അടുത്തതായി നിരോധിക്കാന്‍ പോകുന്നത് സിപിഎമ്മിനെ, പ്രവചനമാണെന്ന് ഭദ്രാനന്ദ

Spread the love


Thank you for reading this post, don't forget to subscribe!

Ernakulam

oi-Vaisakhan MK

കൊച്ചി: പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചത് പോലെ അടുത്തതായി നിരോധിക്കാന്‍ പോകുന്നത് സിപിഎമ്മിനെയാണെന്ന് ഹിമവല്‍ ഭദ്രാനന്ദ. ഇത് എന്റെ പ്രവചനമായി കണ്ടോളൂ എന്ന് ഭദ്രാനന്ദ പറയുന്നു. ജനം ഇവരെ തിരിച്ചറിയും. ഇത് ധര്‍മം ജനിച്ച നാടാണെന്നും അദ്ദേഹം പറഞ്ഞു.

ആദ്യമായി സഖാവേ എന്ന് വിളിച്ചത് ഭഗവാന്‍ കൃഷ്ണന്‍ അര്‍ജുനനെയാണെന്ന് ഓര്‍ക്കണം. ഹേ സഖാവേ, സഹോദര തുല്യനായ സുഹൃത്തേ എന്നാണ് കൃഷ്ണന്‍ വിശേഷിപ്പിച്ചത്. ഇവിടത്തെ ആളുകള്‍ സിപിഎമ്മിനെ ഇഷ്ടപ്പെട്ടത് ഇന്നത്തെ നേതാക്കളെ കണ്ടിട്ടല്ല. പഴയ നേതാക്കളെ കണ്ടിട്ടാണെന്നും ഹിമവല്‍ ഭദ്രാനന്ദ വ്യക്തമാക്കി.

പഴയ നേതാക്കളുടെ ഉദ്ദേശ ശുദ്ധിയാണ് ജനങ്ങളെ ആകര്‍ഷിച്ചിരുന്നത്. ഇന്ന് അവര്‍ ഇല്ലല്ലോ എന്ന് ഭദ്രാനന്ദ ചോദിക്കുന്നു. സിപിഎമ്മിന് വായില്‍ തോന്നിയത് കോതക്ക് പാട്ട് എന്ന പോലെ പറഞ്ഞ് കൊണ്ടിരിക്കുകയാണ്. ഇവരുടെ നേതാക്കളൊക്കെ ഓരോ രീതിയില്‍ അനുഭവിച്ച് കൊണ്ടിരിക്കുകയാണ്.

തിളച്ചുമറിഞ്ഞ് സമുദ്രം, അഗ്നിപര്‍വത സ്‌ഫോടനമല്ല; ലോകശക്തിയുടെ അട്ടിമറി, ആരാണ് ആ അജ്ഞാതന്‍?

ഞാന്‍ പറഞ്ഞതിനെ നിങ്ങള്‍ വെട്ടുകയോ തിരുത്തുകയോ ചെയ്യാം. പക്ഷേ ഇവരെ കേരളത്തില്‍ നിന്ന് നിങ്ങള്‍ തിരുത്തി തുടങ്ങിയിട്ടില്ലെങ്കില്‍ കേന്ദ്രത്തില്‍ നിന്ന് തിരിച്ചടി ഇപ്പോള്‍ കിട്ടിയത് പോലെ കിട്ടി തുടങ്ങുമെന്നും ഭദ്രാനന്ദ പറഞ്ഞു.

കുടിച്ച് ബോധമില്ലാതെ യുവതി ലക്ഷങ്ങളുടെ ലേലത്തില്‍ പങ്കെടുത്തു; പിന്നീട് നടന്നത് ഞെട്ടിക്കുന്നത്

ശത്രു പുറത്ത് നിന്ന് ആക്രമിക്കുമ്പോള്‍ അഹന്ത ഉള്ളിലിരുന്ന് നമ്മളെ ആക്രമിക്കുമെന്ന് സിപിഎമ്മുകാര്‍ മനസ്സിലാക്കണം. സിപിഎമ്മിന്റെ ഏറ്റവും വലിയ കുഴപ്പം അഹങ്കാരമാണ്. കൊച്ചിയില്‍ ഇത്രയും വലിയ സിപിഎമ്മുകാര്‍ ഉണ്ടായിട്ടും ഡ്രഗ് മാഫിയയെ തുടച്ചുനീക്കാന്‍ സാധിച്ചിട്ടില്ല.

