മാതൃത്വം വെല്ലുവിളി നിറഞ്ഞതാണ്, എന്നിലുണ്ടായ മാറ്റം വിശ്വസിക്കാനാവുന്നില്ല; കുറിപ്പുമായി കാജൽ

Spread the love


Thank you for reading this post, don't forget to subscribe!

Also Read: തടിച്ചി, മൈദമാവ് പോലെയെന്ന് കളിയാക്കി; ദുരനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് ഫഹദിന്റെ നായിക

കഴിഞ്ഞ ആറു മാസത്തിനിടെ തന്റെ ജീവിതത്തിലുണ്ടായ മാറ്റത്തെക്കുറിച്ചും മകന്റെ വളര്‍ച്ചയെ കുറിച്ചുമാണ് കാജൽ പോസ്റ്റിൽ പറയുന്നത്. മാതൃത്വത്തെ കുറിച്ചുള്ള ആശങ്കകളുമായി പേടിച്ചു നിന്ന യുവതിയില്‍ നിന്ന് മകന്റെ എല്ലാ കാര്യങ്ങളും നോക്കുന്ന അമ്മയായി താന്‍ മാറിയെന്ന് കാജൽ പറയുന്നു. ജോലിക്കൊപ്പം മകന്റെ കാര്യങ്ങളും ബാലൻസ് ചെയ്ത കൊണ്ടുപോകുന്നത് വെല്ലുവിളി നിറഞ്ഞ കാര്യമാണെന്നും എന്നാൽ ഇങ്ങനെ തന്നെ മുന്നോട്ട് പോകാനാണ് ആഗ്രഹിക്കുന്നതെന്നും കാജൽ പറയുന്നുണ്ട്. കാജലിന്റെ കുറിപ്പ് ഇങ്ങനെ.

‘കഴിഞ്ഞ ആറ് മാസങ്ങൾ ഇത്ര വേഗത്തിൽ കടന്നുപോയെന്നോ എന്റെ ജീവിതത്തിൽ സംഭവിച്ച വലിയ മാറ്റങ്ങളോ എനിക്ക് വിശ്വസിക്കാനാവുന്നില്ല. മാതൃത്വത്തെ കുറിച്ച് പേടിച്ച് നെഞ്ചിൽ ഭാരവുമായി നടന്ന യുവതിയിൽ നിന്ന് കുഞ്ഞിനോടുള്ള എല്ലാ കടമകളും നിറവേറ്റുന്ന ഓരോ ദിവസവും അതെല്ലാം പഠിക്കുന്ന അമ്മയിലേക്കുള്ള എന്റെ മാറ്റം വലുതാണ്’,

‘ജോലിക്ക് പോകുമ്പോഴും നിനക്ക് തരാനുള്ള സ്നേഹത്തിലും കരുതലിലും ശ്രദ്ധയിലും വിട്ടുവീഴ്ച ചെയ്യാതിരിക്കുന്നതും എല്ലാം ബാലൻസ് ചെയ്യുന്നതും വെല്ലുവിളി നിറഞ്ഞ കാര്യമാണ്. ഞാൻ ഇത് മറ്റൊരു രീതിയിലാവാൻ ആഗ്രഹിക്കുന്നില്ല. ഈ കാലഘട്ടം ഇത്രയും മനോഹരമായിരിക്കുമെന്നും ഞാൻ കരുതിയില്ല’,

Also Read: വിവാഹം കഴിഞ്ഞിട്ട് രണ്ടാഴ്ച മാത്രം; റിച്ച ഛദ്ദ നിറവയർ മറച്ചു പിടിക്കുന്നതാണോ!, ആരാധകർ ചോദിക്കുന്നു

‘നീ ഇപ്പോള്‍ നിലത്തു കിടന്ന് ഉരുളും രണ്ട് വശത്തേക്കും തിരിയും. ഇതെല്ലാം ഒറ്റ രാത്രി കൊണ്ട് സംഭവിച്ചതായി തോന്നുന്നു. നിനക്ക് ആദ്യത്തെ ജലദോഷ പനി വന്നു, തലയിടിച്ച് വീര്‍ത്തു. പൂളിലും കടലിലും എല്ലാം നീ ഇറങ്ങി. ആദ്യമായി ഭക്ഷണം രുചിച്ചു’,

‘നീ അടുത്ത ആഴ്ച കോളേജിൽ പോയി തുടങ്ങുമെന്ന് നിന്റെ അച്ഛനും ഞാനും തമാശ പറയാറുണ്ട്. കാരണം അത്ര വേഗത്തിലാണ് സമയം കടന്നു പോകുന്നത്. നിസ്സഹായനായ നവജാത ശിശുവില്‍ നിന്ന് നീ വളരെ വേഗമാണ് പുറത്തുകടന്നത്. നിന്റെ ഓരോ ചെറിയ നിമിഷങ്ങളും എങ്ങനെയായിരുന്നു എന്നത് എന്നെ വിസ്മയിപ്പിക്കാറുണ്ട്. നിന്റെ അമ്മയായി ദൈവം എന്നെ അനുഗ്രഹിച്ചതില്‍ ഞാൻ ഏറെ സന്തോഷവതിയാണ്. ഞാന്‍ ചെയ്തിട്ടുള്ളതില്‍ വച്ച് ഏറ്റവും വെല്ലുവിളി നിറഞ്ഞതും ഏറ്റവും പ്രതിഫലം ലഭിക്കുന്നതുമായ ജോലിയാണ് ഇത്,’ കാജൽ കുറിച്ചു.

2020 ഒക്ടോബറിലായിരുന്നു കാജല്‍ അഗര്‍വാളിന്റെയും ബിസിനസുകാരനായ ഗൗതം കിച്ച്‌ലുവിന്റെയും വിവാഹം. വർഷങ്ങൾ നീണ്ട പ്രണയത്തിനു ശേഷമായിരുന്നു ഇരുവരുടെയും വിവാഹം. തന്റെ ജീവിതത്തിലെ എല്ലാ വിശേഷങ്ങളും കാജല്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. പ്രസവ ശേഷം പുതിയ സിനിമയുടെ ഷൂട്ടിങ് തിരക്കുകളിലേക്ക് കടന്നിരിക്കുകയാണ് കാജൽ. കമൽ ഹാസനെ നായകനാക്കി ശങ്കർ സംവിധാനം ചെയ്യുന്ന ഇന്ത്യൻ 2 ആണ് കാജലിന്റെ അണിയറയിൽ ഒരുങ്ങുന്ന ചിത്രം.Source link

Facebook Comments Box
error: Content is protected !!