എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, കൊടക് മഹീന്ദ്ര ബാങ്ക് തുടങ്ങി മുൻനിര ബാങ്കുകൾ നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയർത്തിയിരുന്നു. എന്നാല്‍ ഇവയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് രണ്ട് പൊതുമേഖലാ ബാങ്കുകളാണ്. 7.50 ശതമാനം പലിശ നല്‍കുന്ന ഈ രണ്ട് ബാങ്കുകളെ പരിചയപ്പെടാം.
യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ
പൊതുമേഖലാ ബാങ്കായ യൂണിയന്‍ ബാങ്ക് ഒക്ടോബര്‍ 17നാണ് 2 കോടിക്ക് താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കുയര്‍ത്തിയത്. പുതുക്കിയ നിരക്ക് പ്രകാരം 7 ദിവസം മുതല്‍ 10 വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 3 ശതമാനം മുതല്‍ 7 ശതമാനം വരെ പലിശ നിരക്ക് യൂണിയന്‍ ബാങ്ക് നല്‍കുന്നുണ്ട്.
ദിവസത്തില്‍ പലിശ കണക്കാക്കി ത്രൈമാസത്തിലാണ് പലിശ ക്രെഡിറ്റ് ചെയ്യുന്നത്. ഏപ്രില്‍, ജൂലൈ, ഒക്ടോബര്‍, ജനുവരി മാസങ്ങളില്‍ പലിശ ക്രെഡിറ്റ് ചെയ്യും.
599 ദിവസത്തേക്കുള്ള സ്ഥിര നിക്ഷേപത്തിനാണ് യൂണിയന്‍ ബാങ്കില്‍ നിന്ന് 7 ശതമാനം പലിശ ലഭിക്കുന്നത്. 1 വര്‍ഷത്തേക്ക് 6.30 ശതമാനവും 443 ദിവസത്തേക്ക് 6.60 ശതമാനവും 44 ദിസത്തേക്ക് 6.70 ശതമാനം പലിശയും ലഭിക്കും. 3 വര്‍ഷം മുതല്‍ 10 വര്‍ഷത്തേക്ക് 6.70 ശതമാനം പലിശയാണ് ലഭിക്കുന്നത്.
60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് 0.50 ശതമാനം അധിക നിരക്ക് എല്ലാ നിക്ഷേപങ്ങള്‍ക്കും ലഭിക്കും. 599 ദിവസത്തേക്ക് മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.50 ശതമാനം പലിശ ലഭിക്കും.
കാനറാ ബാങ്ക്
7 ദിവസം മുതല്‍ 10 വര്‍ഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 3.25 ശതമാനം മുതല്‍ 7 ശതമാനം വരെയാണ് കാനറ ബാങ്ക് നല്‍കുന്ന പലിശ നിരക്ക്. 180 ദിവസത്തിന് മുകളിൽ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് മുതിര്‍ന്ന പൗരന്മാര്‍ക്ക് 0.50 ശതമാനം പലിശ ലഭിക്കും.
7 ദിവസം മുതല്‍ 45 ദിവസം വരെയുള്ള നിക്ഷേപത്തിന് 3.25 ശതമാനം പലിശ ലഭിക്കും. 46 ദിവസം മുതല്‍ 90 ദിവസം വരെയുള്ള നിക്ഷേപത്തിന് 4.25 ശതമാനം പലിശ ലഭിക്കും. 179 ദിവസത്തേക്ക് 4.50 ശതമാനം പലിശ ലഭിക്കും.
269 ദിവസത്തേക്ക് 5.90 ശതമാനം പലിശ ലഭിക്കും.1 വര്‍ഷത്തിനും 2 വര്‍ഷത്തിനും ഇടയില്‍ കാലാവധിയുള്ള നിക്ഷേപത്തിന് 6.50 ശതമാനം പലിശ ലഭിക്കും. 666 ദിവസത്തേക്കുള്ള നിക്ഷേപത്തിന് 7 ശതമാനം പലിശ ലഭിക്കും. 2 വര്‍ഷം മുതല്‍ 5 വര്‍ഷം വരെയുള്ള നിക്ഷേപത്തിന് 6.50 ശതമാനവും 5 വര്‍ഷം മുതല്‍ 10 വര്‍ഷത്തേക്കുള്ള നിക്ഷേപത്തിന് 7 ശതമാനവും പലിശ ലഭിക്കും.
1,000 രൂപ മുതൽ കനറാ ബാങ്കിൽ സ്ഥിര നിക്ഷേപമിടാം. കാനറ ബാങ്കിന്റെ പ്രത്യേക സ്ഥിര നിക്ഷേപ പ്ലാന്‍ ആണ് ഉയർന്ന പലിശ നിരക്ക് നല്‍കുന്നത്. 666 ദിവസത്തേക്കുള്ള സ്ഥിര നിക്ഷേപത്തിന് 7 ശതമാനം പലിശയാണ് കാനറ ബാങ്ക് നല്‍കുന്നത്. മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.50 ശതമാനം പലിശ ലഭിക്കും.