ബാങ്കില്‍ സ്ഥിര നിക്ഷേപമിടുന്നതിനേക്കാള്‍ നേട്ടം തരും സ്വര്‍ണം; 1 വര്‍ഷത്തെ കണക്കില്‍ മുന്നില്‍

Spread the love


നിക്ഷേപമായി ചിന്തിച്ചാൽ ദീർഘകാലത്തിൽ വലിയ നേട്ടം നൽകുന്നതിനൊപ്പം എളുപ്പത്തിൽ പണലഭ്യത എന്ന ​ഗുണം കൂടി സ്വര്‍ണത്തിലെ നിക്ഷേപം തിരഞഞ്ഞെടുക്കുന്നതിനുള്ള കാരണമാണ്. പണപ്പെരുപ്പത്തെ മറികടന്ന് ഉയര്‍ന്ന ആദായം നല്‍കന്ന നിക്ഷേപം കൂടിയാണ് സ്വര്‍ണം.

ഹ്രസ്വകാലത്ത് വിലയില്‍ ചാഞ്ചാട്ടം പ്രകടമാണെങ്കിലും ദീര്‍ഘകാലത്തേക്ക് നല്ല ആദായം നൽകുന്നുണ്ട്. സ്വർണം ഈട് നൽകി വായ്പയെടുക്കാനും സാധിക്കും എന്തും നിക്ഷേപത്തിനുള്ള കാരണങ്ങളിലൊന്നായി പറയാം. കഴിഞ്ഞ ഒരു വർഷത്തെ ബാങ്ക് നിക്ഷേപങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ സ്ഥിര നിക്ഷേപങ്ങളേക്കാൾ ആദായം നൽകിയവയാണ് സ്വർണത്തിലെ നിക്ഷേപം. 

Also Read: 2 വർഷത്തിനുള്ളിൽ പണം ആവശ്യമുള്ളവർ ചേരേണ്ട ചിട്ടിയേത്? തിരഞ്ഞെടുക്കും മുൻപ് അറിയേണ്ട കാര്യങ്ങൾAlso Read: 2 വർഷത്തിനുള്ളിൽ പണം ആവശ്യമുള്ളവർ ചേരേണ്ട ചിട്ടിയേത്? തിരഞ്ഞെടുക്കും മുൻപ് അറിയേണ്ട കാര്യങ്ങൾ

സ്വർണ വിലയുടെ ചാഞ്ചാട്ടം

സ്വർണ വിലയുടെ ചാഞ്ചാട്ടം

സുരക്ഷിത നിക്ഷേപമായി തന്നെയാണ് സ്വര്‍ണത്തെ എന്നും കണക്കാക്കുന്നത്. 2022 ഏപ്രിലിലാണ് സ്വര്‍ണ വില എക്കാലത്തെയും ഉയരത്തിലെത്തിയത്. യൂറോപ്പിലെ സംഘര്‍ഷങ്ങളുടെ സാഹചര്യത്തില്‍ ഏപ്രിലിലായിരുന്നു അത്. പിന്നാലെ പണപ്പെരുപ്പം നിയന്ത്രിക്കാന്‍ അമേരിക്ക പലിശ നിരക്ക് വര്‍ധിച്ചതോടെ സ്വര്‍ണത്തിന്റെ സുരത്യത മറികടന്ന് സ്ഥിര നിക്ഷേപ പദ്ധതികളിലേക്ക് നിക്ഷേപകർ മാറിയതോടെ യാണ് സ്വര്‍ണ വിലയില്‍ മാറ്റം വന്നത്. ഇത് ഇന്ത്യന്‍ വിപണിയിലും വില താഴുന്നതിന് കാരണമായി. 

