T20 World Cup 2022: ഇന്ത്യ കപ്പടിച്ചില്ലെങ്കില്‍? ഗവാസ്‌കര്‍ പറയുന്നത് ഇങ്ങനെ

Spread the love
Thank you for reading this post, don't forget to subscribe!

ആദ്യ പോര് പാകിസ്താനെതിരേ

സൂപ്പര്‍ 12ല്‍ ഞായറാഴ്ച ചിരവൈരികളായ പാകിസ്താനുമായിട്ടാണ് ഇന്ത്യയുടെ പോരാട്ടം. തുടരെ രണ്ടാമത്തെ ടൂര്‍ണമെന്റിലാണ് ഇരുടീമുകളും ഒരേ ഗ്രൂപ്പില്‍ ഉള്‍പ്പെടുന്നത്. കഴിഞ്ഞ തവണയേറ്റ വന്‍ പരാജയത്തിനു കണക്കുതീര്‍ക്കാനായിരിക്കും ഇന്ത്യയുടെ ശ്രമം. ഇത്തവണ ഇന്ത്യക്കു ട്രോഫി നേടാനായില്ലെങ്കില്‍ അതായാരിക്കും ഏറ്റവും സര്‍പ്രൈസെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. ഒരു ദേശീയ മാധ്യമത്തിലെ കോളത്തിലാണ് അദ്ദേഹം ഇക്കാര്യം കുറിച്ചത്.

Also Read: T20 World Cup 2022: ഷഹീനേക്കാള്‍ ‘ഭയങ്കരന്‍’ പാക് ടീമിലുണ്ട്! ഭയക്കേണ്ടത് അവനെയെന്നു ചോപ്ര

തയ്യാറെടുപ്പിന്‍റെ കുറവില്ല

ഒരു കാര്യമുറപ്പാണ്. ഇത്തവണ ഇന്ത്യക്കു ടി20 ലോകകപ്പ് നേടാനായില്ലെങ്കില്‍ അതു തയ്യാറെടുപ്പിന്റെ കുറവ് കൊണ്ടായിരിക്കില്ല. ടൂര്‍ണമെന്റിലെ ആദ്യ മല്‍സരത്തിനു ഏകദേശം മൂന്നാഴ്ച മുമ്പ് ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയയിലെത്തിയിരുന്നു. മാത്രമല്ല മികച്ച ടീമുകള്‍ക്കെതിരേ അവര്‍ സന്നാഹ മല്‍സരങ്ങള്‍ കളിക്കുകയും ചെയ്തു. ഇവ ഇന്ത്യയെ ടൂര്‍ണമെന്റിനു തയ്യാറാക്കി നിര്‍ത്തുകയും ചെയ്യുമെന്നും സുനില്‍ ഗവാസ്‌കര്‍ നിരീക്ഷിച്ചു.

മല്‍സരങ്ങള്‍ കളിച്ചു

നിങ്ങള്‍ തയ്യാറെടുക്കുന്നതില്‍ പരാജയപ്പെടുകയാണെങ്കില്‍, പരാജയപ്പെടാന്‍ തയ്യാറായിക്കോളൂവെന്നു ഒരു പഴയ ചൊല്ലുണ്ട്. ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് ഇതു ബാധമല്ല. വളരെ മികച്ച തയ്യാറെടുപ്പുകളാണ് ടി20 ലോകകപ്പിനു മുമ്പ് ഇന്ത്യന്‍ ടീം നടത്തിയത്. ലോകകപ്പിനു മുമ്പ് നാട്ടില്‍ ആറു ടി20കളിലും ഇന്ത്യ കളിക്കുകയും ഇതില്‍ നാലെണ്ണത്തില്‍ വിജയിക്കുകയും ചെയ്തിരുന്നു. ലോകകപ്പിനു തങ്ങള്‍ തയ്യാറെടുത്തു കഴിഞ്ഞതായി ഇന്ത്യ ഇതിലൂടെ കാണിച്ചുതന്നതായും സുനില്‍ ഗവാസ്‌കര്‍ കോളത്തില്‍ കുറിച്ചു.

Also Read: T20 World Cup 2022: ഇന്ത്യ x പാക് മാച്ച് നടക്കില്ല!, രോഹിത്താവും ഏറ്റവും ഹാപ്പി- ഫാന്‍സ് പറയുന്നു

പരിക്കും തളര്‍ത്തിയില്ല

ചില താരങ്ങള്‍ക്കേറ്റ പരിക്ക് അപ്രതീക്ഷിത തിരിച്ചടിയായെങ്കിലും ഇന്ത്യന്‍ ടീം വളരെ ഊര്‍ജസ്വലരായിട്ടാണ് കളിച്ചുകൊണ്ടിരിക്കുന്നതെന്നു സുനില്‍ ഗവാസ്‌കര്‍ ചൂണ്ടിക്കാട്ടി. പരിക്കു കാരണം സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെയും പേസ് ബൗളിങിന്റെ കുന്തമുനയായ ജസ്പ്രീത് ബുംറയെയും ഇന്ത്യക്കു ലോകകപ്പില്‍ നഷ്ടമായിരുന്നു. ബുറയ്ക്കു പകരം ടീമിലേക്കു വരുമെന്നു പ്രതീക്ഷിക്കപ്പെട്ട ദീപക് ചാഹറിനും പിന്നീട് പരിക്കേറ്റിരുന്നു. ഒടുവില്‍ മുഹമ്മദ് ഷമിയാണ് ബുംറയ്ക്കു പകരക്കാരനായി ടീമിലേക്കു വന്നത്.

ദ്വിരാഷ്ട്ര പരമ്പരകളില്‍ തിളങ്ങി

ദ്വിരാഷ്ട്ര പരമ്പരകളില്‍ ഇന്ത്യയുടെ പ്രകടനം എല്ലായ്‌പ്പോഴും മികച്ചതായിരുന്നു. അതു നാട്ടിലായാലും വിദേശത്തായാലും ഇന്ത്യ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചു. പക്ഷെ വലിയ ടൂര്‍ണമെന്റുകളില്‍ ഇന്ത്യക്കു ഈ ഫോം ആവര്‍ത്തിക്കാന്‍ സാധിച്ചില്ല. ഈ ടി20 ലോകകപ്പില്‍ യുവത്വവും പരിചയസമ്പത്തും സമന്വയിപ്പിച്ച ശക്തമായ ടീമുമായാണ് ഇന്ത്യ എത്തിയിരിക്കുന്നത്. ഇത്തവണ കിരീടം നാട്ടിലേക്കു വരുമെന്ന ഒരു തോന്നല്‍ ഇന്ത്യന്‍ ആരാധകര്‍ക്കുണ്ടെന്നും സുനില്‍ ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയുടെ ലോകകപ്പ് ടീം

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍) ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, ആര്‍ അശ്വിന്‍, യുസ്വേന്ദ്ര ചാഹല്‍, അക്ഷര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് ഷമി.



Source by [author_name]

Facebook Comments Box
error: Content is protected !!