ഭാ​ര്യ​യെ​ ​കൊ​ല​പ്പെ​ടു​ത്തി​യ​ ​ശേ​ഷം​ ​ഭ​ർ​ത്താ​വ് ​ആ​ത്മ​ഹ​ത്യ​ ​ചെ​യ്തു

Spread the love


 

തി​രു​വ​ന​ന്ത​പു​രം​:​ ​ക​മ​ലേ​ശ്വ​ര​ത്ത് ​ഭാ​ര്യ​യെ​ ​കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം​ ​ഭ​ർ​ത്താ​വ് ​ആ​ത്മ​ഹ​ത്യ​ ​ചെ​യ്തു.

ക​മ​ലേ​ശ്വ​രം​ ​വ​ലി​യ​വീ​ട് ​ലൈ​ൻ​ ​ക്ര​സെ​ന്റ് ​അ​പ്പാ​ർ​ട്ട്മെ​ന്റി​ൽ​ ​ഫ്ളാ​റ്റ് ​ന​മ്പ​ർ​ 123​ൽ​ ​ക​മാ​ൽ​ ​റാ​ഫി​ ​(52​),​ ​ഭാ​ര്യ​ ​ത​സ്നീം​(42​)​ ​എ​ന്നി​വ​രാ​ണ് ​മ​രി​ച്ച​ത്.​ ​ഇ​ന്നലെ​ ​വൈ​കി​ട്ട് ​അ​ഞ്ചി​ന് ​ബി.​ബി.​എ.​യ്ക്ക് ​പ​ഠി​ക്കു​ന്ന​ ​ദ​മ്പ​തി​മാ​രു​ടെ​ ​മ​ക​ൻ​ ​ഖ​ലീ​ഫ​ ​ക്ലാ​സ് ​ക​ഴി​ഞ്ഞ് ​വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ​സം​ഭ​വം​ ​പു​റം​ലോ​ക​മ​റി​യു​ന്ന​ത്. 

പൊലീസ് നടത്തിയ പരിശോധനയിൽ

മുറിയിൽ നിന്നും കമാൽ എഴുതിയതെ

ന്ന് കരുതുന്ന ആത്മഹത്യ കുറിപ്പ് ക

ണ്ടെടുത്തിട്ടുണ്ട്. കുടുംബപ്രശ്നങ്ങളാ

ണ് മരണത്തിന് കാരണമെന്നാണ് എഴു

തിയിരിക്കുന്നത്. കമാൽ തമിഴ്നാട് കുല

ശേഖരം സ്വദേശിയും തസ്നീം തേങ്ങാപ്പ

ട്ടണം സ്വദേശിയുമാണ്.ആറു വർഷ

ത്തോളമായി കമാൽ കമലേശ്വരത്താ

ണ് താമസം. ഗൾഫിൽ ഡ്രൈവറായിരു

ന്ന കമാൽ കൊവിഡിന് മുൻപ് നാട്ടിലെ

ത്തി കാറിന്റെ സ്പെയർപാർട്സ് കച്ചവ

ടം ആരംഭിച്ചു.കൊവിഡ് വന്ന് കട പൂട്ടിയ

തിന്റെ സാമ്പത്തിക ഞെരുക്കവും റാഫി

ക്കുണ്ടായിരുന്നുവെന്നും ബന്ധുക്കൾ പ

റയുന്നു.

കുറച്ച് നാളായി ഭാര്യമായി പിണങ്ങി ക

മാൽ റാഫി ഫ്ളാറ്റിൽ മകനോടൊപ്പമാ

യിരുന്നു താമസം. ഭാര്യ തസ്നിം സമീപ

ത്തുള്ള തന്റെ ബന്ധുവീട്ടിൽ രണ്ട് പെ

ൺമക്കളുടെ കൂടെയായിരുന്നു. റാഫി

യ്ക്ക് ഭക്ഷണമുണ്ടാക്കികൊടുക്കാൻ

എല്ലാദിവസവും തസ്നിം വരുന്നുണ്ടായി

രുന്നു. അങ്ങനെ വന്ന സമയത്താണ് റാ

ഫി കൊലചെയ്തതെന്നാണ് പൊലീസ്

കരുതുന്നത്.

മകൻ വന്നപ്പോൾ ഫ്ളാറ്റിന്റെ വാതിൽ അകത്ത് നിന്ന് പൂട്ടിയനിലയിലായിരു

ന്നു. ഏറെനേരം വിളിച്ചെങ്കിലും തുറന്നി

ല്ല.തുടർന്ന് വിവരം ബന്ധുക്കളെയും തുട

ർന്ന് പൂന്തുറ പൊലീസിനെയും അറിയി

ച്ചു.പൊലീസ് എത്തിയെങ്കിലും വാതിൽ

തുറക്കാൻ സാധിച്ചില്ല.ഒടുവിൽ ആശാ

രി പണിക്കാരന്റെ സഹായത്തോടെയാ

ണ് വാതിൽ പൊളിച്ച് അകത്ത്കയറിയ

പ്പോഴാണ് രണ്ടുപേരെയും മരിച്ചനിലയി

ൽ കണ്ടെത്തിയത്.

തസ്നീം നിലത്ത് മരിച്ചു കിടക്കുകയായി

രുന്നു. ഇവരുടെ കഴുത്തിൽ പ്ളാസ്റ്റിക്ക്

കയർ ചുറ്റിയ നിലയിലാണ്. കമാൽ റാ

ഫിയെ ടോസ്ലെറിന്റെ വെന്റിലേറ്ററിൽ

തൂങ്ങി മരിച്ച നിലയിലാണ് കണ്ടത്.

വിരലടയാള വിദഗ്ധർ രാത്രി ഒൻപതുമ

ണിയോടെ സ്ഥലത്തെത്തി തെളിവുകൾ

ശേഖരിക്കാൻ ശ്രമിച്ചെങ്കിലും വെളിച്ച

കുറവ് കാരണം മടങ്ങി.ഫോറൻസിക് പ

രിശോധനയും ഇൻക്വസ്റ്റ് നടപടികളും ഇ

ന്ന് രാവിലെ പൂർത്തിയാക്കുമെന്ന് പൊ

ലീസ് പറഞ്ഞു. വിശദ അന്വേഷണം ആ

രംഭിച്ചെന്ന് പൂന്തുറ എസ്.എച്ച്.ഒ പ്രദീപ്

പറഞ്ഞു. ധനൂറ, ദൈയ്സീറ എന്നിവരാ

ണ് മറ്റുമക്കൾSource link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!