ജിയോയുടെ വരവ് ഒന്നൊന്നര വരവായിരുന്നു; പക്ഷേ ആ ബുദ്ധി ഉദിച്ചത് മുകേഷ് അംബാനിയുടെ തലയില്ല; പിന്നെയാര്?

Spread the love


Thank you for reading this post, don't forget to subscribe!

ജിയോ ആരംഭിക്കുന്ന സമയത്ത് മിനുറ്റിന് 58 പൈസയായിരുന്നു കോളിംഗ് നിരക്ക് 2018 ല്‍ 18 പൈസയായി. ഇത് പിന്നെയും കുറച്ചു കൊണ്ടു വരാൻ ജിയോയുടെ കരുത്തിനായി. ഇന്ന് 44 കോടിയിലധികം ഉപഭോക്താക്കളുമായി ജിയോ 90,287 കോടി രൂപ വരുമാനമുള്ള കമ്പനിയാണ്. റിലയൻസ് ​ഗ്രൂപ്പിൽ തന്നെ വേ​ഗത്തിൽ വിജയത്തിന്റെ മധുരമണിഞ്ഞ ഈ കമ്പനി എന്നാൽ മുകേഷ് അംബാനിയുടെ ആശയമല്ല. പിന്നേ ആരുടേതാണ്?. തുടർന്ന് വായിക്കാം.

ജിയോ

2016 സെപ്റ്റംബര്‍ 4 നാണ് ജിയോ പൊതുജനത്തിന് ലഭ്യമാകുന്നത്. ജിയോ എന്ന ലോ​ഗോ മുകേഷ് അംബാനിയുടെ മകൾ ഇഷാ അംബാനിയുടെ കഴിവാണ്. ജോയിന്റ് ഇംപ്ലിമെന്റേഷന്‍ ഓഫ് ഓപ്പര്‍ച്യൂനിറ്റീസ് എന്നാണ് ജിയോ എന്ന വാക്കിന്റെ പൂർണ രൂപം. കമ്പനിയുടെ പൂർണമായ പേര് റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡ് എന്നുമാണ്. ഡിജിറ്റല്‍ ലൈഫ് എന്നാണ് കമ്പനിയുടെ പരസ്യവാചകം.

ഇതോടൊപ്പം ജിയോ ലോ​ഗോയിൽ ഒരു രസഹ്യമുണ്ട്. ലോ​ഗോ നേരെ തിരിച്ചാൽ അത് ഓയിൽ എന്നാണ് വായിക്കപ്പെടുന്നത്. റിലയൻസിന്റെ തുടക്കം അവിടെ നിന്നായിരുന്നു. ഇഷാ അംബാനിയും ജർമൻ ഡിസൈനറും ചേർന്നാണ് ഈ ലോ​ഗം തയ്യാറാക്കിയത്.

Also Read: മത്സരിക്കാന്‍ ഇറങ്ങിയാല്‍ വിപണി പിടിക്കുന്ന റിലയന്‍സ്; എഫ്എംസിജി മേഖലയിൽ കാത്തിരിക്കുന്നത് തീപാറും മത്സരം

ഇൻഫോടെൽ ഇടപാട്

റിലയൻസിന് 4ജി രം​ഗത്തേക്ക് നൽകിയ കാൽവെയ്പ് ഇന്‍ഫോടെല്‍ ബ്രോഡ്ബാന്‍ഡ് സര്‍വീസ് ലിമിറ്റഡിന്റെ ഏറ്റെടുക്കലായിരുന്നു. കമ്പനിയുടെ 95 ശതമാനം ഓഹരികളും റിലയൻസ് 4800 കോടി രൂപയുടെ ഇടപാടിലൂടെ സ്വന്തമാക്കി. രാജ്യത്തെ ഏക 4ജി ബ്രോഡ്ബാൻഡ് സേവനദാതാക്കളായിരുന്നു ഇൻഫോടെൽ. പിന്നീട് ബ്രോഡ്ബാൻഡ് സേവനങ്ങൾക്കായി റിലയൻസ് എയർടെലുമായും അനില്‍ അംബാനിയുടെ റിലയന്‍സ് കമ്മ്യൂണിക്കേഷൻസുമായും സഹകരിച്ചു. 

Also Read: റിയലൻസിനെ ജനങ്ങളിലേക്ക് എത്തിച്ച ക്രിക്കറ്റ് ലോകകപ്പ്; ധീരുഭായ് അംബാനിയുടെ തന്ത്രം വിജയിച്ചതിങ്ങനെ

ജിയോ തുടങ്ങുന്നു

2015 ഡിസംബര്‍ 27 നാണ് ജിയോ ആദ്യമായി പുറത്തിറങ്ങുന്നത്. എന്നാൽ അന്നത്തെ ജിയോ ഉപഭോക്താക്കൾ പൊതുജനമായിരുന്നില്ല. റിലയന്‍സ് ഇൻ‍സ്ട്രീസിലെ തൊഴിലാളികളായിരുന്നു ആദ്യ ഉപഭോക്താക്കൾ. പിന്നീട് 2016 സെപ്റ്റംബര്‍ 4 നാണ് ജിയോ പൊതുജനത്തിന് ലഭ്യമാകുന്നത്. സൗജന്യമായി ജിയോ സിമ്മും മൂന്ന് മാസത്തേക്ക് പ്രതിദിനം 4ജിബി അതിവേഗ ഇന്റര്‍നെറ്റും ജിയോ സൗജന്യമായി നൽകി.

