T20 World Cup 2022: പാക്കിസ്ഥാനെ നേരിടാന്‍ തയ്യാര്‍, അദ്ദേഹത്തിനൊപ്പം കളിക്കാന്‍ കാത്തിരിക്കുന്നു: പന്ത്‌

Spread the love
Thank you for reading this post, don't forget to subscribe!

പാക്കിസ്ഥാനെതിരെയുള്ള മത്സരത്തിന് മുന്നോടി തന്റെ പ്രതീക്ഷകളെക്കുറിച്ചും ആകാംഷയെക്കുറിച്ചുമൊക്കെ പങ്കുവെക്കുകയാണ് യുവതാരം ഋഷഭ് പന്ത്. ക്രിക്കറ്റിന്റെ ഹ്രസ്വ ഫോര്‍മാറ്റില്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ സാധിച്ചില്ലെന്ന പരാതി സമീപകാലത്തായി പന്തിന് കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. തന്റെ വിമര്‍ശകരുടെ വായടപ്പിക്കുക എന്ന ലക്ഷ്യവും പന്തിന് മുന്നിലുണ്ട്. പാക്കിസ്ഥാനെതിരായ കഴിഞ്ഞ മത്സരത്തില്‍ നിന്നുമുള്ള അനുഭവത്തെക്കുറിച്ചും പന്ത് തുറന്ന് പറയുന്നുണ്ട്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

Also Read: T20 World Cup 2022: ഓസീസില്‍ ഒരു കാര്യം വെല്ലുവിളി, ബൗളര്‍മാരും സൂക്ഷിക്കണം- ഹര്‍ദിക് പാണ്ഡ്യ

”പാക്കിസ്ഥാനെതിരെയുള്ള മത്സരം എന്നും സ്‌പെഷ്യലാണ്. പ്രത്യേകിച്ചും ഇന്ത്യ-പാക് മത്സരങ്ങള്‍ക്കുള്ള ഹൈപ്പ് കണക്കിലെടുക്കുമ്പോള്‍. ഒരുപാട് വികാരങ്ങള്‍ ഉള്‍പ്പെടുന്നതാണ്. ഞങ്ങള്‍ക്ക് മാത്രമല്ല, ആരാധകര്‍ക്കും എല്ലാവര്‍ക്കും വൈകാരികമായ ഒന്നാണിത്. ഇത് തീര്‍ത്തും വ്യത്യസ്തമായൊരു ഫീലിംഗാണ്. വ്യത്യസ്തമായൊര ആമ്പിയന്‍സാണ്. മൈതാനത്തിലേക്ക് ചെല്ലുമ്പോള്‍, ഫീല്‍ഡ് ചെയ്യുമ്പോള്‍, ആരാധകര്‍ ആര്‍പ്പുവിളിക്കുന്നത് കാണാം. തീര്‍ത്തും വ്യത്യസ്തമായൊരു അനുഭവമാണ്” പന്ത് പറയുന്നു.

”ദേശീയ ഗാനം ആലപിക്കുമ്പോള്‍ രോമാഞ്ചം വരും. തീര്‍ത്തും വ്യത്യസ്തമായൊരു അന്തരീക്ഷമായിരിക്കും” എന്നാണ് ലോകകപ്പ് മത്സരത്തെക്കുറിച്ച് പന്ത് പറയുന്നത്. കഴിഞ്ഞ വര്‍ഷം ഇന്ത്യയും പാക്കിസ്ഥാനും ലോകകപ്പില്‍ ഏറ്റുമുട്ടിയപ്പോള്‍ അതൊരു വണ്‍ സൈഡഡ് മത്സരമായിരുന്നു. ഇന്ത്യയ്‌ക്കെതിരെ ബാബര്‍ അസമും മുഹമ്മദ് റിസ്വാനും ചേര്‍ന്ന് അനായാസം വിജയം നേടുകയായിരുന്നു. ഇന്ത്യന്‍ ആരാധകര്‍ ആ മത്സരം മറക്കാന്‍ ശ്രമിക്കുകയാണ്. പക്ഷെ അന്ന് ഇന്ത്യന്‍ നിരയില്‍ തിളങ്ങി നിന്നത് പന്തും വിരാട് കോഹ്ലിയും ചേര്‍ന്ന് നടത്തിയ 53 റണ്‍സിന്റെ പാര്‍ട്ട്ണര്‍ഷിപ്പും പന്തിന്റെ 39 റണ്‍സിന്റെ വെടിക്കെട്ട് ഇന്നിംഗ്‌സുമാണ്.

