പോപ്പുലര്‍ ഫ്രണ്ടിനെതിരെ നടപടി തുടങ്ങി: ഓഫീസുകള്‍ സീല്‍ ചെയ്തു

Spread the love


Ernakulam

oi-Vaisakhan MK

Google Oneindia Malayalam News

കൊച്ചി: പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് പുറത്ത് വന്ന് ഒരു ദിവസം പിന്നിടുമ്പോള്‍ നടപടകളുമായി കേരള പോലീസ്. പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫീസുകള്‍ സീല്‍ ചെയ്ത് തുടങ്ങി. പ്രാദേശിക കേന്ദ്രങ്ങള്‍ അടച്ച് പൂട്ടുന്നതിനുള്ള നടപടികളാണ് തുടങ്ങിയത്.

ആലുവയിലെ പോപ്പുലര്‍ ഫ്രണ്ട് ഓഫീസായ പെരിയാര്‍ വാലി ക്യാമ്പസ് സീല്‍ ചെയ്യാന്‍ ഉദ്യോഗസ്ഥരെത്തി. ഒപ്പം തഹസില്‍ദാറും എന്‍ഐഎ ഉദ്യോഗസ്ഥരുമുണ്ടായിരുന്നു. എറണാകുളം ജില്ലയിലെ പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രധാന കേന്ദ്രമാണ് ആലുവയിലെ പെരിയാര്‍ വാലി ക്യാമ്പസ്.

വ്യാഴാഴ്ച്ച രാത്രിയോടെ പറവൂര്‍ തഹസില്‍ദാരുടെ നേതൃത്വത്തിലുള്ള സംഘമാണ് പോലീസിനൊപ്പം എത്തിയത്. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാനുള്ള കേന്ദ്ര തീരുമാനം വന്നിട്ട് 24 മണിക്കൂര്‍ പിന്നിട്ടിട്ടും സംസ്ഥാനത്ത് കാര്യമായ നടപടികള്‍ ഇല്ലാതിരുന്നത് വിമര്‍ശനത്തിന് വഴിയൊരുക്കിയിരുന്നു.

ടിക്കറ്റ് നിരക്കില്‍ വന്‍ കിഴിവുമായി എയര്‍ ഇന്ത്യ!!; മറ്റാരും നല്‍കാത്ത ഓഫറെന്ന് വിമാനക്കമ്പനിടിക്കറ്റ് നിരക്കില്‍ വന്‍ കിഴിവുമായി എയര്‍ ഇന്ത്യ!!; മറ്റാരും നല്‍കാത്ത ഓഫറെന്ന് വിമാനക്കമ്പനി

നടപടികള്‍ കരുതലോടെ മതിയെന്ന നിര്‍ദേശമാണ് ആഭ്യന്തര വകുപ്പ് രാവിലെ നല്‍കിയതെന്നാണ് സൂചന. ഡിജിപിയുടെ നേതൃത്വത്തില്‍ എസ്പിമാര്‍ മുതല്‍ മുകളിലേക്കുള്ള ഉദ്യോഗസ്ഥര്‍ പങ്കെടുത്ത യോഗത്തിലും നിരോധനവുമായി ബന്ധപ്പെട്ട നിയമപരമായ കാര്യങ്ങളാണ് ചര്‍ച്ചയായത്.

ഡോക്ടര്‍മാരുടെ വാക്ക് പാഴായി; ജീവിതം തിരിച്ചുപിടിച്ച് യുവതി, ചെയ്തത് അമ്പരപ്പിക്കുന്ന കാര്യങ്ങള്‍ഡോക്ടര്‍മാരുടെ വാക്ക് പാഴായി; ജീവിതം തിരിച്ചുപിടിച്ച് യുവതി, ചെയ്തത് അമ്പരപ്പിക്കുന്ന കാര്യങ്ങള്‍

സംസ്ഥാന പോലീസ് മേധാവി പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫീസുകള്‍ സീല്‍ ചെയ്യാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് നടപടി വേഗത്തിലായത്. ഇതിനായുള്ള സര്‍ക്കുലറും പുറത്തിറങ്ങി. പോപ്പുലര്‍ ഫ്രണ്ടിന്റെയും അനുബന്ധ സംഘടനകളുടെയും ഓഫീസുകള്‍ കണ്ടെത്തി സീല്‍ ചെയ്യാനാണ് നിര്‍ദേശം.

അക്കൗണ്ടുകള്‍ മരവിപ്പിക്കാനും പ്രവര്‍ത്തകരെ നിരീക്ഷിക്കാനും ഡിജിപിയുടെ നിര്‍ദേശമുണ്ട്. നിരോധനത്തെ തുടര്‍ന്ന് പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫീസുകള്‍ വസ്തുവകകള്‍ എന്ന നിയമവിരുദ്ധമായി ഉപയോഗിക്കുന്നത് തടയണമെന്ന് സംസ്ഥാന പോലീസ് മേധാവി നിര്‍ദേശം നല്‍കിയിരുന്നു.

മറ്റ് സംസ്ഥാനങ്ങളൊക്കെ പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫീസുകള്‍ പൂട്ടുന്നത് അടക്കമുള്ള നടപടികളിലേക്ക് കടന്നിരുന്നു. എന്നാല്‍ കേരളം തീരുമാനമെടുത്തിരുന്നില്ല. രാത്രിയോടെയാണ് ഡിജിപി സര്‍ക്കുലര്‍ ഇറക്കിയത്. പൂര്‍ണ തോതില്‍ ഓഫീസുകള്‍ സീല്‍ ചെയ്യുന്തന് വെള്ളിയാഴ്ച്ച രാവിലെയോടെയെ ഉണ്ടാവൂ.

ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളിലെ കാലതാമസം ദോഷം ചെയ്യുമെന്നാണ് കേന്ദ്ര ഏജന്‍സികളുടെ അഭിപ്രായം. ഏതൊക്കെ ഓഫീസുകള്‍ പൂട്ടണമെന്നും, ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കണമെന്നും കേന്ദ്ര ഏജന്‍സികള്‍ നേരത്തെ തന്നെ പട്ടിക തയ്യാറാക്കിയിരുന്നു. ചില ഓഫീസുകള്‍ പോപ്പുലര്‍ ഫ്രണ്ട് സ്വമേധയാ ഒഴിഞ്ഞിട്ടുണ്ട്.

കാമുകിക്കായി ഈ യുവാവ് എത്ര പണം വേണമെങ്കിലും മുടക്കും; പകരം സ്‌നേഹം മാത്രം മതി, വൈറലായി സംഭവംകാമുകിക്കായി ഈ യുവാവ് എത്ര പണം വേണമെങ്കിലും മുടക്കും; പകരം സ്‌നേഹം മാത്രം മതി, വൈറലായി സംഭവം

English summary

police starts action against pfi in kerala, seals biggest campus in kochi



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!