T20 World Cup: സിക്‌സര്‍ ഹോബിയാക്കിയ ടീമുകള്‍- ഇന്ത്യയുടെ സ്ഥാനമറിയുമോ?

Spread the love
Thank you for reading this post, don't forget to subscribe!

ഇന്ത്യയില്ല

വെസ്റ്റ് ഇന്‍ഡീസ് രണ്ടു തവണ ചാംപ്യന്‍മാരായി റെക്കോര്‍ഡിട്ടപ്പോള്‍ പാകിസ്താന്‍, ഇംഗ്ലണ്ട്, ശ്രീലങ്ക, ഓസ്‌ട്രേലിയ എന്നിവര്‍ ഓരോ തവണ വീതം ജേതാക്കളാവുകയും ചെയ്തു. ടി20 ഫോര്‍മാറ്റില്‍ സിക്‌സറുകള്‍ക്കു പഞ്ഞമില്ലാത്തതിനാല്‍ തന്നെ സിക്‌സര്‍ മഴ തന്നെ പല ടൂര്‍ണമെന്റുകളിലും കാണാനായിട്ടുണ്ട്. ടൂര്‍ണമെന്റിന്റെ ഇതുവരെയുള്ള ചരിത്രത്തില്‍ ഏറ്റവുമധികം സിക്‌സറുകളടിച്ചിട്ടുള്ള ടീമുകളെക്കുറിച്ചാണ് ഇവിടെ പരാമര്‍ശിക്കുന്നത്. ടോപ്പ് ഫൈവില്‍ ഏഷ്യയില്‍ നിന്നും രണ്ടു ടീമുകളുണ്ടെങ്കിലും അക്കൂട്ടത്തില്‍ ഇന്ത്യയില്ലെന്നത് ആരാധകരെ നിരാശരാക്കും.

ശ്രീലങ്ക (172 സിക്‌സര്‍)

മുന്‍ ജേതാക്കളും നിലവിലെ ഏഷ്യാ കപ്പ് വിജയികളുമായ ശ്രീലങ്കയാണ് അഞ്ചാംസ്ഥാനത്തു നില്‍ക്കുന്നത്. 172 സിക്‌സറുകള്‍ അവര്‍ ഇതിനകം നേടിയിട്ടുണ്ട്. മറ്റു പല ടീമുകളെയും പോലെ പവര്‍ഹിറ്റര്‍മാര്‍ അധികമില്ലാതിരുന്നിട്ടും ലങ്കയ്ക്കു ഇത്രയും സിക്‌സറുകള്‍ നേടാന്‍ കഴിഞ്ഞുവെന്നത് പ്രശംസനീയമാണ്.

Also Read: T20 World Cup 2022 : ഇന്ത്യ സെമി കളിക്കുമോ?, സാധ്യത 30% മാത്രം, പ്രവചനവുമായി കപില്‍

ജയവര്‍ധനെ മുന്നില്‍

ലങ്കയ്ക്കായി കൂടുതല്‍ സിക്‌സറുകള്‍ പറത്തിയത് മുന്‍ ഇതിഹാസ നായകന്‍ മഹേല ജയവര്‍ധനെയാണ് (25). 20 സിക്‌സറുകളുമായി മുന്‍ വെടിക്കെട്ട് ഓപ്പണര്‍ തിലകരത്‌നെ ദില്‍ഷന്‍ രണ്ടാംസ്ഥാനത്തു നില്‍ക്കുന്നു. നിലവിലെ ടീമിലെ കളിക്കാരില്‍ കൂടുതല്‍ സിക്‌സര്‍ ചരിത് അസലെന്‍കയ്ക്കാണ്. 2014ലെ ടൂര്‍ണണമെന്റിലായിരുന്നു ലങ്ക ചാംപ്യന്‍മാരായത്. രണ്ടു തവണ അവര്‍ റണ്ണറപ്പുകളാവുകയും ചെയ്തു.

ഇംഗ്ലണ്ട് (194 സിക്‌സര്‍)

ഇംഗ്ലണ്ടാണ് കൂടുതല്‍ സിക്‌സറുകള്‍ നേടിയിട്ടുളള നാലാമത്തെ ടീം. 194 സിക്‌സറുകള്‍മുന്‍ ചാംപ്യന്‍മാരായ അവരുടെ പേരിലുണ്ട്. ഏറ്റവുമധികം സിക്‌സറുകള്‍ നേടിയ ഇംഗ്ലീഷ് താരം നിലവിലെ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ ജോസ് ബട്‌ലറാണ്. 26 സിക്‌സറുകളോടെയാണ് അദ്ദേഹം മുന്നില്‍ നില്‍ക്കുന്നത്. മുന്‍ നായകന്‍ ഒയ്ന്‍ മോര്‍ഗനും ഓപ്പണറായിരുന്ന ലൂക്ക് റൈറ്റും 21 സിക്‌സറുകള്‍ വീതമവും നേടി.

2010ല്‍ പോള്‍ കോളിങ്‌വുഡിന്റെ ക്യാപ്റ്റന്‍സിയിലായിരുന്നു ഇംഗ്ലണ്ട് കപ്പുയര്‍ത്തിയത്. അന്നു 248 റണ്‍സുമായി കെവിന്‍ പീറ്റേഴ്‌സന്‍ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റാവുകയും ചെയ്തു. 2016ലെ ലോകകപ്പില്‍ റണ്ണറപ്പായതാണ് ഇംഗ്ലണ്ടിന്റെ മറ്റൊരു മികച്ച പ്രകടനം.

