സ്‌മോള്‍ കാപ് മ്യൂച്ചല്‍ ഫണ്ടുകള്‍ക്ക് നേട്ടം സമ്മാനിച്ച 5 മള്‍ട്ടിബാഗര്‍ ഓഹരികള്‍; നോക്കിവെയ്ക്കാം

Spread the love


Thank you for reading this post, don't forget to subscribe!

രാജരത്തന്‍ ഗ്ലോബല്‍

വാഹനം, നിര്‍മാണം, എന്‍ജിനീയറിങ് വ്യവസായ മേഖലയിലേക്ക് ആവശ്യമായ കാര്‍ബണ്‍- സ്റ്റീല്‍ വയറുകള്‍ നിര്‍മിക്കുന്ന മുന്‍നിര കമ്പനിയാണ് രാജരത്തന്‍ ഗ്ലോബല്‍ വയര്‍. കമ്പനിയുടെ ഓഹരി-കടം അനുപാതം (16 %) മെച്ചപ്പെട്ട നിലയിലാണ്. ശക്തമായി ബാലന്‍സ്ഷീറ്റിലേക്കും ഇതു വിരല്‍ചൂണ്ടുന്നു. അതേസമയം 2022-ല്‍ ഇതുവരെയുള്ള കാലയളവില്‍ രാജരത്തന്‍ ഗ്ലോബല്‍ വയര്‍ (BSE: 517522, NSE : RAJRATAN) ഓഹരിയുടെ നേട്ടം 128 ശതമാനമാണ്.

  • പ്രധാന സ്‌മോള്‍ കാപ് സ്‌കീമുകള്‍- എസ്ബിഐ സ്‌മോള്‍ കാപ് ഫണ്ട്, ബാങ്ക് ഓഫ് ഇന്ത്യ സ്‌മോള്‍ കാപ് ഫണ്ട്.

Also Read: വില 50% ഇടിഞ്ഞു; ഈ സ്‌മോള്‍ കാപ് ഓഹരി ഒഴിവാക്കി 2 പ്രമുഖ നിക്ഷേപകര്‍ തടിതപ്പി

ഷോപ്പേര്‍സ് സ്റ്റോപ്

രാജ്യത്തെ മുന്‍നിര ഫാഷന്‍, സൗന്ദര്യ വസ്തുക്കളുടെ പ്രീമിയം റീട്ടെയിലര്‍ ശൃംഖലയാണ് ഷോപ്പേര്‍സ് സ്റ്റോപ്. കമ്പനിയുടെ സ്വന്തം ഉത്പന്നങ്ങളും മറ്റ് ബ്രാന്‍ഡ് ഉത്പന്നങ്ങളും ഷോറൂമുകളിലൂടെ വിറ്റഴിക്കുന്നു. ഓണ്‍ലൈന്‍ മുഖേനയും ഉത്പന്നങ്ങള്‍ ഉപഭോക്താക്കളുടെ മുന്നിലെത്തിക്കുന്നുണ്ട്. കോവിഡ് കാലഘട്ടത്തില്‍ കമ്പനിയുടെ കടം-ഓഹരി അനുപാതം 1.2 മടങ്ങിലെത്തി. എന്നിരുന്നാലും ജൂണ്‍ പാദത്തില്‍ വില്‍പനയിലും അറ്റാദായത്തിലും പുരോഗതി പ്രകടമാക്കി. അതേസമയം ഈവര്‍ഷം ഇതുവരെയായി ഷോപ്പേര്‍സ് സ്റ്റോപ് (BSE: 532638, NSE : SHOPERSTOP) ഓഹരിയിലെ നേട്ടം 135 ശതമാനമാണ്.

  • പ്രധാന സ്‌മോള്‍ കാപ് സ്‌കീമുകള്‍- ഡിഎസ്പി സ്‌മോള്‍ കാപ് ഫണ്ട്, കൊട്ടക് സ്‌മോള്‍ കാപ് ഫണ്ട്, ടാറ്റ സ്‌മോള്‍ കാപ് ഫണ്ട്.