ഡിവൈഎഫ്‌ഐക്കാര്‍ കഞ്ചാവ് ചുരുട്ടി പിടിച്ച് വലിക്കുന്നയാളുടെ ഫോട്ടോയും വെച്ചിട്ടാണ് കഞ്ചാവിനും മയക്കുമരുന്നിനുമെതിരെ പോരാടാന്‍ പോകുന്നത്. ആര്‍എസ്എസുകാര്‍ ഇവിടെ മയക്കുമരുന്ന് കച്ചവടം നടത്തുന്നുണ്ടോ. ആര്‍എസ്എസുകാര്‍ താജില്‍ നടത്തിയത് പോലെ ഭീകരാക്രമണം ഇവിടെ നടത്തുന്നുണ്ടോ എന്ന് ഹിമവല്‍ ഭദ്രാനന്ദ ചോദിക്കുന്നു.

ഏതെങ്കിലും ഭീകരാക്രമണത്തില്‍ ആര്‍എസ്എസിന് എന്തെങ്കിലും രീതിയിലുള്ള പങ്കുണ്ടോ? പക്ഷേ അടിച്ചാല്‍ തിരിച്ചടിക്കും. ഗുരുവിനെ ശുശ്രൂഷ കൊണ്ടും, ജനത്തെ ധാരണ കൊണ്ടും, സത്യത്തെ നീതി കൊണ്ടും, ശത്രുവിനെ ആയുധം കൊണ്ടും ജയിക്കാന്‍ ഈ ഭാരതം പഠിപ്പിച്ചിട്ടുണ്ട്.

ഇവിടെ എല്ലാ മതക്കാര്‍ക്കും സുഖമായി ജീവിക്കാന്‍ പറ്റും. ഇവിടെ ആര്‍എസ്എസുകാരനോ ബിജെപിക്കാരനോ ഉന്നതരോ ഭീഷണിയല്ല. ഇസ്ലാമിക ചിന്തയാണ് നിങ്ങള്‍ക്കുള്ളതെങ്കില്‍, ഇതൊരു ഇസ്ലാമിക രാജ്യമാക്കാമെന്ന് കരുതരുത്.

നിങ്ങള്‍ക്ക് ഇസ്ലാമായി ജീവിക്കാം. ശരിയത്ത് നിയമമാണ് വേണ്ടതെങ്കില്‍ നിങ്ങള്‍ക്ക് ഗള്‍ഫ് രാജ്യങ്ങളിലേക്ക് പോകാം. ക്രിസ്ത്യാനികളെ ഇവിടേക്ക് സ്വാഗതം ചെയ്തത്. ഇംഗ്ലീഷ് നിയമമാണ് വേണ്ടതെങ്കില്‍ അമേരിക്ക അടക്കമുള്ളിടത്തേക്ക് പോകാം. ബുദ്ധിസമാണെങ്കില്‍ ചൈന, ജപ്പാന്‍, തിബറ്റ് പോലുള്ള രാജ്യങ്ങളുണ്ട്. ഈ രാജ്യം എല്ലാവരെയും സ്വീകരിച്ച ചരിത്രമുള്ളതാണെന്നും ഹിമവല്‍ ഭദ്രാനന്ദ പറഞ്ഞു.

കാല് പിടിച്ച് മാപ്പ് ചോദിക്കുമ്പോള്‍ ക്ഷമിക്കണം: പരാതി പിന്‍വലിക്കുമെന്ന സൂചന നല്‍കി പരാതിക്കാരി

Oneindia യില്‍ നിന്നും തല്‍സമയ വാര്‍ത്തകള്‍ക്ക് . ഉടനടി വാര്‍ത്തകള്‍ ദിവസം മുഴുവന്‍ ലഭിക്കാന്‍.

Allow Notifications

You have already subscribed

English summary

cpm should be banned next, its my prediction says himaval badrananda

Story first published: Wednesday, September 28, 2022, 16:51 [IST]Source link

Facebook Comments Box
error: Content is protected !!