ഷേമാരൂ എന്റര്‍ടെയിന്‍മെന്റ്
ഇന്ത്യന്‍ വിനോദ വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മുന്‍നിര കമ്പനിയാണ് ഷേമാരൂ എന്റര്‍ടെയിന്‍മെന്റ്. 5 ദശാബ്ദത്തിലധികം പ്രവര്‍ത്തന പാരമ്പര്യമുണ്ട്. പ്രധാനമായും സാറ്റ്‌ലൈറ്റ് ചാനലുകള്‍ക്കും ഐപിടിവി പോലെയുള്ള ഡിജിറ്റല്‍ മാധ്യമങ്ങള്‍ക്കും ആവശ്യമായ പരിപാടികളുടെ നിര്‍മാണത്തിലും വിതരണത്തിലും സംയോജനത്തിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ചലച്ചിത്രം, ഹാസ്യം, ഭക്തി, സംഗീത പരിപാടികളൊക്കെ വിതരണം ചെയ്യുന്നു. കമ്പനി തയ്യാറാക്കുന്ന ഇന്ത്യന്‍ ഭാഷയില്‍ അധിഷ്ഠിതമായ വിനോദ പരിപാടികള്‍ 30-ലധികം വിദേശ രാജ്യങ്ങളില്‍ പ്രക്ഷേപണം ചെയ്യുന്നുണ്ട്.
ഓഹരി വിശദാംശം
ഷേമാരൂ എന്റര്‍ടെയിന്‍മെന്റ് കമ്പനിയുടെ ഓഹരികളില്‍ 65.88 ശതമാനം പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണുള്ളത്. വിദേശ നിക്ഷേപകര്‍ക്ക് 0.21 ശതമാനവും റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 33.91 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്. ഷേമാരൂ എന്റര്‍ടെയിന്‍മെന്റ് പ്രതിയോഹരി ബുക്ക് വാല്യൂ 212 രൂപ നിരക്കിലാണ്. ഇത് ഓഹരിയുടെ വിപണി വിലയേക്കാള്‍ അധികമാണെന്നതും ശ്രദ്ധേയം. എന്നാല്‍ മീഡിയ ഓഹരികളുടെ ശരാശരി പിഇ അനുപാതം 22 നിലവാരത്തിലായിരിക്കുമ്പോള്‍ ഷേമാരൂ എന്റര്‍ടെയിന്‍മെന്റിന്റെ പിഇ അനുപാതം 65 മടങ്ങിലുള്ളത് ന്യൂനതയാണ്.
കഴിഞ്ഞ 3 സാമ്പത്തിക വര്‍ഷമായി കമ്പനിയുടെ വരുമാനത്തിലും ലാഭത്തിലും ഇടിവായിരുന്നെങ്കിലും സെപ്റ്റംബര്‍ പാദത്തില്‍ മികച്ച പ്രവര്‍ത്തന ഫലമാണ് പുറത്തുവിട്ടത്. രണ്ടാം പാദത്തില്‍ ഷേമാരൂ എന്റര്‍ടെയിന്‍മെന്റ് നേടിയ വരുമാനം 147 കോടിയും അറ്റാദായം 4 കോടിയുമാണ്. ഇത് രണ്ടിലും വാര്‍ഷിക വളര്‍ച്ച പ്രകടമാണ്.
അതേസമയം വ്യാഴാഴ്ച രാവിലെ 175 രൂപ നിലവാരത്തിലാണ് ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. 52 ആഴ്ച കാലയളവില്‍ ഷേമാരൂ എന്റര്‍ടെയിന്‍മെന്റ് ഓഹരിയുടെ ഉയര്‍ന്ന വില 206 രൂപയും താഴ്ന്ന വില 92 രൂപയുമാണ്.
അനുകൂല ഘടകം
ഷേമാരൂ എന്റര്‍ടെയിന്‍മെന്റ് ഓഹരിയുടെ ചാര്‍ട്ടില്‍ ‘ഡൗണ്‍വേര്‍ഡ് സ്ലോപിങ് ട്രെന്‍ഡ്‌ലൈന്‍’ ഭേദിച്ചുള്ള ബ്രേക്കൗട്ട് വ്യക്തമാണ്. ഈ സമയത്ത് ഓഹരി ഇടപാടുകളുടെ എണ്ണം വര്‍ധിച്ചത് കുതിപ്പിന് അടിവരയിടുന്നു. ടെക്‌നിക്കല്‍ സൂചകങ്ങളായ ആര്‍എസ്‌ഐ, എംഎസിഡി എന്നിവയില്‍ പോസിറ്റീവ് നീക്കങ്ങളുടെ ലക്ഷണങ്ങള്‍ നല്‍കുന്നു. പ്രധാനപ്പെട്ട ഹ്രസ്വ/ ഇടക്കാല/ ദീര്‍ഘകാല മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്ക് മുകളില്‍ ഷേമാരൂ എന്റര്‍ടെയിന്‍മെന്റ് (BSE: 538685, NSE : SHEMAROO) ഓഹരി തുടരുന്നതും ശുഭസൂചനയാണ്.
ലക്ഷ്യവില 275/ 400
ഷേമാരൂ എന്റര്‍ടെയിന്‍മെന്റ് ഓഹരികള്‍ (173-165 രൂപ), 158 രൂപ, (151-147 രൂപ) എന്നിങ്ങനെയുള്ള നിലവാരത്തിലേക്ക് തിരുത്തല്‍ നേരിടുന്ന ഘട്ടങ്ങളില്‍ വാങ്ങാമെന്ന് വെഞ്ചൂറ സെക്യൂരിറ്റീസ് നിര്‍ദേശിച്ചു. ഇവിടെ നിന്നും ആദ്യം 275 രൂപയിലേക്കും തുടര്‍ന്ന് 400-ലേക്കും ഈ മൈക്രോ കാപ് ഓഹരിയുടെ വില കുതിച്ചുയരാം എന്നാണ് നിഗമനം. ഇതിലൂടെ അടുത്ത 6-8 മാസങ്ങള്‍ക്കുള്ളില്‍ 57 മുതല്‍ 128 ശതമാനം നേട്ടമാണ് ലക്ഷ്യമിടുന്നത്.
ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 128 രൂപയില്‍ (ക്ലോസിങ് അടിസ്ഥാനത്തില്‍) ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി. കഴിഞ്ഞ ഒരു മാസത്തിനിടെ 11 ശതമാനവും മൂന്ന് മാസത്തിനിടെ 55 ശതമാനവും നേട്ടം ഷേമാരൂ എന്റര്‍ടെയിന്‍മെന്റ് ഓഹരികള്‍ കൈവരിച്ചു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വെഞ്ചൂറ സെക്യൂരിറ്റീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിനു നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.