ഭാരത് ഡൈനാമിക്‌സ്

പ്രശസ്ത പൊതുമേഖലാ പ്രതിരോധ സ്ഥാപനമാണ് ഭാരത് ഡൈനാമിക്‌സ്. ഇന്ത്യന്‍ സായുധ സേനകള്‍ക്ക് ആവശ്യമായ ഗൈഡഡ് മിസൈലുകളും മൈനുകളും ജലത്തിനടിയില്‍ ഉപയോഗിക്കാവുന്ന ആയുധങ്ങളും വിവിധ റൈഫിളുകളും അനുബന്ധ ഘടകങ്ങളുമാണ് കമ്പനി നിര്‍മിക്കുന്നത്. ഡിആര്‍ഡിഒ-യുമായും വിദേശ ആയുധ നിര്‍മാതാക്കളുമായും കമ്പനിക്ക് കരാറുകളുണ്ട്. അതേസമയം 2022-ല്‍ ഇതുവരെയുള്ള കാലയളവില്‍ ഭാരത് ഡൈനാമിക്‌സ് (BSE: 541143, NSE : BDL) ഓഹരിയുടെ നേട്ടം 128 ശതമാനമാണ്.

  • പ്രധാന സ്‌മോള്‍ കാപ് സ്‌കീമുകള്‍- ക്വാന്റ് സ്‌മോള്‍ കാപ് ഫണ്ട്, ഇന്‍വെസ്‌കോ ഇന്ത്യ സ്‌മോള്‍ കാപ് ഫണ്ട്, ഐടിഐ സ്‌മോള്‍ കാപ് ഫണ്ട്.

കരൂര്‍ വൈശ്യ ബാങ്ക്

സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ ബാങ്കിംഗ് സ്ഥാപനമാണ് കരൂര്‍ വൈശ്യ ബാങ്ക്. ട്രഷറി, കോര്‍പറേറ്റ്് ബാങ്കിംഗ്, റീട്ടെയില്‍ ബാങ്കിംഗ്, മറ്റു ബാങ്ക് ഇടപാടുകളും ഉള്‍പ്പെടെ എല്ലാവിധ ധനകാര്യ സേവനങ്ങളും നല്‍കുന്നു. അതേസമയം ഈവര്‍ഷം ഇതുവരെയായി കരൂര്‍ വൈശ്യ ബാങ്ക് (BSE: 590003, NSE : KARURVYSYA) ഓഹരിയിലെ നേട്ടം 105 ശതമാനമാണ്.

  • പ്രധാന സ്‌മോള്‍ കാപ് സ്‌കീമുകള്‍- നിപ്പോണ്‍ ഇന്ത്യ സ്‌മോള്‍ കാപ് ഫണ്ട്, ഫ്രാങ്ക്‌ളിന്‍ ഇന്ത്യ സ്‌മോളര്‍ കമ്പനീസ് ഫണ്ട്, യുടിഐ സ്‌മോള്‍ കാപ് ഫണ്ട്, ഇന്‍വെസ്‌കോ ഇന്ത്യ സ്‌മോള്‍ കാപ് ഫണ്ട്, ഐടിഐ സ്‌മോള്‍ കാപ് ഫണ്ട്.

മെട്രോ ബ്രാന്‍ഡ്സ്

പാദരക്ഷകള്‍ നിര്‍മിക്കുന്നതില്‍ രാജ്യത്തെ മുന്‍നിര കമ്പനിയാണ് മെട്രോ ബാന്‍ഡ്സ്. രാജ്യത്താകമാനം 30 സംസ്ഥാനങ്ങളിലായി 136 നഗരങ്ങളില്‍ സാന്നിധ്യമുണ്ട്. 600-ഓളം ഷോറൂമുകള്‍ നേരിട്ടു നടത്തുന്നു. ഇതിനോടൊപ്പം ഇ-കൊമേഴ്സ് സാധ്യതകളും കമ്പനി ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നുണ്ട്. അതേസമയം 2022-ല്‍ ഇതുവരെയുള്ള കാലയളവില്‍ മെട്രോ ബ്രാന്‍ഡ്സ് (BSE: 543426, NSE : METROBRAND) ഓഹരിയുടെ നേട്ടം 103 ശതമാനമാണ്.

  • പ്രധാന സ്‌മോള്‍ കാപ് സ്‌കീമുകള്‍- ഐഡിഎഫ്‌സി എമേര്‍ജിങ് ബിസിനസ് ഫണ്ട്, യുടിഐ സ്‌മോള്‍ കാപ് ഫണ്ട്, ഇന്‍വെസ്‌കോ ഇന്ത്യ സ്‌മോള്‍ കാപ് ഫണ്ട്, ബാങ്ക് ഓഫ് ഇന്ത്യ സ്‌മോള്‍ കാപ് ഫണ്ട്, സുന്ദരം സ്‌മോള്‍ കാപ് ഫണ്ട്.

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.Source link

Facebook Comments Box
error: Content is protected !!