Also Read: T20 World Cup 2022: ധോണി നല്‍കിയ ആ ഉപദേശം കരിയര്‍ മാറ്റി!, തന്ത്രം വെളിപ്പെടുത്തി ഹര്‍ദിക്

പാകിസ്താന്‍ (195 സിക്‌സര്‍)

സിക്‌സര്‍ വീരന്‍മാരായ ടീമുകളില്‍ മൂന്നാംസ്ഥാനം മുന്‍ ചാംപ്യന്‍മാരായ പാകിസ്താനാണ്. ശ്രീലങ്കയെക്കൂടാതെ ടോപ്പ് ഫൈവിലെ മറ്റൊരു ഏഷ്യന്‍ ടീമും അവരാണ്. പക്ഷെ നാലാസ്ഥാനക്കാരായ ഇംഗ്ലണ്ടുമായി നേരിയ വ്യത്യാസം മാത്രമേ പാക് ടീമിനുള്ളൂ. ഇംഗ്ലണ്ട് 194 സിക്‌സറുകളാണ് ഇതുവരെ നേടിയതെങ്കില്‍ പാകിസ്താന്റെ സമ്പാദ്യം 195 സിക്‌സറുകളാണ്.

2009ലെ ടി20 ലോകകപ്പില്‍ കപ്പുയര്‍ത്തിയ പാകിസ്താന്‍ അഞ്ചു തവണ സെമി കളിക്കുകയും ചെയ്തിട്ടുണ്ട്. 2007ലെ പ്രഥമ ടൂര്‍ണമെന്റില്‍ പാകിസ്താനെ വീഴത്തിയായിരുന്നു ഇന്ത്യയുടെ കിരീടനേട്ടം.

മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ ഷാഹിദ് അഫ്രീഡിയാണ് (21) പാക് ടീമിനായി ലോകകപ്പില്‍ കൂടുതല്‍ സിക്‌സറുകളടിച്ചത്. 19 സിക്‌സറുകളുമായി മുന്‍ താരം ഉമര്‍ അക്മലാണ് രണ്ടാംസ്ഥാനത്ത്.

വെസ്റ്റ് ഇന്‍ഡീസ് (210 സിക്‌സര്‍)

പവര്‍ഹിറ്റര്‍മാരുടെ ടീമായ വെസ്റ്റ് ഇന്‍ീസാണ് ഏറ്റവുമധികം സിക്‌സറുകളടിച്ച രണ്ടാമത്തെ ടീം. 210 സിക്‌സറുകള്‍ വിന്‍ഡീസ് താരങ്ങള്‍ കഴിഞ്ഞ ഏഴു എഡിഷനുളിലായി നേടിക്കഴിഞ്ഞു. നിലവില്‍ ഒന്നിലേറെ തവണ ടി20 ലോകകപ്പില്‍ ചാംപ്യന്‍മാരായ ഏക ടീം വിന്‍ഡീസാണ്. 2012, 16 എഡിഷനുകൡലായിരുന്നു ഇത്.

യൂനിവേഴ്‌സല്‍ ബോസെന്നു വിശേഷിപ്പിക്കപ്പെടുന്ന ഇതിഹാസ താരം ക്രിസ് ഗെയ്‌ലാണ് വിന്‍ഡീസിന്റെ സിക്‌സര്‍ വീരന്‍. 63 സിക്‌സറുകളാണ് അദ്ദേഹം വാരിക്കൂട്ടിയത്. ടൂര്‍ണമെന്റില്‍ ഏറ്റവുമധികം സിക്‌സറുകളടിച്ച താരവും ഗെയ്ല്‍ തന്നെയാണ്. ഡ്വയ്ന്‍ ബ്രാവോ (25), മര്‍ലോണ്‍ സാമുവല്‍സ് (21) എന്നിവരാണ് വിന്‍ഡീസിനായി കൂടുതല്‍ സിക്‌സറുകള്‍ നേടിയ മറ്റു കളിക്കാര്‍.

ഓസ്‌ട്രേലിയ (211 സിക്‌സര്‍)

നിലവിലെ ചാംപ്യന്മാരും ഇത്തവണത്തെ ആതിഥേയരുമായ ഓസ്‌ട്രേലിയയാണ് ടി20 ലോകകപ്പില്‍ ഏറ്റവുമധികം സിക്‌സറുകളടിച്ച ടീം. 211 സിക്‌സറുകളാണ് കംഗാരുപ്പട അടിച്ചെടുത്തത്. നിലവില്‍ ടീമിലുള്ള സ്റ്റാര്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറും മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ ഷെയ്ന്‍ വാട്‌സനുമാണ് ഓസീസിനെ തലപ്പത്തെത്തിക്കാന്‍ സഹായിച്ചത്. ഇരുവരും 31 സിക്‌സറുകള്‍ വീതമടിച്ചിട്ടുണ്ട്.

നാലു തവണ ലോകകപ്പിന്റെ സെമിയില്‍ കളിച്ചെങ്കിലും ഓസീസിനു കിരീടം നേടാന്‍ സാധിച്ചത് 2021ലെ അവസാന എഡിഷനിലായിരുന്നു. യുഎഇയില്‍ നടന്ന ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ന്യൂസിലാന്‍ഡിനെയായിരുന്നു ഓസീസ തുരത്തിയത്. 289 റണ്‍സുമായി പ്ലെയര്‍ ഓഫ് ടൂര്‍ണമെന്റായി വാര്‍ണര്‍ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.



Source by [author_name]

Facebook Comments Box
error: Content is protected !!