ഈ മന്ത്രി ഹീറോയാണ്, മിന്നല്‍ സന്ദര്‍ശനത്തിനൊടുവില്‍ കുഴിയടയ്ക്കാന്‍ നിര്‍ദേശം

Spread the love


Thank you for reading this post, don't forget to subscribe!

Ernakulam

oi-Vaisakhan MK

കൊച്ചി: മന്ത്രി മുഹമ്മദ് റിയാസിന്റെ മികവിന് സാക്ഷ്യം വഹിച്ച് അരൂര്‍. റോഡുകളുടെ ശോചനീയാവസ്ഥ പരിശോധിക്കാനാണ് മന്ത്രി എത്തിയത്. എന്നാല്‍ കണ്ട കാഴ്ച്ച മന്ത്രിയെ ഞെട്ടിച്ചു. എവിടെ നോക്കിയാലും കുഴി. നാലുവരി ദേശീയ പാതയോട് ചേര്‍ന്ന പഴയ ദേശീയ പാതയുടെ ദുരിതാവസ്ഥ കണ്ടപ്പോള്‍ മന്ത്രി ആകെ വിഷമത്തിലായി പോയി.

അവിടെയുള്ള കാര്യം പറയാത്തതായിരുന്നു ഭേദം. ഉടന്‍ തന്നെ ഉദ്യോഗസ്ഥര്‍ക്ക് അറ്റകുറ്റപ്പണിക്കുള്ള നിര്‍ദേശവും റിയാസില്‍ നിന്നുണ്ടായി. അത് മാത്രമല്ല പരിശോധിച്ച സ്ഥലത്തിന്റെ ദുരിതാവസ്ഥ മാറ്റിയതിന്റെ ചിത്രവും അദ്ദേഹം പങ്കുവെച്ചു.

അരൂരിന് അടുത്തുള്ള ചന്തിരൂരിലാണ് മന്ത്രി ശനിയാഴ്ച്ച വൈകീട്ട് മിന്നല്‍ സന്ദര്‍ശനം നടത്തിയത്. പൊതുമരാമത്ത് വകുപ്പ് റോഡുകളില്‍ നടത്തുന്ന റണ്ണിങ് കോണ്‍ട്രാക്ട് പ്രവര്‍ത്തികളുടെ ഭാഗമായിട്ടായിരുന്നു പരിശോധന.

ചിത്രത്തില്‍ മുയല്‍ ഒളിഞ്ഞിരിപ്പുണ്ട്; വേട്ടക്കാരന് മുമ്പ് കണ്ടെത്തിയാല്‍ ജീനിയസ്, 5 സെക്കന്‍ഡ് തരാം

പൊതുജനത്തിന്റെ ദുരിത മനസ്സിലാക്കിയ മന്ത്രി പ്രശ്‌ന പരിഹാരത്തിന് ഉടന്‍ നിര്‍ദേശിക്കുകയായിരുന്നു. രണ്ട് മണിക്കൂറിനുള്ളില്‍ തന്നെ പ്രശ്‌നത്തിന് പരിഹാരവുമുണ്ടായി. ചിത്രങ്ങള്‍ അദ്ദേഹം തന്നെ അരൂര്‍ എംഎല്‍എ അടക്കമുള്ള ജനപ്രതിനിധികള്‍ക്ക് കൈമാറി.

ആമിര്‍ ഖാനെ അനുകരിച്ചു; കിഡ്‌നി പ്രവര്‍ത്തനരഹിതം, മരണത്തിന്റെ വക്കില്‍…നടന്റെ വെളിപ്പെടുത്തല്‍

സോഷ്യല്‍ മീഡിയയില്‍ ഓരോ ദിവസവും ഏതൊക്കെ ജില്ലയില്‍ ഉണ്ടാവുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് അറിയിക്കാറുണ്ട്. പൊതുജന സൗകര്യാര്‍ത്ഥമാണ് ഇത്. തിങ്കളാഴ്ച്ച താന്‍ കൊല്ലത്തുണ്ടാവുമെന്നാണ് മന്ത്രി പറഞ്ഞത്. ഇതോടെ കൊല്ലത്ത് നിന്നുള്ളവരുടെ പരാതികളുടെ പ്രളയമായിരുന്നു മന്ത്രിക്ക് ലഭിച്ചത്.

റോഡുകളില്‍ സന്ദര്‍ശനം നടത്തിയും ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയും പ്രശ്‌നങ്ങള്‍ പരിശോധിച്ചതായി മന്ത്രി പറഞ്ഞു. ഓരോ പരാതിയും പരിശോധിച്ച് ഉദ്യോഗസ്ഥരെ കൂടെ ഇരുത്തിയായിരുന്നു മന്ത്രിയുടെ മറുപടി. ഭൂരിപക്ഷം പ്രവര്‍ത്തികളും നളരെ നല്ല രീതിയില്‍ ചെയ്യാനായി ഉദ്യോഗസ്ഥര്‍ ശ്രമിച്ച് കൊണ്ടിരിക്കുകയാണ്.

ജില്ലയിലെ പ്രധാനപ്പെട്ട റോഡുകള്‍ പൊതുമരാമത്ത് വകുപ്പിന്റെ പ്രവര്‍ത്തികള്‍, കെട്ടിടം, പാലം തുടങ്ങിയവയുമായി ബന്ധപ്പെട്ട് എല്ലാ കാര്യങ്ങളും പരിശോധിച്ചു. പ്രധാന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനാണ് ഇടപെടുന്നതെന്നും റിയാസ് പറഞ്ഞു.

അതേസമയം സമൂഹ മാധ്യമങ്ങളിലൂടെ നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്. എല്ലാ പരാതികളും പരിശോധിച്ച് പ്രശ്‌നങ്ങള്‍ പെട്ടെന്ന് പരിഹരിക്കാനുള്ള സമയം നിശ്ചയിച്ചിട്ടുണ്ടണ്ടെന്നും മന്ത്രി റിയാസ് വ്യക്തമാക്കി.

മാംസം കഴിക്കുന്ന പുരുഷന്മാരെ അകറ്റുക; കിടക്ക പങ്കിടരുത്, പെറ്റയുടെ ആവശ്യം ഞെട്ടിക്കും

Oneindia യില്‍ നിന്നും തല്‍സമയ വാര്‍ത്തകള്‍ക്ക് . ഉടനടി വാര്‍ത്തകള്‍ ദിവസം മുഴുവന്‍ ലഭിക്കാന്‍.

Allow Notifications

You have already subscribed

English summary

pwd minister muhammed riyas hear complaints and solved in two hours

Story first published: Tuesday, September 27, 2022, 4:34 [IST]



Source link

Facebook Comments Box
error: Content is protected !!