‘തെമ്മാടിത്തരം’; ഫോറസ്റ്റ് ഓഫിസറെ ഭീഷണിപ്പെടുത്തിയ നേതാവിനെ ‘വിരട്ടി’ സിപിഐ

Spread the love


Thank you for reading this post, don't forget to subscribe!

Idukki

oi-Nikhil Raju

ഇടുക്കി: അടിമാലിയില്‍ വനംവകുപ്പ് ഡപ്യൂട്ടി റേയ്ഞ്ചറെ ഫോണില്‍ വിളിച്ച് ഭീഷണിപെടുത്തിയ സിപിഐ അടിമാലി മണ്ഡലം കമ്മിറ്റിയംഗം പ്രവീണ്‍ ജോസിനെതിരെ നടപടിയെടുക്കുമെന്ന് ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്‍. പ്രവീണിനെ സസ്പെന്‍റ് ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു. പ്രവീണിന്റെ ഇടപെടല്‍ തെമ്മാടിത്തരമാണെന്നും കെ കെ ശിവരാമൻ പറഞ്ഞു നടപടി പാടില്ലെന്നാവശ്യപ്പെട്ട് ഒരുവിഭാഗം ജില്ലാ കമ്മിറ്റിയെ സമീപിച്ചിരുന്നു. എന്നാല്‍ കുറ്റക്കാരനെതിരെ നടപടിയുണ്ടാകുമെന്നാണ് ഉറച്ച് തീരുമാനത്തിലാണ് ജില്ല സെക്രട്ടറി.

കൊച്ചി ധനുഷ്കോടി ദേശിയപാതയിലെ ചീയപ്പാറയില്‍ വനാതിര്‍ഥിയില്‍ കരിക്കുവിറ്റയാളെ പിടികൂടിയ വാളറ ഡപ്യൂട്ടി റേയ്ഞ്ചറെയാണ് പ്രവീണ്‍ ജോസ് ഭീഷണിപെടുത്തിയത്. ഇനി ആവര്‍ത്തിച്ചാല്‍ അടിമാലി ടൗണിലിട്ട് മര്‍ദ്ദിക്കുമെന്നായിരുന്നു ഭീഷണി.

കരിക്കുവിറ്റയാളെ കോടതിയില്‍ ഹാജരാക്കിയത് ചോദ്യം ചെയ്താണ് പ്രവീണ്‍ ഉദ്യോഗസ്ഥനെ ഫോണ്‍ വിളിച്ചത്. കരിക്കിന്റെ മാലിന്യങ്ങള്‍ വനത്തിലേക്ക് തള്ളിയാല്‍ പിഴയാണ് ഈടാക്കേണ്ടത് അല്ലാതെ കോടതിയില്‍ ഹാജരാക്കുകയല്ല. ഇനിയും ഇതാവര്‍ത്തിച്ചാല്‍ അടിമാലി ടൗണില്‍ വെച്ച് അടിക്കുമെന്നും പ്രവീണ്‍ ഭീഷണിപ്പെടുത്തി.

മുമ്പ് ഫോറസ്റ്റ് റേഞ്ച് ഉദ്യോഗസ്ഥനെ തല്ലിയിട്ടുണ്ട്. എന്നാല്‍ വനംവകുപ്പിന് ഒന്നും ചെയ്യാനായിട്ടില്ലെന്നും പ്രവീണ്‍ പറഞ്ഞിരുന്നു. പ്രവീണിനെതിരെ വനംവകുപ്പ് ഉദ്യോഗസ്ഥന്‍ പരാതി നല്‍കിയിട്ടില്ലെന്നും പരാതി ലഭിച്ചാല്‍ അന്വേഷിക്കുമെന്നുമായിരുന്നു അടിമാലി പൊലീസിന്റെ നിലപാട്.ആഗസ്റ്റ് 14നാണ് ദേശീയ പാതക്കരികില്‍ കരിക്ക് വില്‍ക്കുന്നതിനിടെ അടിമാലി സ്വദേശിയായ ബീരാന്‍ കുഞ്ഞിനെ വനംവകുപ്പ് പിടികൂടിയത്.

‘നികൃഷ്ടജീവികളുടെ തലവന്റെ കീഴിലാണ് മന്ത്രിസഭ’; അതിരൂക്ഷ വിമര്‍ശനവുമായി വിഴിഞ്ഞം സമരസമിതി

ഇയാളെ പിറ്റേ ദിവസം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. വനത്തില്‍ അതിക്രമിച്ച് കയറി പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ തള്ളിയെന്നായിരുന്നു കേസ്. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വഴിയോര കച്ചവടം തടയുന്നതിന്റെ ഭാഗമാണ് അറസ്‌റ്റെന്നായിരുന്നു വനംവകുപ്പിന്റെ പ്രതികരണം.

Recommended Video

ദിലീപ് ഇനി കൊറച്ചു ഓടേണ്ടിവരും : ബൈജു കൊട്ടാരക്കര | *Kerala

ചുരിദാറില്‍ സുന്ദരിയായി മാളവിക… ക്യൂട്ട് എന്ന് ആരാധകര്‍, പുത്തൻ ഫോട്ടോഷൂട്ടും സൂപ്പര്‍ഹിറ്റ്

Oneindia യില്‍ നിന്നും തല്‍സമയ വാര്‍ത്തകള്‍ക്ക് . ഉടനടി വാര്‍ത്തകള്‍ ദിവസം മുഴുവന്‍ ലഭിക്കാന്‍.

Allow Notifications

You have already subscribed

English summary

cpi will take action against adimali cpi leader praveen says cpi idukki district secretary threaten phone call to forest officer controversySource link

Facebook Comments Box
error: Content is protected !!