എസ്ബിഐയില്‍ സ്ഥിര നിക്ഷേപമിട്ടാല്‍ 7.65 ശതമാനം പലിശ നേടാം! ആർക്കൊക്കെ? നിബന്ധനകളറിയാം

Spread the love


Thank you for reading this post, don't forget to subscribe!

എസ്ബിഐ പലിശ നിരക്ക്

ഒക്ടോബര്‍ 15നാണ് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കുയര്‍ത്തിയത്. 2 കോടിക്ക് താഴെയുള്ള വിവിധ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 10-20 അടിസ്ഥാന നിരക്കാണ് ഉയര്‍ത്തിയത്.

മുതിര്‍ന്ന പൗരന്മാര്‍ക്കാണ് ബാങ്ക് നിക്ഷേപങ്ങളില്‍ വലിയ നേട്ടം ലഭിക്കുന്നത്. എല്ലാ നിക്ഷേപങ്ങൾക്കും 0.50 ശതമാനം അധിക നിരക്കും എസ്ബിഐ വീ കെയർ പദ്ധതി പ്രകാരം 0.30 ശതമാനവും ചില വിഭാ​ഗങ്ങൾക്ക് 1 ശതമാനം അധിക നിരക്കും എസ്ബിഐ നൽകുന്നുണ്ട്. ഇത്തരത്തില്‍ പരമാവധി 7.65 ശതമാനം വരെ പലിശ സ്ഥിര നിക്ഷേപങ്ങള്‍ക്ക് ലഭിക്കും.

മുതിർന്ന പൗരന്മാർക്ക് നേട്ടം.

7 ദിവസം മുതല്‍ 45 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 3.50 ശതമാനം പലിശയാണ് മുതിർന്ന പൗരന്മാർക്ക് ലഭിക്കുന്നത്. 179 ദിലസത്തേക്ക് 4.50 ശതമാനവും 210 ദിവസത്തേക്ക് 5.20 ശതമാനവും പലിശ ലഭിക്കും 1 വര്‍ഷം മുതല്‍ 2 വര്‍ഷത്തില്‍ കുറഞ്ഞ നിക്ഷേപങ്ങള്‍ക്ക് 6.10 ശതമാനവും പലിശ ലഭിക്കും. 

Also Read: പലിശ നിരക്ക് പുതുക്കി കേരളത്തിന്റെ സ്വന്തം ബാങ്കുകൾ; സ്ഥിര നിക്ഷേപത്തിന് നേടാം ഇനി 8% പലിശ; വിട്ടുകളയല്ലേ

2 വര്‍ഷം മുതല്‍ 3 വര്‍ഷം വരെയുള്ള സ്ഥിര നിക്ഷേപത്തിന് 6.15 ശതമാനവും 3-5 വര്‍ഷത്തില്‍ കുറവുള്ള സ്ഥിര നിക്ഷേപത്തിന് 6.3 ശതമാനം പലിശയും ലഭിക്കും. 5 വര്‍ഷം മുതല്‍ 10 വര്‍ഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 6.65 ശതമാനമാണ് എസ്ബിഐയില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് സാധാരണയായി ലഭിക്കുന്ന പലിശ നിരക്ക്. 

Also Read: നിക്ഷേപം ഇരട്ടിയാക്കുന്ന പദ്ധതിയുമായി സർക്കാർ കമ്പനി; 9 ലക്ഷമിട്ടാൽ 21 ലക്ഷം രൂപ ഉറപ്പ്; നോക്കുന്നോ

7.65 ശതമാനം ആർക്കൊക്കെ

നിലവിലെ പണപ്പെരുപ്പ നിരക്കിനേക്കാൾ ഉയർന്ന പലിശ നിരക്കായി 7.65 ശതമാനം എസ്ബിഐയിൽ നിന്ന് ലഭിക്കും. എസ്ബിഐയില്‍ ജീവനക്കാര്‍ക്കും എസ്ബിഐ പെന്‍ഷന്‍കാര്‍ക്കും 1 ശതമാനം അധിക നിരക്ക് ലഭിക്കുന്നുണ്ട്. 60 കഴിഞ്ഞ പൗരന്മാര്‍ക്ക് 0.50 ശതമാനം അധിക നിരക്കും ലഭിക്കും.

ഇതുവഴി എസ്ബിഐ പെന്‍ഷന്‍കാരായ മുതിര്‍ന്ന പൗരന്മാര്ക്ക് 1.50 ശതമാനം അധിക നിരക്ക് ലിക്കും. 6.50 ശതമാനത്തിനൊപ്പം ഈ ആനുകൂല്യം കൂടി ചേർന്നാൽ 7.65 ശതമാനം പലിശ 5 വർഷത്തെ സ്ഥിര നിക്ഷേപത്തിന് ലഭിക്കും. 

Also Read: വമ്പന്‍ പലിശയുമായി എച്ച്ഡിഎഫ്‌സി അടക്കമുള്ള വമ്പന്മാര്‍; 45 മാസത്തേക്ക് ലഭിക്കും 7.75%; നോക്കുന്നോ?

എസ്ബിഐ വീകെയർ

എസ്ബിഐയിൽ മുതിർന്ന പൗരന്മാർക്ക് ലഭിക്കുന്ന പലിശ നിരക്ക് 6.65 ശതമാനമാണ്. എസ്ബിഐ വീകെയര്‍ സ്ഥിര നിക്ഷേപങ്ങലുടെ ഭാ​ഗമായാണ് ഈ പലിശ നിരക്ക് ലഭിക്കുന്നത്. മുതിര്‍ന്ന പൗരന്മാര്‍ക്കായി അവതരിപ്പിച്ച പ്രത്യേത നിക്ഷേപമാണ് എസ്ബിഐ വീകെയർ സ്ഥിര നിക്ഷേപം. ഇതുപ്രകാരം മുതിര്‍ന്ന പൗരന്മാര്‍ക്ക് സാധാരണ ലഭിക്കുന്ന .50 അധിക നിരക്കിനൊപ്പം 0.30 ശതമാനം കൂടി ലഭിക്കും.

5 വര്‍ഷത്തിന് മുകളില്‍ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്കാണ് ഈ നിരക്ക്. സാധരണ നിക്ഷേപകർക്ക് 5 വർഷത്തിന് മുകളിൽ ലഭിക്കുന്ന സ്ഥിര നിക്ഷേപത്തിന് 5.85 ശതമാനമണ് പലിശ ലഭിക്കുന്നത്. ഇതിനൊപ്പം 0.50+ 0.30 ശതമാനം ചേർത്താണ് മുതിർന്ന പൗരന്മാർക്ക് 6.65 ശതമാനം പലിശ നൽകുന്നത്. 2023 മാര്‍ച്ച് 31 വരെയാൻ് ഈ നിരക്ക് ലഭിക്കുന്നത്.



Source link

Facebook Comments Box
error: Content is protected !!