വിദ്യാർഥികളുമായി മടങ്ങിയ സ്കൂൾ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോറിക്ഷ ഓടിച്ചിരുന്ന വ്യാപാരി മരിച്ചു.

Spread the love


തൊടുപുഴ ഏഴല്ലൂർ കവലയിൽ

പലചരക്ക് വ്യാപാരിയായ

കടുവാക്കുഴിയിൽ കെ. വി. ബൈജു (51)

ആണ് മരിച്ചത്. ഇന്ന് വൈകിട്ട് നാലേ

മുക്കാലോടെ ഏഴല്ലൂർ ശാസ്താവ്

റോഡിലാണ് അപകടം നടന്നത്.

തൊടുപുഴ ജയ്റാണി സ്കൂളിന്റെ ബസും

ഓട്ടോയുമാണ് കൂട്ടിയിടിച്ചത്.

റോഡിലേക്ക് തെറിച്ച് വീണ ബൈജുവിന്റെ തലയിൽ കൂടി ബസിന്റെ

പിൻചക്രം കയറിയിറങ്ങി. ബൈജു 

സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു.

ഏഴല്ലൂരിൽ പ്രവർത്തിക്കുന്ന ചിപ്പി

സ്റ്റോഴ്സ് എന്ന സ്വന്തം

സ്ഥാപനത്തിലേക്ക്

പോകുകയായിരുന്നു

ബൈജു.

ബൈജുവിന്റെ വീടിന് നൂറ് മീറ്റർ മാത്രം

അകലെയാണ് അപകടം നടന്ന സ്ഥലം.

|||

വളവ് തിരിഞ്ഞ് അമിത

വേഗതയിലെത്തിയ ബസ്

ഓട്ടോയിലേക്ക് ഇടിച്ച്

കയറുകയായിരുന്നുവെന്ന്

ദൃക്സാക്ഷികൾ പറഞ്ഞു. ഉടൻ തന്നെ

ഓടിക്കൂടിയവർ

ബൈജുവിനെ മറ്റൊരു

വാഹനത്തിൽ സമീപത്തെ സ്വകാര്യ

മെഡിക്കൽ കോളേജിലേക്ക്

മാറ്റിയിരുന്നു.

ബസിനുള്ളിൽ വിദ്യാർഥികൾ

ഉണ്ടായിരുന്നെങ്കിലും ആർക്കും

പരിക്കില്ല. ഇവരെ മറ്റൊരു

വാഹനത്തിൽ വീടുകളിലെത്തിച്ചു.

സംഭവമറിഞ്ഞ് തൊടുപുഴ എസ്. ഐ.

ബൈജു. പി. ബാബുവിന്റെ

നേതൃത്വത്തിൽ പോലീസ് സംഘം

സ്ഥലത്തെത്തി മേൽ നടപടികൾ

സ്വീകരിച്ചു. മൃതദേഹം തൊടുപുഴയിലെ

ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം

ബന്ധുക്കൾക്ക് വിട്ടുനൽകും. ഭാര്യ:

തുളസി ഇഞ്ചിയാനി കുളത്തിങ്കൽ

കുടുംബാംഗം. മക്കൾ: ജിഷ്ണു

(എൻജിനീയർ കൊച്ചിൻ റിഫൈനറി),

ചിപ്പി (ആയുർവേദ മെഡിക്കൽ

വിദ്യാർഥി,(കൊല്ലം). സംസ്കാരം നാളെ

ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടുവളപ്പിൽ.

2

Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!