മെറ്റല്‍, ഐടി ഓഹരികളില്‍ സമ്മര്‍ദം; ചാഞ്ചാടിയെങ്കിലും നേട്ടം കൈവിടാതെ സൂചികകള്‍

Spread the love


തുടര്‍ച്ചയായ നാലാം ദിവസവും ആഭ്യന്തര വിപണി നേട്ടത്തില്‍ വ്യാപാരം പൂര്‍ത്തിയാക്കി. മികച്ച നേട്ടത്തോടെയാണ് പ്രധാന സൂചികകള്‍ ബുധനാഴ്ചത്തെ വ്യാപാരം പുനരാരംഭിച്ചതെങ്കിലും സമീപകാല ഉയര്‍ന്ന നിലവാരത്തിന് സമീപമെത്തിയതോടെ നേരിട്ട വില്‍പന സമ്മര്‍ദത്തില്‍ നേട്ടം ലഘൂകരിക്കപ്പെട്ടു.

മെറ്റല്‍, ഐടി ഓഹരികളിലാണ് പ്രധാനമായും തിരിച്ചടി നേരിട്ടത്. എന്നാല്‍ ‘ഹെവിവെയിറ്റ് ഇന്‍ഡക്‌സ്’ ഓഹരികളായ റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, എച്ച്ഡിഎഫ്‌സി ഓഹരികളിലെ മുന്നേറ്റം സൂചികകളെ നഷ്ടത്തിലേക്ക് വീഴാതെ കാത്തുസൂക്ഷിച്ചു. ഇന്നത്തെ വ്യാപാരത്തിനൊടുവില്‍ നിഫ്റ്റി 34 പോയിന്റ് നേട്ടത്തോടെ 17,521-ലും സെന്‍സെക്‌സ് 174 പോയിന്റ് ഉയര്‍ന്ന് 59,135-ലും ക്ലോസ് ചെയ്തു.

മാര്‍ക്കറ്റ് റിപ്പോര്‍ട്ട്

എന്‍എസ്ഇയില്‍ ബുധനാഴ്ച വ്യാപാരം പൂര്‍ത്തിയാക്കിയ ആകെ 2,166 ഓഹരികളില്‍ 841 എണ്ണം നേട്ടത്തിലും 985 ഓഹരികള്‍ നഷ്ടത്തിലും ക്ലോസ് ചെയ്തു. ഇതോടെ വ്യാപാരത്തില്‍ മുന്നേറ്റവും ഇടിവും നേരിട്ട ഓഹരികള്‍ തമ്മിലുള്ള അനുപാതമായ എഡി റേഷ്യോ 0.87-ലേക്ക് താഴ്ന്നു. കഴിഞ്ഞ ദിവസം എഡി റേഷ്യോ 1.86 നിലവാരത്തിലായിരുന്നു. അടുത്തിടെ വിപണിയിലുണ്ടായ കുതിപ്പിനെ തുടര്‍ന്ന് നിക്ഷേപകര്‍ ലാഭമെടുപ്പിന് തുനിഞ്ഞതാണ് എഡി റേഷ്യോ താഴാന്‍ ഇടയാക്കിയത്.

അതുപോലെ എന്‍എസ്ഇയിലെ മിഡ് കാപ്-100, സ്‌മോള്‍ കാപ്-100 സൂചികകള്‍ ഇന്നത്തെ വ്യാപാരത്തില്‍ നേരിയ നേട്ടത്തോടെ വ്യാപാരം പൂര്‍ത്തിയാക്കി. ബുധനാഴ്ചത്തെ വ്യാപാരത്തില്‍ 55 ഓഹരികള്‍ ഒരു വര്‍ഷക്കാലയളവിലെ ഉയര്‍ന്ന നിലവാരം രേഖപ്പെടുത്തിയപ്പോള്‍ 42 ഓഹരികള്‍ ഇതേ കാലയളവിലെ താഴ്ന്ന നിലവാരവും കുറിച്ചു. അതേസമയം നിഫ്റ്റി-50 സൂചികയുടെ ഭാഗമായ ഓഹരികളില്‍ 21 എണ്ണം മുന്നേറ്റത്തോടെയും 29 ഓഹരികള്‍ നഷ്ടത്തോടെയുമാണ് ഇന്നത്തെ വ്യാപാരം അവസാനിപ്പിച്ചത്.

വിപണിയില്‍ ഇന്നു ഏറെ കയറ്റിറക്കങ്ങള്‍ ഉണ്ടായിരുന്നെങ്കിലും വിശാല വിപണിയിലെ ചാഞ്ചാട്ടത്തിന്റെ തോത് വെളിവാക്കുന്ന വിക്‌സ് (VIX) നിരക്കുകളില്‍ കാര്യമായ മാറ്റമില്ലാതെ 17.49-ല്‍ തന്നെ ക്ലോസ് ചെയ്തത് ശ്രദ്ധേയമായി. അതേസമയം എന്‍എസ്ഇയുടെ 15 ഓഹരി വിഭാഗം സൂചികകളില്‍ 6 എണ്ണം നഷ്ടം നേരിട്ടും 9 സൂചികകള്‍ നേട്ടത്തോടെയും വ്യാപാരം പൂര്‍ത്തിയാക്കി.

നിഫ്റ്റി-50 സൂചികയിലെ ഓഹരികളില്‍ നെസ്ലെ ഇന്ത്യ, ഐടിസി, എച്ച്ഡിഎഫ്‌സി, റിലയന്‍സ് ഓഹരികള്‍ 2 ശതമാനത്തോളം നേട്ടം കരസ്ഥമാക്കിയപ്പോള്‍ ജെഎസ്ഡബ്ല്യൂ സ്റ്റീല്‍, എന്‍ടിപിസി, എസ്ബിഐ, ബജാജ് ഫിന്‍സേര്‍വ് എന്നിവ ഒരു ശതമാനത്തിലധികം നഷ്ടം നേരിട്ടു.

Get Latest News alerts.

Allow Notifications

You have already subscribedSource link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!