വയറ്റിലുള്ള കുഞ്ഞിനെ കളയാൻ പല വഴിയും നോക്കി; കുഞ്ഞുങ്ങളെ ഒട്ടും ഇഷ്ടമില്ലാത്തതിന്റെ കാരണം പറഞ്ഞ് നടി അര്‍ച്ചന

Spread the love


Thank you for reading this post, don't forget to subscribe!

കുഞ്ഞുങ്ങളോട് ഇഷ്ടമില്ലാത്തത് മാനസിക പ്രശ്‌നം ഒന്നുമായിരുന്നില്ലെന്നാണ് അവതാരകന്റെ ചോദ്യത്തിന് മറുപടിയായി അര്‍ച്ചന പറഞ്ഞത്. കുട്ടികള്‍ എനിക്ക് ഭയങ്കര ഇറിറ്റേഷനായിരുന്നു. കുട്ടികള്‍ ഉണ്ടായി കഴിഞ്ഞാല്‍ നമ്മളോടുള്ള സ്‌നേഹം പോവും. അത് ഭര്‍ത്താവിനായാലും വീട്ടുകാര്‍ക്കായാലും അങ്ങനെയാണ്. എന്റെ വീട്ടിലെ ഏറ്റവും ഇളയയാള്‍ ഞാനാണ്. എല്ലാവര്‍ക്കും എന്നെയായിരുന്നു ഏറ്റവും ഇഷ്ടം. എനിക്കൊരു കൊച്ച് ജനിച്ചാല്‍ എല്ലാവര്‍ക്കും അതിനോടാവും സ്‌നേഹം. എന്റെ പക്വതയില്ലായ്മയാണ് ഇതൊക്കെ ചിന്തിപ്പിച്ചത്.

എന്റെ വീട്ടില്‍ ഏതെങ്കിലും കുട്ടികള്‍ വന്നാല്‍ ഞാന്‍ അവരെ ഓടിക്കും. അച്ഛനും അമ്മയും ഏതെങ്കിലും കുട്ടികളെ ലാളിക്കുന്നത് എനിക്ക് സഹിക്കാന്‍ പറ്റില്ലായിരുന്നു. അത്രയും പൊസ്സസീവാണ്. ഞാന്‍ ഗര്‍ഭിണിയായപ്പോള്‍ അതിനെ ഇല്ലാതാക്കാന്‍ പലതും ചെയ്തു. മുകളില്‍ നിന്നും സ്റ്റെപ്പ് ചാടി ചാടി ഇറങ്ങുമായിരുന്നു. ഓരോരുത്തരും പറയുന്നത് ഞാന്‍ അനുസരിച്ച് കൊണ്ടേയിരിക്കും. പക്ഷേ ദൈവം വിധിച്ചിട്ടുണ്ടെങ്കില്‍ അത് നമുക്ക് കിട്ടും. അതിന്റെ ഉദ്ദാഹരണമാണ് എന്റെ മകള്‍.

Also Read: ‘മോഹൻലാലിന്റെ ആ സിനിമ ചെയ്യരുതെന്ന് തുടക്കത്തിലേ പറഞ്ഞിരുന്നു; പരാജയം വലിയ വീഴ്ചയായി’

ഭര്‍ത്താവ് മനോജ് അച്ഛനെ വിളിച്ച് ഇക്കാര്യം പറഞ്ഞു. ഞാന്‍ ഇതിനെ കളയുമെന്ന് എല്ലാവര്‍ക്കും മനസിലായി. അവസാനം അച്ഛന്‍ വന്നിട്ട് എന്നോട് പറഞ്ഞു, ‘എടീ നിനക്ക് വീട്ടില്‍ കയറണോ എങ്കില്‍ ഇതുമായി മുന്നോട്ട് പോവണം. അതല്ലെങ്കില്‍, നിന്നെ കൊണ്ട് അഭിനയിപ്പിച്ച് കാശുണ്ടാക്കാനായി ഭര്‍ത്താവ് നിര്‍ബന്ധിച്ച് കുഞ്ഞിനെ കൊന്നതാണെന്ന് നിന്റെ അമ്മ പറയും. അത് വേണ്ടെങ്കില്‍ മര്യാദയ്ക്ക് പ്രസവിച്ചോന്നും’ അച്ഛന്‍ പറഞ്ഞു. അവസാനം ഇത് സംരക്ഷിക്കാനുള്ള ശ്രമമായി.

Also Read: ചില ദിവസങ്ങളിൽ വിഷമിച്ചിരിക്കും; മുടിയുടെ കളറിനെ പറ്റി ചോദിച്ചപ്പോൾ…; നയൻതാരയെക്കുറിച്ച് ധ്യാൻ

പക്ഷേ ബാത്ത്‌റൂമില്‍ നിന്നും ഇറങ്ങി വരുന്ന വഴിയില്‍ വീണു. ഏകദേശം അബോര്‍ഷന്റെ വക്കിലെത്തി. ആ സമയത്താണ് അമ്മ വരുന്നത്. പിണക്കമൊക്കെ മറന്ന് അമ്മ എന്നെ കൊണ്ട് പോവുമെന്ന് പറഞ്ഞു. ഇതോടെ മനോജിന് ടെന്‍ഷനായി. കുഞ്ഞിനെയും കളഞ്ഞ് എന്നെ വേറെ കല്യാണം കഴിപ്പിക്കുമോന്ന് മനോജ് പേടിച്ചു. അമ്മ കൊണ്ട് പോവുന്ന ദിവസം അദ്ദേഹം പൊട്ടിക്കരയുന്ന അവസ്ഥയായിരുന്നുവെന്നാണ് അര്‍ച്ചന പറയുന്നത്.



Source link

Facebook Comments Box
error: Content is protected !!