പന്തും ആ ഇന്നിംഗ്‌സ് മറന്നിട്ടില്ല. ”ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ട്, ഹസന്‍ അലിയെ ഒരു ഓവറില്‍ രണ്ട് സിക്‌സ് അടിച്ചത്. നേരത്തെ തന്നെ വിക്കറ്റുകള്‍ പോയതിനാല്‍ ഞങ്ങള്‍ റണ്‍റേറ്റ് ഉയര്‍ത്താന്‍ ശ്രമിക്കുകയായിരുന്നു. ഞാനും വിരാടും നല്ലൊരു പാര്‍ട്ണര്‍ഷിപ്പ് പടുത്തുയര്‍ത്തി. ഞങ്ങള്‍ റണ്‍ റേറ്റ് ഉയര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ ഞാന്‍ അവനെ രണ്ട് സിക്‌സ് അടിക്കുന്നത്. അതിലൊന്ന് ഒറ്റക്കൈയിലായിരുന്നു. എന്റെ സ്‌പെഷ്യല്‍ ഷോട്ടാണത്” പന്ത് പറയുന്നു.

ഞായറാഴ്ച പാക്കിസ്ഥാനെതിരെ ഇറങ്ങുമ്പോള്‍ വിരാടിനൊപ്പം വീണ്ടുമൊരു പാര്‍ട്ണര്‍ഷിപ്പുണ്ടാക്കാന്‍ സാധിക്കണമെന്നാണ് പന്തിന്റെ ആഗ്രഹം. ”അദ്ദേഹത്തിന് ഇത്തരം സാഹചര്യങ്ങളിലൂടെ കടന്നു പോകുന്നത് എങ്ങനെയെന്ന് പഠിപ്പിക്കാനും. ക്രിക്കറ്റില്‍ മുന്നോട്ടുള്ള യാത്രയ്ക്ക് അത് ഗുണം ചെയ്യും. അദ്ദേഹത്തിനൊപ്പം ബാറ്റ് ചെയ്യുക എപ്പോഴും നല്ലതാണ്. ഇത്രത്തോളം അനുഭവമുളളവര്‍ക്കൊപ്പം കളിക്കുക പ്രധാനപ്പെട്ടതാണ്. സമ്മര്‍ദ്ദത്തെ എങ്ങനെ നേരിടാം എന്നും മുന്നോട്ട് പോകേണ്ടത് എങ്ങനെയെന്നും കാണിച്ചു തരാനാകും അദ്ദേഹത്തിന്” എന്നും പന്ത് പറഞ്ഞു.

നേരത്തെ സന്നാഹ മത്സരത്തില്‍ ഇന്ത്യ ഓസ്‌ട്രേിലയയെ പരാജയപ്പെടുത്തിയത് അവസാന ഓവറിലായിരുന്നു. ആറ് വിക്കറ്റിനായിരുന്നു ഇന്ത്യന്‍ വിജയം. മുഹമ്മദ് ഷമിയുടെ ബൗളിംഗ് മികവിലാണ് ഇന്ത്യ വിജയം നേടിയത്. നേരത്തെ കെഎല്‍ രാഹുലും സൂര്യ കുമാര്‍ യാദവും അര്‍ധ സെഞ്ചുറി നേടി ഇന്ത്യയെ 186 റണ്‍സിലെത്തിച്ചിരുന്നു. രണ്ടാമത്തെ സന്നാഹ മത്സരത്തില്‍ ഇന്ത്യയുടെ എതിരാളികള്‍ ന്യൂസിലാന്‍ഡായിരുന്നു. പക്ഷെ മഴമൂലം ഈ കളി നടന്നില്ല.



Source by [author_name]

Facebook Comments Box
error: Content is protected !!