ആലിയ അവസാനമായി പ്രണയിച്ച വ്യക്തിയാണ് നടന്‍ രണ്‍ബീര്‍ കപൂര്‍. വര്‍ഷങ്ങളോളം സ്‌നേഹിച്ചിരുന്നതിന് ശേഷം താരങ്ങള്‍ വിവാഹിതരാവുകയും ചെയ്തു. പെട്ടെന്ന് തന്നെ കുടുംബത്തിന് രൂപം കൊടുക്കാനാണ് താരദമ്പതിമാര്‍ ശ്രമിച്ചത്. ഈ വര്‍ഷം അവസാനമോ അടുത്ത വര്‍ഷം തുടക്കത്തിലോ ആലിയയ്ക്ക് കുഞ്ഞതിഥി ജനിക്കുമെന്നാണ് വിവരം. അതേ സമയം രണ്‍ബീറിന് മുന്‍പുള്ള നടിയുടെ പ്രണയനായകന്മാര്‍ നിരവധി പേരാണ്.
സിദ്ധാര്‍ഥ് മല്‍ഹോത്രയുടെ പേരിനൊപ്പമാണ് ആലിയ കൂടുതലും ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞത്. നടി ആദ്യമായി അഭിനയിച്ച സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ എന്ന ചിത്രത്തില്‍ നായകനായി അഭിനയിച്ചത് സിദ്ധാര്‍ഥായിരുന്നു. സിനിമയുടെ ലൊക്കേഷനില്‍ നിന്ന് തുടങ്ങിയ അടുപ്പം പ്രണയമായി. പിന്നീട് താരങ്ങള്‍ വേര്‍പിരിഞ്ഞു. നടി ജാക്വലിന്‍ ഫെര്‍ണാണ്ടസുമായിട്ടുള്ള സിദ്ധാര്‍ഥിന്റെ അടുപ്പമാണ് ആലിയയെ ഇതില്‍ നിന്നും പിന്തിരിപ്പിച്ചതെന്നാണ് വിവരം.
സ്റ്റുഡന്റ് ഓഫ് ദി ഇയറിലെ രണ്ടാമത്തെ നായകനായ വരുണ്‍ ധവാന്റെ പേരിനൊപ്പവും സമാനമായ കിംവദന്തികള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ശക്തമായ പ്രണയമല്ലാതെ ഇത് രണ്ടും പാതി വഴിയില്‍ തന്നെ അവസാനിച്ചു.
സിനിമയിലേക്ക് എത്തുന്നതിന് മുന്‍പാണ് അലി ദാദര്‍ക്കര്‍ എന്നയാളുമായി ആലിയ പ്രണയത്തിലാവുന്നത്. പിന്നീട് നടി സിനിമയിലേക്ക് എത്തിയതോടെ ആ ബന്ധം അവസാനിച്ചു. ഇപ്പോഴും താരങ്ങള്‍ നല്ല സുഹൃത്തുക്കളായി കഴിയുകയാണെന്നാണ് വിവരം.
പ്രമുഖ വ്യവസായി സുനില്‍ ദത്തിന്റെ മകന്‍ കവിന്‍ മിത്തലുമായിട്ടും ആലിയ ഇഷ്ടത്തിലായിരുന്നു. ഒരു സെമിനാറില്‍ പങ്കെടുക്കുമ്പോഴാണ് താരങ്ങള്‍ കണ്ടുമുട്ടുന്നത്. വളരെ പെട്ടെന്ന് സുഹൃത്തുക്കളായ താരങ്ങള്‍ വൈകാതെ ഇഷ്ടത്തിലായി. എന്നാല്‍ അധികം മുന്നോട്ട് പോവാതെ ഈ ബന്ധം അവസാനിപ്പിക്കുകയായിരുന്നു.
ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ താന്‍ പ്രണയിച്ച് തുടങ്ങിയതായി മുന്‍പൊരു പരിപാടിയില്‍ ആലിയ പറഞ്ഞിട്ടുണ്ട്. അന്നത് വ്യക്തമായ പ്രണയം അല്ലായിരുന്നെങ്കിലും പരസ്പരം പുഞ്ചിരിച്ച് കൊണ്ടുള്ള പ്രണയമായിരുന്നു. പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ കാമുകന്‍ എന്ന് പറയാനൊരാള്‍ ഉണ്ടായിരുന്നു. രണ്ട് വര്‍ഷത്തോളം ആ പ്രണയം മുന്നോട്ട് കൊണ്ട് പോയതായിട്ടും ആലിയ പറഞ്ഞിരുന്നു.