Ernakulam
oi-Vaisakhan MK
കൊച്ചി: തൃപ്പൂണിത്തുറ മുതല്‍ കൊങ്ങോര്‍പ്പിള്ളി വരെ അതിരൂക്ഷമായി തെരുവ് നായ ശല്യം. കൊച്ചി നഗരത്തില്‍ ഇപ്പോഴും തെരുവ് നായ്ക്കളുടെ ശല്യത്തില്‍ കുറവുണ്ടായിട്ടില്ല. തൃപ്പൂണിത്തുറയില്‍ ജല അതോറിറ്റി സബ് ഡിവിഷന്‍ ഓഫീസ് പരിസരത്താണ് കടുത്ത തെരുവ് നായ ശല്യമുള്ളത്.
ഇതേ തുടര്‍ന്ന് ഓഫീസിലേക്ക് വരാന്‍ പോലും ജനങ്ങള്‍ ഭയക്കുകയാണ്. ഒരു മാസത്തിനുള്ളില്‍ രണ്ട് പേര്‍ക്ക് നായയുടെ കടിയേറ്റതായും ജീവനക്കാര്‍ പറഞ്ഞു.
തൃപ്പൂണിത്തുറ നഗരസഭ, സമീപ പഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ നിന്നായി വെള്ളക്കരം അടയ്ക്കാനും കുടിവെള്ളവുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്ക് ഒക്കെയായി ദിവസവും ഒട്ടേറെ പേര്‍ വന്നുപോകുന്ന ഓഫിസിന് ചുറ്റുമാണ് നായ്ക്കള്‍ തമ്പടിച്ചിരിക്കുന്നത്.
അതേസമയം കൊങ്ങോര്‍പ്പിള്ളി-നീറിക്കോട് കവലകളിലാണ് തെരുവുനായ്ക്കളെ കൊണ്ട് നിറഞ്ഞിരിക്കുന്നത്. പരാതി പറഞ്ഞിട്ടും ആലങ്ങാട് പഞ്ചായത്ത് അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.
കൂട്ടമായി എത്തുന്ന തെരുവുനായ്ക്കളെ ഭയന്ന് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും റോഡിലൂടെ ഒറ്റയ്ക്ക് പോകാന്‍ തന്നെ പേടിയാണ്. നായ്ക്കള്‍ കൂട്ടത്തോടെ എത്തി വാഹനങ്ങള്‍ക്ക് മുന്നിലേക്ക് ചാടാന്‍ തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവം ബൈപ്പാസ് റോഡില്‍ മാലിന്യം തിന്നാനെത്തിയ തെരുവ് നായ്ക്കള്‍ റോഡില്‍ അക്രമകാരികളായി മാറിയതോടെ ഇതുവഴി പോയ ബൈക്ക് യാത്രികര്‍ മറിഞ്ഞ് വീണു.
റോഡരികില്‍ ഭക്ഷ്യാവശിഷ്ടങ്ങളും അറവുമാലിന്യങ്ങളും തള്ളുന്നത് തെരുവുനായ ശല്യത്തിന് വലിയൊരു കാരണമായി ഇവിടെ മാറുന്നുണ്ട്. വേണ്ടത്ര ഇക്കാര്യം ആരും പരിഗണിക്കുന്നില്ലെന്നാണ് പരാതി.
ആളുകള്‍ എത്തുന്ന പ്രധാന ഇടത്തെല്ലാം തെരുവ് നായ്ക്കള്‍ എത്തുന്ന അവസ്ഥയാണ്. വീടുകളിലെത്തി കോഴികളെ ഇടയ്ക്കിടെ കൊന്നു തിന്നാനും തുടങ്ങിയിട്ടുണ്ട്. പരിഹാരം കണ്ടില്ലെങ്കില്‍ പ്രക്ഷോഭമുണ്ടാവുമെന്ന സൂചനയാണ് നാട്ടുകാര്‍ പറയുന്നത്.
സമാന സാഹചര്യം തന്നെയാണ് തൃപ്പൂത്തുറയിലുമുള്ളത്. ഓഫീസ് ഭാഗത്ത് നായ്ക്കള്‍ പ്രസവിച്ചതിനാല്‍ ഇങ്ങോട്ടേക്ക് വരുന്ന ആളുകള്‍ക്ക് നേരെ നായ്ക്കള്‍ കുരച്ചുചാടുകയാണ്. അധികൃതര്‍ക്ക് പരാതി കൊടുത്തിട്ടുണ്ടെങ്കില്‍ വാക്‌സിനേഷന്‍ നല്‍കാനുള്ള നടപടികളൊന്നും എടുത്തിട്ടില്ല.
Oneindia യില്‍ നിന്നും തല്‍സമയ വാര്‍ത്തകള്‍ക്ക് . ഉടനടി വാര്‍ത്തകള്‍ ദിവസം മുഴുവന്‍ ലഭിക്കാന്‍.
Allow Notifications
You have already subscribed
English summary
thrippunithura facing heavy stray dog issue even govt office also in trouble