‘മാതൃത്വം’ ഈ യാത്രയുടെ യഥാര്‍ഥ അര്‍ത്ഥവും അനുഭവവും വിശദീകരിക്കാന്‍ വാക്കുകള്‍ പോലും പരാജയപ്പെടുകയാണ്. എനിക്ക് ഇരുപത് കിലയോളം ശരീരഭാരം വര്‍ധിച്ചു. എനിക്ക് വയറില്‍ സ്‌ട്രെച്ച് മാര്‍ക്കുണ്ട്. വല്ലാത്ത നടുവേദനയും തലവേദനയും ഉണ്ടായി. എന്റെ ശരീരത്തിന്റെ ആകൃതി നഷ്ടപ്പെട്ടുവെന്ന് എനിക്ക് തന്നെയറിയാം. ഇതില്‍ നിന്നും തിരിച്ച് വരാന്‍ സമയമെടുക്കും. കാരണം ഒരു അമ്മയ്ക്ക് അവളുടെ കുഞ്ഞിനെക്കാളും പ്രധാന്യമുള്ള മറ്റൊരു കാര്യവും ഉണ്ടാവില്ല.
കുഞ്ഞിന്റെ ആരോഗ്യത്തിന് വേണ്ടി അവരെന്തും സഹിക്കുകയും വിട്ടുവീഴ്ചകള്‍ നടത്തുകയും ചെയ്യും. അതുകൊണ്ട് പ്രസവശേഷമുള്ള ഒരു അമ്മയുടെ ശരീരത്തെ കുറിച്ച് കമന്റുകള്‍ പറയുന്ന സഹോദരി സഹോദരന്മാര്‍ ഈ പ്രക്രിയ എന്താണെന്ന് ആദ്യം മനസിലാക്കുക. ഇനി അതില്‍ കൂടുതല്‍ എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ നിങ്ങളെല്ലാവരും നിങ്ങളുടെ അമ്മയോട് ചോദിക്കൂ.. അവരത് വ്യക്തമായി വിശദീകരിച്ച് തരും.
നിങ്ങള്‍ക്ക് ജന്മം തന്നപ്പോഴും ഒരോ അമ്മമാരും ഈ അവസ്ഥകളിലൂടെയെല്ലാം കടന്ന് പോയിട്ടുണ്ടാവും. ഒരു സ്ത്രീയെ അവരുടെ പ്രസവത്തിന് ശേഷം കാണുകയാണെങ്കില്‍ സുഖമാണോ എന്ന് ചോദിക്കുക, അവളുടെ ശരീരത്തെ കുറിച്ച് അഭിപ്രായം പറയരുത്’, എന്നുമാണ് സോനു പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്.
പ്രസവത്തിന് മുന്‍പും നിറവയറുമായി നില്‍ക്കുന്നതുമായിട്ടുള്ള രണ്ട് ചിത്രങ്ങളും നടി പങ്കുവെച്ചിരുന്നു. അതേ സമയം സോനുവിന്റെ പോസ്റ്റിന് താഴെ ആശംസാപ്രവാഹമാണ്. സൂപ്പറായി പ്രിയപ്പെട്ടവളേ.. എന്നാണ് സീരിയല്‍ നടി അശ്വതിയുടെ കമന്റ്. അമ്മ ആകുക എന്നത് ഒരു പുണ്യമാണ്. അതിനപ്പുറം ഒരു സന്തോഷം കിട്ടാനില്ല.
സോനുവിന്റെ അവസ്ഥയിലൂടെ കടന്ന് പോവുകയാണ് താനെന്ന് പറഞ്ഞ് ഒരു ആരാധികയും എത്തിയിരുന്നു. സൗന്ദര്യത്തെക്കാളും മാതൃത്വത്തിന്റെ വില തുറന്ന് പറഞ്ഞതിലൂടെ സോനുവിനെ അഭിനന്ദിക്കുകയാണ് പ്രിയപ്പെട്ടവര്‍. എല്ലാവര്‍ക്കും മാതൃകയാക്കാവുന്ന നിലപാടിണിതെന്നും ആരാധകര്‍ പറയുന്നു.
സ്ത്രീധനം സീരിയലിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് സോനു സതീഷ്. നെഗറ്റീവ് ഷേഡുള്ള വേഷങ്ങളും നായിക വേഷവുമൊക്കെ സോനു അവതരിപ്പിച്ചിരുന്നു. 2017 ലാണ് നടി വിവാഹിതയാവുന്നത്. ആദ്യവിവാഹം വേര്‍പ്പെടുത്തിയതിന് ശേഷമുള്ള രണ്ടാം വിവാഹമായിരുന്നിത്. മകളുടെ വരവോട് കൂടി ഭര്‍ത്താവ് അജയിയുടെ കൂടെ സന്തുഷ്ടയായി ജീവിക്കുകയാണ് സോനു.