ഉപഭോക്താക്കളുടെ വർധനവ്

സൗജന്യ വോയ്‌സ് കോളിനൊപ്പം അതിവേഗത ഇന്റര്‍നെറ്റ് സേവനവും ഇന്ത്യയിൽ ഹിറ്റായി. 170 ദിവസം കൊണ്ട് 100 ദശലക്ഷം ഉപഭോക്താക്കള്‍ ജിയോയിലെത്തി. 500 ദശ ലക്ഷം ഇന്ത്യക്കാര്‍ ഫീച്ചര്‍ ഫോണ്‍ ഉപയോഗിച്ചിടത്ത് ജിയോ നടത്തിയ നീക്കം പ്രധാനപ്പെട്ടതാണ്. ലോകത്തെ ചെലവ് ചുരുങ്ങിയ 4ജി എല്‍ടിഇ ഫോണ്‍ ജിയോ അവതരിപ്പിച്ചു.

1500 രൂപ ഡെപ്പോസിറ്റില്‍ ജിയോ ഫോണുകള്‍ വിപണിയിലെത്തി. ഇതോടെ ദിവസേനെ 3-5 ലക്ഷം ഉപഭോക്താക്കളെ ജിയോയ്ക്ക് ലഭിച്ചു. ഇന്ന് 44 കോടി ഉപഭോക്താക്കളിലെത്തി നിൽക്കുമ്പോൾ അമേരിക്കയിൽ ഈടാക്കുന്നതിന്റെ പത്തിലൊന്ന് ചെലവിലാണ് ഇന്ത്യയിൽ ഇന്റർനെറ്റ് സേവനം നൽകുന്നത്.

ആ ബുദ്ധിക്ക് പിന്നിൽ

മുകേഷ് അംബാനിയല്ലെങ്കിലും ആ ബുദ്ധിക്ക് പിന്നിലുള്ള തല മകൾ ഇഷാ അംബാനിയുടെയതാണ്. ഒപ്പം മകൻ ആകാശിന്റെ ആശയങ്ങളും മുകേഷ് ഇതിനായി ഉപയോ​ഗിച്ചു. ഫിനാൻഷ്യൽ ടൈംസ് നടത്തിയ അർസലൈ മിത്തൽ ബോൾഡ്നസ് ഇൻ ബിസിനസ് അവാർഡിൽ സംസാരിക്കവേയാണ് മുകേഷ് അംബാനി ഇക്കാരം വെളിപ്പെടുത്തുന്നത്. 2011 ല്‍ ഇഷാ അംബാനി അമേരിക്കയിലെ യേല്‍ സര്‍വകലാശാലയില്‍ പഠിക്കുന്ന സമയത്തായിരുന്നു സംഭവം. 

Also Read: മലിനീകരണം തടയാൻ മാവ് നട്ടു, ഇന്ന് മാമ്പഴ കയറ്റുമതിയിൽ ഒന്നാമൻ; ഇത് മുകേഷ് അംബാനി എന്ന ‘കർഷകന്റെ’ വിജയം

”പഠിക്കുന്ന സമയത്ത് ഇഷ (അംബാനിയുടെ മകൾ) അവധിക്ക് നാട്ടിലെത്തിയതായിരുന്നു. കോഴ്‌സ് വര്‍ക്ക് സമർപ്പിക്കുന്നതിന് സാധിക്കാതെ വന്നതോടെ മകൾ എന്നോട് സങ്കടം പറഞ്ഞു. തീരെ വേഗതയില്ലാത്ത ഇന്റര്‍നെറ്റാണ് രാജ്യത്ത് എന്നായിരുന്നു മകളുടെ പരാതി”, അംബാനി പറഞ്ഞു. ഈയിടെ മകൻ ആകാശ് പറഞ്ഞ കാര്യവും അംബാനി അവിടെ പരമാർശിച്ചു. ”പഴയകാലത്ത് ടെലികോം മേഖലയിൽ കോളുകളില്‍ നിന്നാണ് പണമുണ്ടാക്കുന്നത്. ഇന്നത്തെ കാലത്ത് എല്ലാം ഡിജിറ്റലാണ്”, ഇതായിരുന്നു ആകാശിന്റെ വാക്കുകൾ.

മുന്നേറ്റം

”അക്കാലത്ത് വേഗതയില്ലാത്ത ഇൻർനെറ്റും ഉപഭോക്താക്കളിൽ ഭൂരിഭാഗത്തിനും താങ്ങാൻ സാധിക്കാത്ത വിലയുമായിരുന്നു ഇന്ത്യയിലെ ഇന്റെർനെറ്റിന്റെ അവസ്ഥ. വേ​ഗതയും കുറഞ്ഞ വിലയുമായി 2016 സെപ്റ്റംബരില്‍ ജിയോ പിറന്നു. 1ജി മൊബൈല്‍ നെറ്റ് വര്‍ക്കില്‍ അമേരിക്കയാണ് തുടക്കമിട്ടത്. 2ജി യൂറോപ്പില്‍ വള്‍ന്നരപ്പോള്‍ ചൈന 3ജി വളര്‍ത്തി. ലോകത്തെ ഏറ്റവുംവലിയ ഗ്രീന്‍ പീള്‍ഡ് 4ജി നെറ്റ് വര്‍ക്ക് സൃഷ്ടിച്ചത് ജിയോയാണെന്നും അംബാനി പ്രസം​ഗിച്ചു.

ഇന്ന് 5ജി അവതരിപ്പിച്ച ജിയോയ്ക്ക് പുതിയ അമരക്കാരനെയും ലഭിച്ചു. ജിയോക്ക് പിന്നിലെ കാരണമായ ആകാശ് അംബാനിയാണ് നിലവിലെ ചെയർമാൻ.Source link

Facebook Comments Box
error: Content is protected !!