വി എസ് ശതാബ്ദിയിലേക്ക്; പോരാട്ട ജീവിതരേഖയിലെ 25 നാഴികക്കല്ലുകൾ

Spread the love


Thank you for reading this post, don't forget to subscribe!
തിരുവനന്തപുരം: രാജ്യത്ത് തന്നെ ജീവിച്ചിരിക്കുന്ന ഏറ്റവും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് വി എസ് അച്യുതാനന്ദന് ഇന്ന് 99ാം പിറന്നാൾ. ശാരീരിക അവശതകളെ തുടർന്ന് വിശ്രമജീവിതത്തിലാണ് അദ്ദേഹം. ഈ സമയത്ത് പ്രിയ നേതാവിന്റെ രാഷ്ട്രീയ ജീവിതത്തിലെ 25 പ്രധാന നാഴികക്കല്ലുകൾ അറിയാം.

Also Read- വി എസ് അച്യുതാനന്ദൻ ശതാബ്ദിയിലേക്ക്; ജീവിതം തന്നെ പോരാട്ടമാക്കിയ കമ്മ്യൂണിസ്റ്റ് നേതാവിന് പിറന്നാളാശംസകൾ

1923 ഒക്ടോബർ 20- പുന്നപ്ര വെന്തലത്തറ കുടുംബത്തിൽ ശങ്കരന്റെയും അക്കമ്മയുടെയും മകനായി ജനനം. ഏഴാം ക്ലാസുവരെ വിദ്യാഭ്യാസം.

1940- മുതൽ കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തനം.

1952 – അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി ആലപ്പുഴ ഡിവിഷൻ സെക്രട്ടറി.

1956- പാർട്ടി ജില്ലാ സെക്രട്ടറി.

1957-  സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം.

1959-  ദേശീയ കൗൺസിൽ അംഗം.

1964- കമ്മ്യൂണിസ്റ്റ് പാർട്ടി ദേശീയ കൗൺസിൽ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോന്നു. പിളർപ്പിനെ തുടർന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം.

1965- അമ്പലപ്പുഴയിൽ നിന്ന് നിയമസഭയിലേക്കുള്ള കന്നിയങ്കത്തിൽ തോല്‍വി. അമ്പലപ്പുഴയിൽ 1977ലും മാരാരിക്കുളത്ത് 1996ലും വി എസ് പരാജയപ്പെട്ടിട്ടുണ്ട്.

1967- അമ്പലപ്പുഴയിൽ നിന്ന് ആദ്യമായി നിയമസഭയിൽ. 1970ലും വിജയം. 1991ൽ മാരാരിക്കുളത്ത് നിന്നും 2001, 2006, 2011, 2016 തെരഞ്ഞെടുപ്പുകളിൽ മലമ്പുഴയിൽ നിന്നും വിജയം.

1967 ജൂലൈ 18 – വസുമതിയെ വിവാഹം ചെയ്തു.

1980 ജനുവരി- സിപിഎം സംസ്ഥാന സെക്രട്ടറി. 1991 ഡിസംബർ വരെ 3 തവണ സെക്രട്ടറിയായി.

1985- സിപിഎം പോളിറ്റ് ബ്യൂറോ അംഗം.

1992- ആദ്യമായി പ്രതിപക്ഷ നേതാവ്. ഇ കെ നായനാർ പാർട്ടി സെക്രട്ടറിയായപ്പോഴാണ് ഈ സ്ഥാനം. പിന്നീട് 2001ലും 2011ലും പ്രതിപക്ഷ നേതാവായി.

1997- നിലംനികത്തൽ വിരുദ്ധ സമരത്തിന് നേതൃത്വം നൽകി

1998- പാലക്കാട് സമ്മേളനത്തിൽ എതിർപക്ഷത്തെ വെട്ടിനിരത്തി പാർട്ടി കൈപ്പിടിയിലാക്കി. എന്നാൽ, 2005ലെ മലപ്പുറം സമ്മേളനത്തിൽ തിരിച്ചടിയേറ്റു.

2001- 2006- പ്രതിപക്ഷ നേതാവെന്ന നിലയിൽ മുല്ലപ്പെരിയാർ മുതൽ പൂയംകുട്ടിവരെയും മതികെട്ടാൻ മുതൽ എൻഡ‍ോസൾഫാൻ വരെയുമുള്ള പരിസ്ഥിതി പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ടു.

2006 മെയ്- മുഖ്യമന്ത്രിയായി. കേരളത്തിൽ മുഖ്യമന്ത്രി സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കൂടിയ ആൾ.

2007- വിവാദമായ മൂന്നാർ കയ്യേറ്റ ഭൂമി തിരിച്ചുപിടിക്കലിന് നേതൃത്വം നൽകി.

2009- പോളിറ്റ് ബ്യൂറോയിൽ നിന്ന് പുറത്ത്. പാർട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയനുമായുള്ള ഏറ്റുമുട്ടലിന്റെ ഭാഗമായുള്ള പരസ്യപ്രസ്താവനകളിലൂടെയും മറ്റും വി എസ് അച്ചടക്കവും സംഘടനാ തത്വങ്ങളും ലംഘിച്ചതായി പാർട്ടി വ്യക്തമാക്കി.

2011- നിയമസഭാ തെരഞ്ഞെടുപ്പിൽ മുന്നണിയുടെ പ്രധാന പ്രചാരകനായിരുന്നെങ്കിലും നേരിയ ഭൂരിപക്ഷത്തിന് ഭരണം നഷ്ടമായി. വീണ്ടും പ്രതിപക്ഷ നേതാവ്.

2016- ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷൻ.

2021- ജനുവരിയിൽ ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷൻ സ്ഥാനമൊഴിഞ്ഞു.

2019- ഒക്ടോബറില്‍ പുന്നപ്ര- വയലാർ വാർഷിക ചടങ്ങുകളിൽ പങ്കെടുത്ത് മടങ്ങി തിരുവനന്തപുരത്തെത്തിയ വി എസിന് ശാരീരിക അസ്വസ്ഥതകളുണ്ടായി. പിന്നീട്, പൂർണവിശ്രമത്തിലാണ് അദ്ദേഹം.

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.Source link

Facebook Comments Box
error: Content is protected !!