‘ആരും തമ്പുരാനാകാൻ നോക്കണ്ട, ബന്ധുക്കൾക്ക് നിയമനം നൽകി’; പി കെ ശശിക്കെതിരെ സിപിഎം യോഗങ്ങളിൽ രൂക്ഷ വിമർശനം

Spread the love


Thank you for reading this post, don't forget to subscribe!
പാലക്കാട്: സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും കെടിഡിസി ചെയർമാനുമായ പി കെ ശശിക്കെതിരെ രണ്ടു പ്രവർത്തകർ നൽകിയ പരാതി ചർച്ച ചെയ്യാനായി നടത്തിയ മണ്ണാർക്കാട് ഏരിയ, ലോക്കൽ കമ്മിറ്റി യോഗങ്ങളിൽ ശശിക്കെതിരെ രൂക്ഷവിമർശനം. ആരും തമ്പുരാനാകാൻ ശ്രമിക്കേണ്ടെന്നും പാർട്ടി അറിയാതെ നടത്തിയ നിയമനങ്ങളും ഇടപാടുകളും പരിശോധിക്കുമെന്നും ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്ബാബു യോഗത്തിൽ പറഞ്ഞു.
ശരികേടുകൾ ചൂണ്ടിക്കാണിക്കുന്നവരെ ഒറ്റപ്പെടുത്തി ഇല്ലാതാക്കുന്ന സമീപനമുണ്ട്. അഴിമതിക്കു കൂട്ടുനിന്നു പാർട്ടിയിൽ തുടരാമെന്ന് ആരും കരുതേണ്ടെന്നും സുരേഷ്ബാബു പറഞ്ഞു.

Also Read- CPM നേതാവ് പി കെ ശശി സഹകരണ ബാങ്കുകളിൽ ക്രമക്കേട് നടത്തിയെന്ന പരാതി പരിശോധിക്കാൻ പാര്‍ട്ടി നിർദേശം

സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കുകളിൽ നിന്നു പാർട്ടി അനുമതിയില്ലാതെ മണ്ണാർക്കാട്ടെ സഹകരണ കോളജിനായി ഷെയറുകൾ സമാഹരിച്ചു, പാർട്ടി ഭരിക്കുന്ന സ്ഥാപനങ്ങളിൽ വേണ്ടപ്പെട്ടവരെ നിയമിച്ചു തുടങ്ങിയ ആരോപണങ്ങളാണു ശശിക്ക് എതിരെയുള്ളത്. സഹോദരിയുടെ മകനും ഭാര്യയ്ക്കും ജോലി നൽകിയെന്നാണ് പരാതി. ഇതോടെ സഹകരണ സ്ഥാപനങ്ങളിലെ പത്ത് വർഷത്തെ നിയമനങ്ങൾ പരിശോധിക്കാൻ പാർട്ടി തീരുമാനിച്ചു. പാർട്ടി ഫണ്ട് വെട്ടിച്ചെന്നും നാട്ടു ചന്തയ്ക്ക് ഭൂമി വാങ്ങിയതിൽ ക്രമക്കേടുണ്ടെന്നും അടക്കമുള്ള ആരോപണങ്ങളാണ് പി കെ ശശിക്കെതിരെ ഉയ‍ർന്നത്.

Also Read- ‘യുഡിഎഫിൽ എത്തിയതുകൊണ്ട് ഗുണമുണ്ടായില്ല’; RSP സംസ്ഥാന സമ്മേളനത്തിൽ പ്രതിനിധികൾ

പരാതി മണ്ണാർക്കാട് ഏരിയ കമ്മിറ്റിയിലും ലോക്കൽ കമ്മിറ്റിയിലും ചർച്ച ചെയ്യാൻ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പങ്കെടുത്ത ജില്ലാ സെക്രട്ടേറിയറ്റ് യോഗമാണു തീരുമാനിച്ചത്. 21 അംഗ ഏരിയ കമ്മിറ്റിയിൽ 16 പേർ ശശിയെ പിന്തുണച്ചു. ശശിയെ ശക്തമായി പിന്തുണച്ചിരുന്ന രണ്ടു പേർ നിശ്ശബ്ദത പാലിച്ചെന്നും ലോക്കൽ കമ്മിറ്റിയിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ലെന്നും ശശി പക്ഷം സൂചിപ്പിക്കുന്നു.

Also Read- ‘ഉപ്പും ചോറും കൊടുത്ത പ്രവർത്തകർ പാഠം പഠിപ്പിക്കണം’; മുൻ എംഎൽഎ എസ് രാജേന്ദ്രനെ കൈകര്യം ചെയ്യണമെന്ന് എം എം മണി

യോഗത്തിൽ ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്ബാബുവിനൊപ്പം സംസ്ഥാന കമ്മിറ്റി അംഗം സി കെ രാജേന്ദ്രനും പങ്കെടുത്തു. യോഗം നടക്കുന്ന ഏരിയ കമ്മിറ്റി ഓഫിസിൽ പി കെ ശശി എത്തിയെങ്കിലും ജില്ലാ സെക്രട്ടറിയെ കണ്ട ശേഷം യോഗം തുടങ്ങും മുൻപ് മടങ്ങി.  ശശിക്കെതിരെ പരാതി നൽകിയ ലോക്കൽ കമ്മിറ്റി അംഗവും നഗരസഭാ കൗൺസിലറുമായ കെ മൻസൂറും യോഗത്തിൽ പങ്കെടുത്തു.

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.



Source link

Facebook Comments Box
error: Content is protected !!