹാട്രിക് നേടിയത്. യുഎഇക്ക് ക്വാളിഫയര്‍ കടമ്പ കടക്കുക സാധ്യമല്ലെങ്കിലും മെയ്യപ്പന്റെ തകര്‍പ്പന്‍ പ്രകടനം ഇതിനോടകം എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു.Source by [author_name]

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!