T20 World Cup : ഷമിയെപ്പോലെയല്ല, ഷഹീന് തിളങ്ങാനാവില്ല!, കാരണം ചൂണ്ടിക്കാട്ടി ബംഗാര്‍

Spread the love
Thank you for reading this post, don't forget to subscribe!

വലിയ ഇംപാക്ട് സൃഷ്ടിക്കില്ല

പരിക്കിന് ശേഷം തിരിച്ചെത്തുന്ന ഷഹീന്‍ അഫ്രീദിക്ക് മുഹമ്മദ് ഷമിയെപ്പോലെ വലിയൊരു ഇംപാക്ട് സൃഷ്ടിക്കാനാവില്ല. മടങ്ങിവരവില്‍ ഷഹീന്‍ ഒരു ഇന്‍സ്വിങ്ങര്‍ പോലും എറിഞ്ഞില്ല. എല്ലാം ഔട്ട് സ്വിങ്ങറായിരുന്നു. അതിന് കാരണം അവന്‍ ഇപ്പോള്‍ പൂര്‍ണ്ണ ആത്മവിശ്വാസത്തിലല്ല. അവന്‍ തന്റെ ടെക്‌നിക്കുകളിലും മാറ്റം വരുത്തിയിട്ടുണ്ട്. ഈ സമയത്ത് അവന്‍ ഇത്തരമൊരു മാറ്റം വരുത്തിയത് പാകിസ്താന് വലിയ പ്രതീക്ഷ നല്‍കുന്നതല്ല. പ്രധാനമായും പന്ത് റിലീസ് ചെയ്യുമ്പോള്‍. വലം കൈയന്‍ ബാറ്റ്‌സ്മാന്‍മാരുടെ വിക്കറ്റിലേക്ക് പന്ത് സ്വിങ് ചെയ്ത് എത്താതിരുന്നാല്‍ ഇന്ത്യയുടെ ടോപ് ഓഡറിന് അത് വലിയ ആശ്വാസമായി മാറും’- സഞ്ജയ് ബംഗാര്‍ പറഞ്ഞു.

Also Read : 2022ല്‍ ഇന്ത്യക്കായി ഏകദിനം അരങ്ങേറ്റം കുറിച്ച അഞ്ച് പേര്‍, രണ്ട് പേര്‍ക്ക് വലിയ ഭാവിയില്ല!

ഷഹീനെ ഇന്ത്യ ഭയക്കണം

സഞ്ജയ് ബംഗാറിന്റെ വാക്കുകള്‍ പോലെയാകില്ല ഷഹീന്റെ പ്രകടനമെന്ന് പറയാം. ഇടം കൈയന്‍ പേസറെ ഇന്ത്യ ഭയക്കുക തന്നെ ചെയ്യണം. പ്രധാനമായും രോഹിത് ശര്‍മയും കെ എല്‍ രാഹുലും. ഓസീസ് സാഹചര്യത്തില്‍ സ്വാഭാവിക സ്വിങ് ലഭിക്കുന്ന ബൗളര്‍മാരിലൊരാളാണ് ഷഹീന്‍ അഫ്രീദി. ഇന്‍സ്വിങ്ങറും ഔട്ട്‌സ്വിങ്ങറും ഒരുപോലെ എറിയുന്ന ഷഹീന്‍ എല്ലാ ബാറ്റ്‌സ്മാന്‍മാര്‍ക്കും വലിയ തലവേദനയാണ്. 2021ലെ ലോകകപ്പില്‍ രാഹുല്‍, രോഹിത്, കോലി എന്നിവരെ പുറത്താക്കിയ ഷഹീനാണ് ഇന്ത്യയെ തോല്‍വിയിലേക്ക് തള്ളിവിട്ടത്.

Also Read : T20 World Cup 2022 : കരുത്തുകൊണ്ട് ഞെട്ടിക്കാന്‍ ഇവര്‍, ഏറ്റവും ഫിറ്റ്‌നസുള്ള അഞ്ച് പേരിതാ

അഫ്ഗാനെതിരേ തിളങ്ങി

അഫ്ഗാനിസ്ഥാനെതിരേ ഗംഭീര പ്രകടനമാണ് ഷഹീന്‍ കാഴ്ചവെച്ചത്. തന്റെ പഴയ ഫോമിലേക്ക് അദ്ദേഹം തിരിച്ചെത്തിയെന്ന് പറയാം. നാല് ഓവറില്‍ 29 റണ്‍സ് വിട്ടുകൊടുത്ത് 2 വിക്കറ്റാണ് ഷഹീന്‍ വീഴ്ത്തിയത്. 7.20 ഇക്കോണമിയില്‍ പന്തെറിഞ്ഞ ഷഹീന്‍ ഇന്ത്യക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണെന്ന് പറയാം. ന്യൂബോളില്‍ ഷഹീന്‍ ഇപ്പോഴും അപകടകാരിയായ ബൗളറാണ്. അതുകൊണ്ട് തന്നെ ഷഹീനെ ഇന്ത്യ കരുതിത്തന്നെ വേണം ഇറങ്ങാന്‍.



Source by [author_name]

Facebook Comments Box
error: Content is protected !!