Also Read: എസ്ബിഐയില്‍ സ്ഥിര നിക്ഷേപമിട്ടാല്‍ 7.65 ശതമാനം പലിശ നേടാം! ആർക്കൊക്കെ? നിബന്ധനകളറിയാംAlso Read: എസ്ബിഐയില്‍ സ്ഥിര നിക്ഷേപമിട്ടാല്‍ 7.65 ശതമാനം പലിശ നേടാം! ആർക്കൊക്കെ? നിബന്ധനകളറിയാം

ഒരു വർഷത്തെ ആദായം

ഒരു വർഷത്തെ ആദായം

2022 ഏപ്രില്‍ 18നാണ് 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 54,380 രൂപ എന്ന സര്‍വകാല റെക്കോര്‍ഡിലേക്ക് എത്തിയിരുന്നു. ഇവിടെ നിന്നാണ് 2022 ഒക്ടോബര്‍ 19ന് 50,780 രൂപയിലേക്ക് സ്വര്‍ണ വില വീണത്. 3,600 രൂപയുടെ ഇടിവ് ഇതിനിടെ ഉണ്ടായി. 6 മാസത്തിനിടെ 6.7 ശതമാനത്തിന്റെ ഇടിവ്. എന്നാൽ ഒരു വര്‍ഷത്തെ കണക്കെടുക്കുമ്പോള്‍ സ്വര്‍ണം 6.1 ശതമാനം ആദായം നല്‍കിയെന്ന് കാണാം. 

Also Read: രൂപ ഇനിയും ദുര്‍ബലമായാല്‍ നേട്ടം കൊയ്യുന്നവരും തിരിച്ചടി നേരിടുന്നവരും ആരൊക്കെ?Also Read: രൂപ ഇനിയും ദുര്‍ബലമായാല്‍ നേട്ടം കൊയ്യുന്നവരും തിരിച്ചടി നേരിടുന്നവരും ആരൊക്കെ?

2021 ലെ വില

2021 ലെ ദീപാവലി കാലത്ത്, നവംബറിൽ 24 കാരറ്റ് പത്ത് ഗ്രാമിന് 47,850 രൂപയാണ് വിലയുണ്ടായിരുന്നത്. ഈ സമയത്ത് 10 ​ഗ്രാം സ്വർണം വാങ്ങിയൊരാൾ്ക്ക് 2022 ഒക്ടോബര്‍ 19 ന് ഇതിന്റെ മൂല്യം 50,780 രൂപയാക്കി ഉയർത്താനായി.

6.1 ശതമാനത്തിന്റെ വളര്‍ച്ച സ്വർണത്തിലെ നിക്ഷേപം വഴി 1 വര്‍ഷം കൊണ്ട് നേടാനായി എന്നു കാണാം. ഈ സമയം ബാങ്ക് സ്ഥിര നിക്ഷേപങ്ങൾക്ക് 1 വർഷത്തേക്ക് 5 ശതമാനത്തോളം ആദായം മാത്രമാണ് നൽകിയിരുന്നത്.

ബാങ്ക് പലിശ നിരക്ക്

ബാങ്ക് പലിശ നിരക്ക്

രാജ്യത്തെ പൊതു സ്ഥിതിയെടുത്താൽ അക്ഷയ ത്രിദിയ,ദീപാവലി സമയങ്ങളിലാണ സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നത് കൂടുതലും. സ്വർണ നാണയങ്ങലും ബാറുകളിലുമായി നിക്ഷേപം നടത്തുന്നതാണ് പതിവ്. ഇത്തരത്തിൽ ഭൗതികമായി നിക്ഷേപിക്കുന്നതാണ് ഇന്ത്യയില്‍ കൂടുതല്‍ സജീവമെങ്കിലും ഗോള്‍ഡ് ഫണ്ട്, സ്വര്‍ണ ബോണ്ടുകൾ എന്നിവ വഴി ഡിജിറ്റലായും നിക്ഷേപിക്കാൻ സാധിക്കും.

1 വർഷം മുൻപ് 5 ശതമാനത്തോളം പലിശ നൽകിയ ബാങ്കുകളിൽ ഇന്നും സ്വർണത്തേക്കാൾ ആദായം ലഭിക്കുന്നില്ല. എച്ച്ഡിഎഫ്‌സി ബാങ്കില്‍ 5.70 ശതമാനവും ഐസിഐസിഐ ബാങ്കില്‍ 5.80 ശതമാനവും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ 5.45 ശതമാനവുമാണ് 1 വർഷ സ്ഥിര നിക്ഷേപത്തിന് നൽകുന്ന പലിശ.



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!