അതുകൊണ്ട് തന്നെ കുഞ്ഞുങ്ങൾ പിറന്നുവെന്ന സന്തോഷം ഗായിക പങ്കുവെച്ചപ്പോൾ എല്ലാവരും അമ്പരന്നു. ധൃപ്ത, ഷര്‍വാസ് എന്നിങ്ങനെയാണ് ചിന്മയിയുടെ മക്കളുടെ പേര്. എന്നാല്‍ മക്കളുടെ ചിത്രങ്ങളോ ഗര്‍ഭിണിയായിരുന്നപ്പോഴുള്ള ചിത്രങ്ങളോ ഒന്നും ചിന്മയി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നില്ല.
ഇതോടെ ചിന്മയിക്ക് വാടക ഗര്‍ഭപാത്രത്തിലൂടെയാണ് കുഞ്ഞുങ്ങള്‍ പിറന്നതെന്ന് ഗോസിപ്പുകളും വന്നു. ഇപ്പോഴിത അത്തരം ഗോസിപ്പുകൾ അടിച്ചിറക്കിയവർക്കുള്ള കിടിലൻ മറുപടി തന്റെ സോഷ്യൽമീഡിയ പോസ്റ്റ് വഴി ചിന്മയി നൽകിയിരിക്കുകയാണ്.
Also Read: ‘മോഹൻലാലിന്റെ ആ സിനിമ ചെയ്യരുതെന്ന് തുടക്കത്തിലേ പറഞ്ഞിരുന്നു; പരാജയം വലിയ വീഴ്ചയായി’
ഇരട്ടക്കുഞ്ഞുങ്ങളെ ഒരുമിച്ച് മുലയൂട്ടുന്ന ചിത്രവും ചിന്മയി പങ്കുവെച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും മനോഹരമായ കാര്യമാണ് ഇതെന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഗര്‍ഭകാലത്തെ ഒരു ചിത്രവും താരം ആരാധകര്‍ക്കായി പങ്കുവെച്ചിട്ടുണ്ട്.
നിറവയറിലുള്ള മിറര്‍ സെല്‍ഫിയാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഗര്‍ഭിണിയായിരുന്ന സമയത്ത് എടുത്ത ഒരേയൊരു ചിത്രമാണ് ഇതെന്നും ഈ സെല്‍ഫി എടുക്കുമ്പോള്‍ 32 ആഴ്ച്ചകള്‍ ആയെന്നും ചിത്രത്തിനൊപ്പമുള്ള കുറിപ്പില്‍ ചിന്മയി പറഞ്ഞിട്ടുണ്ട്.
ചിന്മയിയുടെ പുതിയ ചിത്രങ്ങള്‍ക്ക് താഴെയും നിരവധി ആരാധകരാണ് കമന്റുമായെത്തിയത്. ബാഹുബലിയിലെ ശിവകാമി ദേവിയെപ്പോലെ ഉണ്ടെന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്. രമ്യാ കൃഷ്ണന്‍ അവതരിപ്പിച്ച ശിവകാമി എന്ന കഥാപാത്രം ഇതുപോലെ ഇരട്ടക്കുട്ടിക്കള്‍ക്ക് ഒരുമിച്ച് മുലയൂട്ടുന്ന രംഗം ചിത്രത്തിലുണ്ടായിരുന്നു.
വാടക ഗര്‍ഭപാത്ര വിവാദങ്ങള്‍ ഇനിയെങ്കിലും അവസാനിപ്പിക്കുമല്ലോ എന്നും ആരാധകര്‍ കമന്റ് ചെയ്തിട്ടുണ്ട്. ’ഗർഭാവസ്ഥയിലായിരുന്നപ്പോൾ കൂടുതൽ ഫോട്ടോകൾ എടുക്കാത്തതിൽ എനിക്ക് അൽപ്പം ഖേദമുണ്ട്.’
‘ആരോഗ്യകരമായ ഗർഭധാരണം വേണമെന്ന് എന്റെ യൂട്യൂബ് ചാനലിൽ ഞാൻ നേരത്തെ സൂചിപ്പിച്ചിരുന്നു. ഞാൻ അപ്പോഴും ഡബ്ബിംഗിലും റെക്കോർഡിംഗുകളിലും ഫോട്ടോഗ്രാഫുകളൊന്നും എടുക്കരുതെന്നും എന്റെ സ്വകാര്യതയെ പൂർണ്ണമായും മാനിക്കണമെന്നും ആളുകളോട് പറയുകയായിരുന്നു. എനിക്ക് ഒരു പ്രസ്സ് മീറ്റിലും ആ ഗർഭാവസ്ഥയിൽ പങ്കെടുക്കേണ്ടി വന്നിരുന്നു.’
‘ആ സമയത്ത് ഞാൻ ആവശ്യപ്പെട്ടത് പ്രകാരം മാധ്യമങ്ങൾ മാന്യതയോടെ പ്രവർത്തിച്ചു. എന്റെ സ്വകാര്യത മാനിച്ചു. വാടക ഗർഭധാരണത്തിലൂടെയോ ഐവിഎഫ് വഴിയോ സാധാരണ പ്രസവത്തിലൂടെയോ സിസേറിയൻ പ്രസവത്തിലൂടെയോ ആർക്കെങ്കിലും ഒരു കുഞ്ഞ് ജനിച്ചത് മറ്റുള്ളവർക്ക് എങ്ങനെ പ്രശ്നമാകുന്നുവെന്ന് എനിക്ക് ഇതുവരെ മനസിലായിട്ടില്ല.’
‘ശരിക്കും ഏത് രീതിയിൽ കുഞ്ഞിന് ജന്മം നൽകിയെന്നതിൽ കാര്യമില്ല. അമ്മ ഒരു അമ്മയാണ്. അതുകൊണ്ട് വാടകഗർഭധാരണത്തിലൂടെയാണ് എനിക്ക് കുഞ്ഞുങ്ങളുണ്ടായതെന്ന് ആളുകൾ തെറ്റിദ്ധരിച്ച് വെച്ചിരിക്കുന്നതിൽ ഞാൻ കാര്യമാക്കുന്നില്ല… ഖേദിക്കുന്നില്ല.’
‘അവർ ആഗ്രഹിക്കുന്നതെന്തും അവരുടേതാണ്. എന്നെക്കുറിച്ചുള്ള അവരുടെ അഭിപ്രായം എന്റെ പ്രശ്‌നമല്ല’, ചിന്മയി പറഞ്ഞു. അടുത്തിടെ മക്കളെ കൂടി ഉൾപ്പെടുത്തി ചെറിയൊരു മ്യൂസിക്ക് വീഡിയോ തയ്യാറാക്കി പങ്കുവെച്ചിരുന്നു ചിന്മയി.