തകര്‍ന്ന റോഡ് ശരിയാക്കാന്‍ റിയാസിന്റെ ഇടപെടല്‍; അഭിനന്ദിച്ച് ലഡുവിതരണവുമായി ബിജെപി പ്രവര്‍ത്തകര്‍

Spread the love


പിന്നാലെ റോഡില്‍ അറ്റകുറ്റപണിയും തുടങ്ങി. ഇതിന്റെ അടിസ്ഥാനത്തിലാണ് ബി ജെ പി പ്രവര്‍ത്തകര്‍ മധുരം വിതരണം ചെയ്തത്. വര്‍ഷങ്ങളായി തകര്‍ന്ന് കിടന്നിരുന്ന അശോക കവല മുതല്‍ മൂലമറ്റം വരെയുള്ള റോഡിന്റെ അറ്റകുറ്റപ്പണികളാണ് മന്ത്രിയുടെ അടിയന്തര ഇടപെടലിനെ തുടര്‍ന്ന് ആരംഭിച്ചത്. സ്ഥിരം കുഴിയുണ്ടാകുന്ന മൂലമറ്റം ബസ് സ്റ്റാന്‍ഡിന്റെ മുന്‍വശത്തും സെന്റ് ജോര്‍ജ് ഫൊറോന പള്ളിയുടെ സമീപവും ടൈല്‍ വിരിക്കും.

ബാക്കി ഭാഗത്തെ കുഴിയടയ്ക്കുകയും ചെയ്യും. ഈ പണികളാണ് ഇപ്പോള്‍ ആരംഭിക്കാന്‍ തീരുമാനമായിരിക്കുന്നത്. അതേസമയം കുഴിയടയ്ക്കുന്ന ജോലി മഴ മാറിയ ശേഷം മാത്രമേ ഉണ്ടാവുകയുള്ളൂ എന്ന് പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. എന്നാല്‍ റോഡ് നേരത്തെ തന്നെ കരാര്‍ നല്‍കിയിരുന്നു എന്നും ഈ ജോലികളാണ് നടക്കുന്നത് എന്നും പൊതുമരാമത്ത് അധികൃതര്‍ പറഞ്ഞു.

വയസാനാലും ഉന്‍ സ്‌റ്റൈലും അഴകും ഉന്നെ വിട്ടുപോകലെ..; കിടിലന്‍ ചിത്രങ്ങളുമായി രമ്യ കൃഷ്ണന്‍

അതേസമയം ഇടുക്കി മൂലമറ്റം റോഡിലെ കുഴിയടക്കണം എന്നാവശ്യപ്പെട്ട് ബി ജെ പി സമരവുമായി എത്തുന്നതിന് തൊട്ട് മുമ്പ് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ കുഴിയടച്ചത് വാര്‍ത്തയായിരുന്നു. കഴിഞ്ഞ മാസം പൊതുമരാമത്ത് താത്ക്കാലികമായി കുഴി അടച്ചെങ്കിലും വീണ്ടും കുഴി രൂപപ്പെട്ടിരുന്നു. ഏറെകാലമായി റോഡ് മുഴുവന്‍ തകര്‍ന്നതിനാല്‍ ഇവിടെ അപകടം പതിവാണ്.

ഇരുചക്രവാഹനങ്ങളും ചെറു വാഹനങ്ങളും കുഴിയില്‍ വീഴുന്നത് പതിവായി. കുഴിയടക്കാന്‍ പാതാളത്തില്‍ നിന്നും മാവേലിയെത്തുന്നു എന്ന് പ്രഖ്യാപിച്ച് പ്രതീകാത്മക മാവേലിയുമായിട്ടായിരുന്നു ബി ജെ പി പ്രതിഷേധം സംഘടിപ്പിച്ചത്. എന്നാല്‍ അപ്പോഴേക്കും ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ കുഴി അടച്ചിരുന്നു.Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!